Saturday, December 18, 2010

ആള്‍ക്കൂട്ടം


     പ്രധാനപാത നിവര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വിരിപ്പു പോലെ നാലു റോഡുകള്‍ സന്ധിക്കുന്ന 
ജംഗ് ഷനും കടന്ന് മുന്നോട്ടു പോകുന്നു. ആ , ജംഗ് ഷനില്‍ നിന്നും ഏകദേശം പത്തടി മുന്നിലായി 
ഇടത്തോട്ടുള്ള ഇട റോഡില്‍ മൂന്നു പറമ്പുകള്‍  കഴിഞ്ഞ്  സ്ഥിതി ചെയ്യുന്ന വളരെ പഴക്കം തോന്നി
ക്കുന്ന ഓടുമേഞ്ഞ വീടിനു മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. എന്താണു കാര്യമെന്നു തിരക്കി ആകംക്ഷ
ഭരിതരായി എത്തിയവരോടു ഓടിപ്പാഞ്ഞെത്തിയതിന്റെ തളര്‍ച്ചയും കിതപ്പും ചോര്‍ന്നു പോകാ
ത്തതിന്റെ വൈഷമ്യത്തോടെപ്രാണവായു പണിപ്പെട്ടു ഉള്ളിലേക്കു വലിച്ചു കയറ്റിനിരന്തര ശ്രമത്തി
ലൂടെ വരുത്തിയ ഉത്സാഹത്തോടെ ആ ആള്‍ക്കൂട്ടത്തിലെ പലരും നവാഗതരോടു സൂക്ഷ്മനിരീക്ഷ
ണ പടവത്തോടെ തങ്ങളൊരു കണ്ടു പിടുത്തംനടത്തിയിരിക്കുന്നുവെന്ന മട്ടില്‍ പറഞ്ഞു
           "അകത്തൊരു പെണ്ണും ആണും. വരുത്തരാ".
           "മറ്റേ തരക്കാരുമാണ്. ഇതിവിടെ നടപ്പില്ല".
പൊട്ടിയൊഴുകുന്ന ധര്‍മ്മിക രോഷത്താല്‍ സര്‍വ്വാംഗം വിറ കൊണ്ട ഒരു മദ്ധ്യ വയസ്ക്കന്‍ ഉച്ചത്തില്‍
പറഞ്ഞു." ഇന്നിതവസാനിപ്പിക്കണം". ആള്‍ക്കൂട്ടത്തില്‍ അയാളെ പരിചയമുള്ള പലരും അതു കേട്ടു
അനവസരത്തിലാണെന്നു ബോദ്ധ്യമായിട്ടും അറിയാതെ മൂക്കത്തു വിരല്‍ വെച്ചു പോയി. ഭാര്യയും
അഞ്ചു പെണ്‍മക്കളുമുള്ള അയാളെ തെങ്കാശ്ശിയില്‍ വെച്ചു പതിനേഴു തികയാത്ത ഒരു പെണ്‍കുട്ടി
യ്ക്കൊപ്പം പോലീസുകാര്‍ പിടിച്ച സംഭവം ഓര്‍മ്മിക്കാന്‍ പാടില്ലാത്ത സന്ദര്‍ഭത്തിലും, സമയത്തിലും
അവര്‍ ഓര്‍ത്തുപോയി. ഇതിനിടയിലാണ് മുന്നിലോട്ടോ പിറകോട്ടോ, വശങ്ങളിലേയ്ക്കോ ഉടന്‍ 
മറിഞ്ഞു വീഴുമെന്ന അവസ്ഥയിലൊരാള്‍ എങ്ങിനെയെക്കേയോ നടന്നു നടന്നു ആള്‍ക്കൂട്ടത്തിനു
മുന്നിലെത്തി  അവ്യക്തതയോടെ വലിച്ചു നീട്ടി പറഞ്ഞു.
           "ഞങ്ങളൊക്കെ മാനം മര്യദയായിട്ടു ഇവിടെ, ഇവിടെ ജീവിക്കുന്നോരാ. ഇങ്ങനെയെക്കെയാ
ണു സംഭവ വികാസമെങ്കില്‍ നമുക്കു മനസ്സമാധാനം കിട്ടോ, കിട്ടോ ഇ....വി..ടെ". അവിടെ കൂട്ടത്തി
ലുണ്ടായിരുന്ന അയാളുടെ അയല്‍വാസികള്‍ അതു കേട്ടു സ്തംബ്ധരായി അല്പ സമയം നിന്നു പോയി.
സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിച്ച് വീടിനു ചുറ്റും നടന്നു വീട്ടുകാരെയും അയല്‍ക്കാരായവരെയും പാതി
രാവോളം പുലഭ്യം പറയുന്ന ആളാണു മാനത്തിനും മനസ്സമാധാനത്തിനും വേണ്ടി വിളിച്ചു കൂകുന്നത്.
ഇതിനിടയില്‍ പ്രമാണിമാരെ പോലെ ചിലര്‍ അടച്ചിരിക്കുന്നു വാതില്‍ തുറക്കാന്‍ ഉച്ചത്തില്‍ ആവ
ശ്യപ്പെട്ടു. കുറച്ചു ചെറുപ്പക്കാര്‍ അസഭ്യ വര്‍ഷങ്ങളുടെ അകമ്പടിയോടെ കതകില്‍ ആഞ്ഞാഞ്ഞിടി
ച്ചു കൊണ്ടാവശ്യപ്പെട്ടു. "തുറക്കെടാ കതക് , തുറക്കെടി കതക്". എന്നിട്ടും കതകു തുറന്നില്ല. പ്രമാ
ണിമാരിലൊരാള്‍ കതകു ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേശിച്ചു. അയാളുടെ ഷര്‍ട്ട് അലക്കാനെടുത്ത
പ്പോള്‍ കിട്ടിയ കാമുകിയുടെ സല്ലാപ ലീലകളുടെ അവിസ്മരണീയ രസാനുഭവ വിവരണം വായി
ച്ച ഭാര്യ ഏര്‍പ്പെടുത്തിയ ഊരു വിലക്കിലാണയാളിപ്പോള്‍. 
                              ചെറിയ പരിശ്രമത്തില്‍ തന്നെ ചെറുപ്പക്കാര്‍ ആ , വാതില്‍ തകര്‍ത്തു. ജന
ക്കൂട്ടം മലവെള്ളപ്പാച്ചില്‍ പോലെ വീടിനകത്തേക്കു ഇരമ്പി കയറി. സ്വപ്ന സദൃശ്യമായ ദൃശ്യം കാ
ണാനെത്തിയ പലരും നിരാശരായി. പൂര്‍ണ്ണ വസ്ത്രം ധരിച്ച ഒരു യുവാവും, യുവതിയും പേടിച്ചു വിറച്ചു
മുറിയുടെ കോണില്‍ തലക്കുമ്പിട്ടു നില്ക്കുന്നു. 
                               പിന്നെ അവിടെ നടന്നതു യുദ്ധസമാനമായ കൊടിയ മര്‍ദ്ദന മുറകളായി
രുന്നു. ഭാര്യയെ കുനിച്ചു നിറുത്തി കൈമുട്ടു കൊണ്ടു ഇടവേളയില്ലാതെ ഭേദ്യം ചെയ്യുന്നവര്‍ സംസ്ക്കാ
രത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും സംരക്ഷകരായി മാറി. ആ , യുവാവിനെയും യുവതിയെയും പൊ
തിരെ തല്ലി. വളരെ അടുത്തനാള്‍ പതിനാലു തികയാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിനു കേസി
ല്‍പ്പെട്ട ആളിന്റെ ശക്തിയായ അടിയേറ്റ് യുവാവിന്റെ വായില്‍ നിന്നും ചുടു ചോര തെറിക്കുകയും
രണ്ടു പല്ലുകള്‍ അടര്‍ന്നു വീഴുകയും ചെയ്തു. കുളിമുറി ഒളിച്ചു നോട്ടത്തിനു പിടിക്കപ്പെട്ടു മരത്തില്‍
കെട്ടിയിട്ട് കുടഞ്ഞെറിയപ്പെട്ട പുളിയനെറുമ്പുകള്‍ ദേഹത്തു കടിച്ചു തൂങ്ങി കിടന്നതിന്റെ ദുരാനുഭ
വങ്ങളുള്ള ഒരൊന്നന്തരം ഞരമ്പു രോഗി ആ ഹതഭാഗ്യരുടെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.പലരുടെ
യും മുട്ടുകാല്‍ പതിച്ച് യുവാവും യുവതിയും വേദന കൊണ്ടു പുളഞ്ഞു പിടഞ്ഞു . അടിയും ഇടിയും
തൊഴിയുമേറ്റ് ഈഞ്ചപ്പരുവമായ യുവാവിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയ
പ്പോള്‍ ആള്‍ക്കൂട്ടം അവിടെ നിന്നും പിന്‍വാങ്ങി. വിജയ ഭേരി മുഴക്കി പ്രധാന പാതയില്‍ പ്രവേ
ശിച്ച അവര്‍ പാതയ്ക്കരുകിലായി ചോരയില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കരനെയും തെട്ടരുകില്‍
ഒടിഞ്ഞു തകര്‍ന്നു കിടക്കുന്ന ബൈക്കും കണ്ട് ആക്സിഡന്റെന്നു പരസ്പരം പറഞ്ഞു കൊണ്ട്
മുന്നോട്ടു നടന്നു. അല്പ പ്രാണനായ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളപ്പോഴും പതിയെ മന്ത്രിച്ചു
വെള്ളം...വെള്ളം...

Thursday, December 16, 2010

ബൂലോകത്തിന്റെ അഭിമാന ശബ്ദമാണു മൈന

 

                   ഈ മാസം 14ന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ ഭാഷ ശില്പ ശാല
ബ്ലോഗെഴുത്തിനെ അക്കാദമി അംഗീകരിച്ചതിന്റെ  സൂചകം തന്നെയാണു് . അവിടെ സൈബര്‍ സാഹിത്യത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ആധികാരികമായി തന്നെ ശില്പ ശാല ഉദ്ഘാടനം
ചെയ്ത ഡോക്ടര്‍ ഇക് ബാല്‍ വിശദീകരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാള്‍ വഴികളിലൂടെ കടന്നു എഴു
ത്തിന്റെ ഇന്നത്തെ സാങ്കേതികതയിലൂടെ നെറ്റിലെ മലയാളം വായനയിലെത്തിയ ശില്പ ശാല ഉച്ച
തിരിഞ്ഞ് ടിവി സുനിതയുടെ കമ്പ്യൂട്ടര്‍ മലയാളത്തില്‍തുടങ്ങി സൈബര്‍ സ്പേസ് കൊണ്ടു വന്ന ഭാവു
കത്വ പരിണാമം മലയാളത്തിലെന്ന സെമിനാറിലെത്തിയപ്പോഴും ബ്ലോഗെഴുത്തിനു് ഇന്നുണ്ടായിരി
ക്കുന്ന സാഹിത്യ പരവും വൈജ്ഞാനികപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളു
ണ്ടായില്ല. അഷ്ടമൂര്‍ത്തിയും അതിനു തുനിയാത്തതു കഷ്ടമായിപ്പോയിയെന്നു ഞാന്‍ അസ്വസ്ഥതയോ
ടെ ആകുലപ്പെട്ടു. അവസാനമായി സുന്ദരിയും സുശീലയും കുലീനയുമായ മൈന ഉമൈബന്‍ സംസാ
രിക്കാനെഴുന്നേറ്റു. എന്തു പറയും അവര്‍? ഞാന്‍ സ്വയം ചോദിച്ചു. വേദിയില്‍ ഒരു തരം വൈവിധ്യ ചി
ന്തോപാസനകളോടെയാണ് അവരിരുന്നത്. മൈന സംസാരിച്ചു തുടങ്ങി. ഉറച്ചതും ഹൃദ്യവുമായ
ശബ്ദത്തില്‍ ബൂ ലോകത്തെ മാഹാത്മ്യങ്ങള്‍ അവരവതരിപ്പിച്ചു. മാസികകളും ആഴ്ച പ്പതിപ്പുകളും പോ
ലെ ബ്ലോഗെഴുത്തുകള്‍ നല്കുന്ന സാഹിത്യ വൈജ്ഞാനിക സംഭാവനകള്‍ മൈമുന അവിടെ സാഭി
മാനം താനൊരു ബ്ലോഗറാണെന്നു ഉച്ചൈസ്തരം വിളിച്ചു പറഞ്ഞു കൊണ്ട് ഒരോന്നായി എടുത്തെടു
ത്തു കാട്ടി. എല്ലാ മതങ്ങളില്‍ നിന്നും ബൂലോകത്തിലെത്തുന്ന തെറ്റായ ചില പ്രവണതകളും ചൂണ്ടി
കാട്ടാനും അതിനിടയില്‍  മൈന മറന്നില്ല.

                  സെമിനാറിനു സമാപനം കുറിച്ചു കൊണ്ട് അശോകന്‍ ചരുവില്‍ സൈബര്‍ സാഹി
ത്യത്തിന്റെ വളര്‍ച്ചക്കു വേണ്ടുന്ന പുതുപരിപാടികള്‍ അക്കാദമി നടപ്പാക്കുമെന്നു പ്രാഖ്യാപിച്ചപ്പോളു
യര്‍ന്ന കരഘോഷത്തിലും ബൂലോകത്തില്‍ പോക്കു വെയിലും അഗ്നിജ്വാലയുമായി പുറമ്പോക്കു വാസിയായി കഴിയുന്ന ഞാന്‍ ബ്ലോഗറെന്ന നിലയില്‍ മൈന പകര്‍ന്നു തന്ന അഭിമാന ബോധ
ത്തോടെ  ശിരസ്സുയര്‍ത്തിപ്പിടിച്ചിച്ച്  ഇരിപ്പിടത്തിലിരിക്കുകയായിരുന്നു.

Saturday, October 16, 2010

രിതേബന്‍ന്തലയിലെ മന്ത്രവാദിനി ഭാഗം - 3

                            മന്ത്രവാദിനി അയാളെ അസ്വസ്ഥതയോടെ നോക്കി. തികച്ചും കാഷ്വല്‍ വെയര്‍.
ഗ്രേ നിറത്തിലുള്ള റ്റീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ആരെയും കൂസാത്ത ഭാവത്തിലുള്ള അയാളുടെ ഇരിപ്പും
ചലനങ്ങളും അവരുടെ അസഹിഷ്ണുത വര്‍ദ്ധിപ്പിച്ചു. മന്ത്രവാദിനി സ്വയം എന്തെക്കെയോ അവ്യക്ത
മായി സംസാരിച്ചു തുടങ്ങി.ശരിക്കും പിറു പിറുക്കലുകള്‍ . സ്മാര്‍ട്ടു കീ കൈവിരല്‍ കൊണ്ടു ചുഴറ്റി അയാ
ളവരെ തന്നെ നോക്കിയിരുന്നു.അവരിരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട നിശ്ശബ്ദതയുടെ അസ്വാഭാവിക പുനര്‍ജ്ജനികള്‍ക്കിടയില്‍  അയാള്‍ സ്റ്റെഫാനിയെക്കുറിച്ചോര്‍ത്തു.


                                  പടിക്കെട്ടുകള്‍ ഓടിക്കയറുകയാണ് സ്റ്റെഫാനി. ഇളം നീല എംപയര്‍ വെയിസ്റ്റ്
ലിബ്ബിക്കുള്ളില്‍ ,  ചോക്ലേറ്റ്  നിറത്തിലുള്ള അവളുടെ കാലുകളുടെ തിളക്കം  താഴത്തെ പടികള്‍ കയ
റുകയായിരുന്ന അയാള്‍ക്കു  വ്യക്തമായി കാണാം.പടികള്‍ കയറി മുകളിലെത്തിയ അയാളോടു സ്റ്റെ
ഫാനി ചോദിച്ചു. "എങ്ങനെയുണ്ട് എന്റെ വില്ല" .
                          "നൈസ്."
"ഒരു ലൌഞ്ചും രണ്ടു ശയ്യാ മുറികളുമുണ്ടിവിടെ. എല്ലാം ഫിനിഷിംഗിന്റെ അവസാന ദശയിലാണ്  
എന്നാലും താങ്കള്‍ക്കു കാണാം".
              " വരൂ" ! അവള്‍ കിടപ്പു മുറികളിലൊന്നിലേക്ക് അയാളെ ആനയിച്ചു.
               " ഇവിടെ നിന്നും നോക്കിയാല്‍ ബെല്‍ഗ്രാനോയുടെ സൌന്ദര്യം മുഴുവനും കണ്ണുകളിലേക്ക്
ഒപ്പിയെടുക്കാം" .
                             രസകരമായ ലാറ്റിനമേരിക്കന്‍ പര്യടനത്തിനിടയില്‍ തെരുവുകളില്‍ ഇന്ദ്രജാലം
കാട്ടുന്നതിന്റെ ഹരം അയാള്‍ ശരിക്കും ബ്യൂനെസ് അയേഴ്സിലെ ഫ്ളോറിഡ സ്ട്രീറ്റില്‍ ആസ്വദിക്കുക
യായിരുന്നു . ബ്യൂനെസ്അയേഴ്സിലെ കാല്‍ നടയാത്രക്കാര്‍ക്കു മാത്രമുള്ള വീഥിയാണ് നഗര മദ്ധ്യത്തി
ല്‍ തന്നെയുള്ള ഈ സ്ട്രീറ്റ്. ഷോപ്പിങ് ആര്‍ക്കേഡുകള്‍, ജ്വല്ലറികള്‍, കഫേകള്‍, റ്റീ റൂമുകള്‍, റസ്റ്റാറ
ന്റുകള്‍ എന്നിവ തിങ്ങി നിറഞ്ഞ കാല്‍ നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള നിരത്തില്‍ ടാംഗോ പാട്ടുകാ
രും ,നര്‍ത്തകരും, കോമഡിക്കാരും തങ്ങളുടെ കലാപരിപാടികളുമായി  അണിനിരന്നു കഴിഞ്ഞ സാ
യാഹ്നത്തില്‍ നഗര വീഥിയുടെ മൂലയായ കോറോഡോബോ ആവെയിലെ ഗാലറിയാസ് പസഫി
 ക്കോയുടെ മുന്നില്‍ അയാള്‍ തന്റെ ജാലവിദ്യ അവതരിപ്പിക്കുകയാണ്. മറ്റെല്ലാ കലാകാരന്മാരെയും
തത്ക്കാലം ഉപേക്ഷിച്ച്  ആബാല വൃദ്ധം ജനാവലി അയാള്‍ക്കു മുമ്പിലായി തടിച്ചു കൂടി. ഫ്രൊഫസ്സര്‍
ആല്‍വാരോയുടെ ക്ഷണമനുസരിച്ച് എത്തുന്ന അതിഥിക്ക് നല്കാന്‍ വിലപിടിപ്പുള്ള ഉപഹാരവും വാ
ങ്ങി ആര്‍ക്കേഡിനു പുറത്തേയ്ക്കിറങ്ങിയ സ്റ്റെഫാനി ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി. ടി വി
യിലൂടെയും, ജേണലുകളിലൂടെയും സുപരിചിതനായ അതിഥിയെ ഒറ്റ നോട്ടത്തില്‍ തന്നെ സ്റ്റെഫാനി
തിരിച്ചറിഞ്ഞു . ഗൂഢ സ്മിതത്തോടെ അവള്‍ അയാളുടെ ജാല വിദ്യ നോക്കി നിന്നു.
                          അയാള്‍ ഒരു കക്ഷണം നൂല് വായ്ക്കകത്തിട്ട് ചവച്ചിറക്കി. എന്നിട്ട് കാണികളായെത്തി
വരിലൊരു ബാലനെ അരികില്‍ വിളിച്ച്  ഷര്‍ട്ടുയര്‍ത്താന്‍ പറഞ്ഞു . അവന്‍ ഷര്‍ട്ടുയര്‍ത്തി. അയാള്‍
അവന്റെ വയറിനു മുകളില്‍ കൂടി നൂല് വലിച്ചെടുക്കാന്‍ തുടങ്ങി . അതു കണ്ട് പലരും അത്ഭുതം കൂറി
നിലവിളിച്ചു. ഓ ഗോഡ്!! ഓ ഗോഡ് !! ആളുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു . ബാലന്റെ വയറിനു മുകളില്‍ നിന്നും വലിച്ചെടുത്ത നീളമേറിയ  നൂല് അയാള്‍ ഉയര്‍ത്തിക്കാട്ടി. എല്ലാവരും ഉച്ചത്തില്‍
കരഘോഷം മുഴക്കി. "കണ്‍ഗ്രാറ്റ്സ് ". സ്റ്റെഫാനി അയാളുടെഅരികിലെത്തി കൈനീട്ടുന്നതിനി
ടയില്‍ സ്വയം പരിചയപ്പെടുത്തി.  "ഞാന്‍ സ്റ്റെഫാനി ഗോണ്‍സാല്‍വോസ്  , ബെല്‍ഗ്രാനോ യൂണിവേഴ്സിറ്റിയുടെ സ്ക്കൂള്‍ ഓഫ് ഹ്യൂമാനിസ്റ്റീസിലെ  പെര്‍ഫോമിങ്ങ് ആര്‍ട്സ് വിഭാഗത്തിലെ റീഡറാണ് . പ്രൊഫസ്സര്‍ആല്‍വാരോ തങ്ങളുടെ വരവിനെക്കുറിച്ചു പറഞ്ഞതനുസരിച്ച് ഞങ്ങള്‍ താങ്ങളെ സ്വീകരിക്കുന്നതിനുസജ്ജരായിരിക്കുകയാണ്."അയാള്‍ക്കുഹസ്തദാനംചെയ്യാനെത്തിയ
വരുടെ തിരക്കിനും ആരവങ്ങള്‍ക്കിടയിലുമാണ് സ്റ്റെഫാനി അതു പറഞ്ഞു തീര്‍ത്തത്. അതേ കോലാഹലങ്ങള്‍ക്കിടയില്‍ അയാള്‍ പറഞ്ഞു .

                  "വളരെ സന്തോഷം എന്റെ ആതിഥേയരിലൊരാളെ ഇവിടെ വച്ചു കണ്ടതില്‍. നാളെ കൃത്യ സമയത്തു തന്നെ ഞാനവിടെയെത്തും". പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അയാള്‍ കൂട്ടി
ചേര്‍ത്തു . എനിക്ക് ഭവതിയോടു ഇവിടത്തെ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.
                    എന്നെ സംബന്ധിച്ച് അതൊരു ശുഭ കാര്യമാണ്. ഞാനതു സൂചിപ്പിച്ചില്ല.എന്റെ വിഷയം
മാജിക്കാണ്. താങ്കളെപ്പോലെയുള്ള വലിയൊരിന്ദ്രജാലക്കാരനുമായി സംവദിക്കുകയെന്നത് എനിക്ക്
മഹത്തായ അനുഭവമായിരിക്കും. താങ്കളെ  എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു. എന്റെ മമ്മിന് താങ്കളെ
കാണണമെന്നാഗ്രഹമുണ്ട്. ഇന്‍ഡ്യയിലെ ഋഷിവര്യരെക്കുറിച്ചും, ഹിമാലയത്തെക്കുറിച്ചും അതീന്ദ്രിയ
ഞ്ജാനത്തെക്കുറിച്ചും വിശദമായി ഗ്രഹിക്കാന്‍ ലാപ്ളാറ്റ യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗ മേധാവി കൂടിയായ  അവര്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ബെല്‍ഗ്രാനോയില്‍ തന്നെയാണ് എന്റെ വീടും.
                            " അതിനൊരു തടസ്സവുമില്ല . ഞാന്‍ വരാം.മാത്രമല്ല നമ്മള്‍ ഒരേ                                                                അക്കാദമിക്കാരല്ലേ".
                       ഇരു വശത്തും കെട്ടിടങ്ങള്‍ നിരന്നു നില്ക്കുന്ന ഫ്ളോറിഡ സ്ട്രിറ്റെന്ന കാല്‍നടക്കാര്‍ക്കു
മാത്രമുള്ള , വാഹനങ്ങളുടെ ഇരമ്പലും കാര്‍ബണ്‍ വാതക മാലിന്യവുമില്ലാത്ത നഗരവീഥിയിലൂടെ
തെരുവിനു വെളിയിലുള്ള പാര്‍ക്കിങ്ങ് ഏര്യയിലേക്ക് അയാള്‍ സ്റ്റെഫാനിയെ അനുഗമിച്ചു. 



.          




                           

Friday, October 8, 2010

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - ഭാഗം -2

                                പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് പൂച്ച വീട്ടിലെത്തിയാല്‍ കാണാനാകുമെന്ന്
മന്ത്രവാദിനി എഴുതി. അതിനൊടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരുന്നു. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ലെന്ന്. ധനുരാശിയില്‍ പിറന്ന് സകല ആണുങ്ങളെയും പെണ്ണാളന്മാരാക്കുകയെ
ന്ന ജന്മ ദൌത്യം ആസ്വദിച്ചു നിര്‍വ്വഹിക്കുകയാണെന്നും ചാറ്റിങ്ങിനിടെ മന്ത്രവാദിനി അയാളോടു
വ്യക്തമാക്കി.കറണ്ടടിപ്പിക്കുന്ന പയ്യന്മാരെയാണ് താന്‍ തേടുന്നതെന്നും , ടോപ്പിന്റെ ബട്ടണ്‍ ഊരാന്‍ തുടങ്ങുമ്പോള്‍   ചമ്മലോടെ തലകുനിക്കുന്ന ജെണ്ടറേതെന്നറിയാത്തവരാണ് താങ്കളുടെ വര്‍ഗ്ഗക്കാ
രെന്നും മന്ത്രവാദിനി എഴുതി.
                                  "  നന്ദന്‍ ഞാനവരെ കാണാന്‍ പോകുകയാണ്." അതു കേട്ടപാടെ ശ്യാം നന്ദന്‍
അയാളെ വിലക്കി. "നോ, വേണ്ട അതപകടമാണ്. ഷീ ഈസ്  ഏ വിച്ച് . റിയലി  ഷീ ഈസ് ഏ
വിച്ച്." 
                            "  നന്ദന്‍ എന്തായിത്. നോക്കൂ ആ ബസ്സിലേക്ക് ."
തന്റെ കാറിന്റെ അരികിലൂടെ കടന്നു പോകുന്ന ബസ്സിലേക്ക് നന്ദന്‍ കണ്ണോടിച്ചു. ബസ്സിന്റെ പുറത്ത്
അനുപമ എന്നെഴുതിയിരിക്കുന്നത് ശ്യാംനന്ദന്‍  അത്യധികം അത്ഭുതത്തോടെ വായിച്ചു.ആത്മവിശ്വാ
സത്തോടെ പിന്നെ അയാള്‍ക്കു വിജയാശംസകള്‍ നേര്‍ന്നു.

                       കറുത്ത പെയിന്റടിച്ച വലിയ ഗേറ്റിനു മുമ്പില്‍ അയാള്‍ തന്റെ ഹമ്മര്‍ നിറുത്തി. ഗേറ്റില്‍
വെളുത്ത നിറത്തില്‍ പൂച്ചയുടെ ചിത്രം വരച്ചു വച്ചിരിക്കുന്നത്  അയാള്‍ ശ്രദ്ധാപൂര്‍വ്വം നോക്കി.പെട്ടെ
ന്ന് ഗേറ്റ് ആരവത്തോടെ തുറക്കപ്പെട്ടു.  അയാള്‍ ഹമ്മര്‍ അകത്തേക്ക് ഓടിച്ചു കയറ്റി പോര്‍ട്ടിക്കോ
യില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഫാബിയോക്കു പിന്നിലായി നിറുത്തി. അയാള്‍ സിറ്റൌട്ടില്‍ കയറിയ
പ്പോള്‍ തന്നെ ഭീമാകാരമായ വാതില്‍ തുറന്ന് പുറത്തേക്കു വന്ന മന്ത്രവാദിനി   സഗൌരവം അയാ
ളോടു പറഞ്ഞു.
                   "ഹൌ ആര്‍ യൂ !"
                 " ഹൌ ആര്‍ യൂ !". അയാള്‍ തിരികെ പറഞ്ഞു . ആകാര സൌഷ്ടം നിഴല്‍ പരത്തുന്ന പര്‍
പ്പിള്‍ നിറത്തിലുള്ള ഗൌണ്‍ ധരിച്ച സുന്ദരിയും ചെറുപ്പക്കാരിയുമായ മന്ത്രവാദിനിയെ അയാള്‍ സസൂ
ക്ഷ്മം നോക്കി.
                   " അകത്തേക്കു വരൂ" . മന്ത്രവാദിനി അയാളെ സ്വീകരണ മുറിയിലേക്കാനയിച്ചു. ഏതോ
പുസ്തകത്തില്‍ വായിച്ച പ്രേതഭവനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന സ്വീകരണ മുറിയിലെ തുകല്‍
കൊണ്ടു പൊതിഞ്ഞ സോഫയില്‍ അയാള്‍ ഇരുന്നു. അയാള്‍ക്കഭിമുഖമുള്ള സോഫയില്‍ മന്ത്രവാ
ദിനിയും ഇരുന്നു.മുന്നിലുള്ള ടീപ്പോയുടെ പുറത്തിരിക്കുന്ന വൈന്‍ കുപ്പിയിലും ഗ്ലാസ്സിലുമായി കണ്ണോ
ടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
                                  "  ഡ്രിംഗ്സില്‍ നല്ല താത്പര്യമാണെന്നു വായിച്ചു. ചുവന്ന വൈന്‍ കുടിച്ചു
പിമ്പിരിയാകുന്നതിനെക്കുറിച്ച് എഴുതിയിതിക്കുകയാണല്ലോ".
                                  " എന്താ ടോണിലൊരു സംശയധ്വനി"." എഴുത്തിലും കുടിക്കുന്നതിലും ഞാനേ
വെള്ളം ചേര്‍ക്കാറെയില്ല . അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കെക്കെ കുടിക്കാനറിയാമോ എടുത്ത് തൊ
ണ്ടയ്ക്കകത്തേക്കു കമിഴ്ത്തുകയല്ലേ ചെയ്യുന്നത്."
അത് നല്ലതു പോലെ ആസ്വദിച്ചു തലയാട്ടി അയാള്‍ പറഞ്ഞു.
                                "  ശരിയാണ്. എന്നാലും ഈ ചുവന്ന വൈനൊക്കെ അന്തിക്കള്ളു പോലെയുള്ള
വെറൈറ്റിയാണ്. ബെജുലോസ് അല്ലെങ്കില്‍ ക്ലാന്‍സി ടേസ്റ്റു ചെയ്തിട്ടുണ്ടോ ?"
                                " ഇപ്പം ഇന്ദ്രജാലം വിട്ട് ബെവറിജിന്റെ ഏര്‍പ്പാടിലാണോ?"
                               "  അതല്ല കൊക്കു കഴുത്തു നീട്ടിയിരിക്കുന്നതു പോലെ എഴുത്തിനിടയില്‍ വൈന്‍
ബോട്ടിലെഴുന്നെള്ളിച്ചു വച്ചിരിക്കുന്നത്  കണ്ട് ചോദിച്ചതാണ്."
                               മന്ത്രവാദിനിയുടെ കണ്ണുകള്‍ കൂര്‍ത്തു. ചുവന്ന അധരങ്ങള്‍ വിറ കൊണ്ടു.
                           "  എന്താ ഇതെല്ലാം ആണുങ്ങളുടെ മാത്രം കുത്തകയാണോ?"
                            " അല്ലേയല്ലാ. എങ്കിലും പ്രൂഫ് കൂടിയ കരീബിയന്‍ ഡ്രിംഗ്സ് ഭവതി കഴിച്ചു കാണത്തില്ല ഒറ്റ സിപ്പില്‍ തന്നെ മലര്‍ന്നടിച്ചു വീഴും."
                               നോണ്‍സെന്‍സ്. മന്ത്രവാദിനി ക്രൂദ്ധയായി അയാളെ നോക്കി.
                                                                                                                -  തുടരും -

Monday, September 27, 2010

രിതേബന്‍ന്തലയിലെ മന്ത്രവാദിനി

                     ബൈക്ക് പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്കു ചെയ്തതിനു ശേഷം അയാള്‍ കടല്ക്കര
യിലേക്ക് കണ്ണോടിച്ചു. മണല്‍പരപ്പിലൂടെ അലക്ഷ്യമായി ശ്യാം നന്ദന്‍ ഉലാത്തുന്നത് തെല്ലൊ
രത്ഭുതത്തോടെ അയാള്‍ കണ്ടു. പറഞ്ഞുറപ്പിച്ചതു പോലെ കൃത്യസമയത്തു തന്നെ ശ്യാംനന്ദന്‍
എത്തിയിരിക്കുന്നു.സമയക്ലിപ്തത പാലിക്കുന്നതില്‍ എല്ലായെപ്പോഴും വിമുഖത കാട്ടാറുള്ള ശ്യാം
നന്ദനാണ് ആ പതിവ് ഇദംപ്രദമമായി തെറ്റിച്ചു കൊണ്ട് തന്നെയും കാത്ത് കടല്‍തീരത്തിലുലാ
ത്തുന്നത്. താന്‍ ഊഹിക്കുന്നതു പോലെ നന്ദനെ ബാധിച്ചിരിക്കുന്നത് അതീവ ഗൌരവ സ്വഭാ
മുള്ള ഏതേ പ്രശ്നം തന്നെയെന്നായാള്‍ക്കു ബോദ്ധ്യമായി. ഒരു മാജിക്ക്,മാജിക്കെന്നു കടല്ക്കരയു
ടെ പല ഭാഗത്തു നിന്നും ഉയര്‍ന്ന ആവശ്യത്തെ പതിവിനു വിപരീതമായി അവഗണിച്ചു കൊ
ണ്ട് അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി വളരെ വേഗം നടന്ന് ശ്യാം നന്ദനരികിലെത്തി. അ
യാളെ കണ്ടതിലുള്ള ആശ്വാസം ശ്യാംനന്ദന്റെ ചിരിയില്‍ പ്രകടമായി.അവരിരുവരും ആ മണ
ല്പരപ്പില്‍ ഇരുന്നു.കടലിരമ്പലിന്റെ അകമ്പടിയോടെ അയാള്‍  മുഖവുരയൊന്നും കൂടാതെ കാര്യ
ത്തിലേക്കു കടന്നു.  ദീര്‍ഘ നാളത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തി ഫ്ളാറ്റില്‍ ക
യറിയ പാടെ അയാളെ സ്വീകരിച്ചത് അനുപമയുടെ ഫോണ്‍ വിളിയായിരുന്നു.ആദ്യംവിങ്ങി 
വിങ്ങിയും , പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടും ശ്യാം നന്ദന്റെ വിചിത്രങ്ങളായ പെരുമാറ്റ രീതിക
ളെക്കുറിച്ച് അനുപമ അയാളോടു വിശദീകരിച്ചു . നന്ദന്റെ പെരുമാറ്റം അസാധരണത്വം നിറ
ഞ്ഞതും ഭയം ജനിപ്പിക്കുന്നതുമായി മാറികഴിഞ്ഞിരിക്കുകയാണെന്നും , രാത്രികളില്‍ തന്നെ
ഏകാകിയാക്കി സ്വീകരണ മുറിയിലെ സോഫയില്‍ ചുരുണ്ടു കൂടി കിടന്നാണ് ശ്യാം നന്ദന്‍ നേ
രം വെളുപ്പിക്കുന്നതെന്നും അനുപമ അയാളോടു ഫോണിലൂടെ ധരിപ്പിച്ചിരുന്നു. "നന്ദന്‍ തന്റെ ഭാ
ര്യ എന്നോടെല്ലാം പറഞ്ഞു കഴിഞ്ഞു . എയര്‍പോര്‍ട്ടിലെത്താതിരിക്കുവാന്‍ താന്‍ പറഞ്ഞ ദുര്‍ബ്ബ
ലമായ കാരണം തന്നെ എന്തോ പ്രശ്നത്തിന്റെ ഹേതുവാണെന്നു ഞാന്‍ കരുതിയതാണ്. അനു
പമയുടെ ആവലാതികള്‍ എന്റെ ഊഹത്തെ ശരി വെച്ചിരിക്കുന്നു. പറയൂ നന്ദന്‍ എന്താണ്  ത
ന്നെ ഗ്രസിച്ചിരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നം. അവരിരുവര്‍ക്കുമിടയിലെ നീണ്ട നേരത്തെ
മൂകത അവസാനിപ്പിച്ചു കൊണ്ട് ശ്യാം നന്ദന്‍ തീര്‍ത്തും ദുര്‍ബ്ബലമായ ശബ്ദത്തില്‍ താന്‍ ഇപ്പോള്‍
അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ഉറ്റച്ചങ്ങാതിയോടു യാതൊന്നും മറച്ചു വയ്ക്കാതെ
എല്ലാം തുറന്നു പറഞ്ഞു..
                                   തന്നെ കാണാനെത്തുന്നതോ , താന്‍ ക്ഷണിച്ചു വരുത്തുന്നതോ ആയിട്ടുള്ള
ആണുങ്ങളെ പെണ്ണാളന്മാരാക്കുന്ന രിതേബന്‍ന്തലയിലെ മന്ത്രവാദിനിയെക്കുറിച്ചു വായിച്ചറി
ഞ്ഞതു മുതല്‍  അവരെ കാണുവാനും അവരുടെ ആഭിചാര വൃത്തികള്‍ എന്നന്നേക്കും അവസാ
നിപ്പിക്കുന്നതിനുള്ള ജിജ്ഞാസ തന്നിലുടലെടുക്കുകയും ഒടുവില്‍ മന്ത്രവാദിനിയോടേറ്റു മുട്ടി പരാ
ജിനായി തീര്‍ന്ന കാര്യങ്ങള്‍ ശ്യാം നന്ദന്‍  അയാളോടു പറഞ്ഞു . അയാളെ അത്യന്തം അത്ഭുതപ്പെ
ടുത്തി കൊണ്ട് ശ്യാം നന്ദന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി . ഇരട്ടച്ചങ്കുള്ളവനെന്നു തങ്ങള്‍
മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാറുള്ള ധീരനും സാഹസികനും നദാ ഊര്‍ജ്ജസ്വലനുമാ
യ ശ്യാം നന്ദനാണ് ജുഗുപ്സാവഹമായ ഒരധമ പ്രവൃത്തിക്കിരയായി സ്വത്വം നഷ്ടപ്പെട്ടതു പോലെ
വിലപിക്കുന്നത്. അയാള്‍ അത്യന്തം സഹതാപത്തോടെ നന്ദനെ നോക്കി. ഒരു വനാന്തര യാത്ര
യ്ക്കിടയില്‍ ടെന്റിനുള്ളില്‍ മയക്കത്തിലാണ്ട തന്റെ നെഞ്ചിനു മുകളില്‍ ഫണം വിരിച്ചാടിയ രാജ 
സര്‍പ്പത്തെ കൈ കൊണ്ടു തട്ടി മാറ്റി പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റാനുപയോഗിക്കുന്ന കമ്പ് 
കൊണ്ട് തല്ലികൊന്ന ശ്യാം നന്ദനാണ് തന്റെ മുന്നിലിരുന്ന് വ്യസനിക്കുന്നത്.  ശ്യാം നന്ദന്റെ ചുമ
ലില്‍ തട്ടി കൊണ്ട് അയാള്‍ പറഞ്ഞു . 
                             " ഒട്ടും തന്നെ വിഷമിക്കേണ്ട നന്ദന്‍ . എല്ലാമെനിക്കു വിട്ടു തരൂ വളരെ പെട്ടെ
ന്നു തന്നെ തന്റെ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം ഞാന്‍ കണ്ടെത്തും" .

അയാള്‍ കടല വില്ക്കുകയായിരുന്ന ബാലനെ അരികിലേക്കു വിളിച്ചു ഒരു പൊതി കടല ആവശ്യ
പ്പെട്ടു .അവന്‍ കടലാസു കുമ്പിള്‍ കൂട്ടി കടല നിറയ്ക്കുന്നത് അയാള്‍ സാകൂതം വീക്ഷിക്കുന്നത് ശ്യാം
നന്ദന്‍ താത്പര്യത്തോടെ നോക്കിയിരുന്നു. ആ , ബാലന്‍  കടല നിറച്ച പൊതി അയാള്‍ക്കു നല്
കിയ ഉടന്‍ ശ്യാം നന്ദന്‍ അതിന്റെ വില നല്കാന്‍ തുനിഞ്ഞതും അയാള്‍ നന്ദനെ അരുതെന്നു വില
ക്കി കൊണ്ട് കടലപ്പൊതി കൈക്കുള്ളില്‍ വെച്ച് സാവധാനം കുലുക്കാന്‍ തുടങ്ങി .
"കളയും സാ.......... " പറഞ്ഞു പൂര്‍ത്തികരിക്കുന്നതിനു മുമ്പ്  ബാലന്‍ അന്ധാളിപ്പോടെ വിളിച്ചു
കൂവി . "ഹായ് പൊതി നിറയെ പൈസ" .
അഞ്ചു രൂപ നാണയത്തുട്ടുകള്‍ ആ , പൊതിക്കുള്ളില്‍ കുമിഞ്ഞു കൂടുന്നത്  ശ്യാം നന്ദന്‍ കണ്ടു.
"ഗ്രേറ്റ് ". നന്ദന്‍ അയാളെ അഭിനന്ദിച്ചു.നാണയത്തുട്ടുകളുടെ ആ കടലാസു പൊതി ബാലന്റെ
കൈകളില്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഏല്പിച്ചു കഴിഞ്ഞ് അയാള്‍ നന്ദനോടായി പറഞ്ഞു ."തന്റെ ആ
ത്മ വിശ്വാസത്തിനാണിത്.വരൂ നമുക്കു മടങ്ങാം".

                               പാര്‍ക്കിങ് ഏരിയയിലെത്തിയതും അയാള്‍ അല്പ നേരം നിശ്ചലനായി നി
ന്നു. പെട്ടെന്നയാള്‍ നാലു ചുറ്റും തിരിഞ്ഞ് ഉച്ചത്തില്‍ കൈകൊട്ടി. ബീച്ചിലെ സന്ദര്‍ശകരുടെ
അര്‍ദ്ധവൃത്തം അയാള്‍ക്കു ചുറ്റും രൂപപ്പെട്ടു. അയാള്‍ തന്റെ കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു കാ
ല്പാദങ്ങള്‍ ചേര്‍ത്തു വെച്ചു. നിര്‍ന്നിമേഷരായി നോക്കി നിന്ന ജനസഞ്ചയത്തെയും നന്ദനെയും
അത്ഭുതപ്പെടുത്തി കൊണ്ട് അയാളുടെ കാല്പാദങ്ങള്‍ മണല്പരപ്പില്‍ നിന്നുമുയര്‍ന്നു.അതു കണ്ട്
ചിലര്‍ കൂവിയാര്‍ത്തു കൊണ്ട്  ഓടി മാറി. ആര്‍പ്പു വിളികളോടെ ആള്‍ക്കൂട്ടം കൈകൊട്ടി അയാ
ളെ അഭിനന്ദിച്ചു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ശ്യാം നന്ദന്‍ അയാളെ നോക്കി. അനുപ
മക്കു കൊടുത്ത വാക്കു പാലിക്കണമെന്നു ശ്യാം നന്ദനോടു പറഞ്ഞു കൊണ്ട് അയാള്‍ ബൈക്കി
ല്‍ കയറി യാത്രയായി.
             
                                    രിതേബന്‍ന്തലയിലെ മന്ത്രവാദിനി എന്തെക്കെയാണ് എഴുതിയിരിക്കുന്ന
ത്. ആണുങ്ങളെ മാറിടമുള്ളവരാക്കുന്ന അനിതരസാധാരണമെന്നു സ്വയം പ്രഖ്യാപിക്കുന്ന സിദ്ധി
അവര്‍ സവിസ്താരം പ്രതിപാദിച്ചിരിക്കുന്നത് അയാള്‍ വായിച്ചു. പള്ളീലച്ഛനു മുമ്പില്‍ സാരിത്തലപ്പു
തലവഴി മൂടി സ്വപ്രേരിതമായ കുമ്പസാരമെന്ന നാട്യത്തില്‍ മദ്യപാനത്തിന്റെയും,ധൂമപാനത്തി
ന്റെയും , അതിലുപരി പയ്യന്മാരോടൊത്തുള്ള ഡേറ്റിങിനെക്കുറിച്ചും ; ഇടവിട്ട് ഗൈനക്കോളജസ്റ്റി 
നെ സന്ദര്‍സിക്കുന്നതിനെക്കുറിച്ചും ലജ്ജ തൊട്ടു തീണ്ടാതെയും, അറപ്പിനെ അലങ്കാരമാക്കിയും
മന്ത്രവാദിനി വിവരിച്ചിരിക്കുന്നതും , അതിനു ലഭിച്ചു കൊണ്ടിരിക്കുന്ന സൊസൈറ്റി ബാക്ക് അപ്പും
അയാളെ അത്ഭുതപ്പെടുത്തി. മൂക്കത്ത് വിരല്‍ വെച്ചു കൊണ്ടാണ് അയാള്‍ പിന്നീടുള്ള വായന തു
ടര്‍ന്നത്.  ടോപ്പ് ഊരിമാറ്റി മുഖം കുനിച്ചു നില്ക്കുന്ന ആണിനെ നോക്കി നീ പെണ്ണാളനെന്നു പറഞ്ഞ്
ചുവന്ന വൈന്‍ കുടിച്ചു പൂസ്സാകുന്നതിനെക്കുറിച്ചും  മന്ത്രവാദിനി എഴുതിയിരിക്കുന്നത് വള്ളിപുള്ളി
വിടാതെ അയാള്‍ വായിച്ചു തീര്‍ത്തു.എല്ലാം വായിച്ചു കഴിഞ്ഞ് അല്പ നേരത്തെ ആലോചനക്കു
ശേഷം അയാള്‍ മന്ത്രവാദിനിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു കൊണ്ട് അവരുമായി ചാറ്റിങ്ങിനു
തയ്യാറായി.  (തുടരും)


                                     

























Tuesday, September 21, 2010

ദേശീയ പ്രഹേളിക

                       ഇടവപ്പാതിയും തുലാവര്‍ഷവും പോലെ ഇക്കൊല്ലവും പതിവു
തെറ്റിക്കാതെ ദേശീയ ചലച്ചിത്ര അവാര്‍ഡു വിവാദ പേമാരി പെയ്തു.ശിവനു
അവാര്‍ഡു കിട്ടുമ്പോഴെക്കെ വിവാദപേമാരിയില്‍ അദ്ദേഹത്തെ നനയ്ക്കാറു
ള്ളതാണ്. ഇത്തവണ അതിനായി കാര്‍മേഘമായെത്തിയത് ഹരികുമാറാണ്.
ആരംഭകാലത്ത് സിനിമാ രംഗത്തെ വെല്ലുവിളികളുടെയും എതിര്‍പ്പുകളുടെയും
പ്രളയത്തെ അതിജീവിച്ച ശിവന് ഇതെല്ലാം ഒരു മൊന്ത വെള്ളത്തിനു സമാനം
മാത്രം.
           എന്നാല്‍ യഥാര്‍ത്ഥ വിവാദം അതല്ലല്ലോ. ഹരികുമാര്‍ അത് കണ്ടാതായി
പോലും ഭവിക്കുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് അമിതാബ് ബച്ചനു നല്കിയതാ
ണാ വിവാദത്തിന്റെ ഹേതു . ആകഥാപാത്രത്തിനു തന്നെ അവാര്‍ഡു നല്കണമെന്ന
ഉത്ക്കടമായ അഭിവാഞ്ജയെ തടയാനാകാത്തതിനാലാണ് അവാര്‍ഡു നല്കിപോയ
തെങ്കില്‍ ആ മുഖം മൂടിയ്ക്കോ അതല്ലെങ്കില്‍ അതു നിര്‍മ്മിച്ച ആളിനോ നല്കാമായിരുന്നു
മൂന്നും ഒരു പോലെ തന്നെയാണ്. മുഖംമൂടി വെച്ചുള്ള മികച്ച അഭിനയത്തിനു തന്നെ
നല്കിയേ തീരൂ എന്നുനിര്‍ബ്ബന്ധമായിരുന്നുവെങ്കില്‍ ഡല്‍ഹിയിലുള്ള നമ്മുടെ നേതാ
ക്കന്മാര്‍ക്കാര്‍ക്കെങ്കിലും നല്കമായിരുന്നു.അമിതാബ് ബച്ചന്‍ ഒരു കണക്കിന് ഭാഗ്യവാന്‍
തന്നെ . ഉത്തരേന്ത്യക്കാരുടെ അവിദഗ്ദ സിനിമാഭിരുചിയിലൂടെ വളര്‍ന്ന് ഗോസായിമാര്‍
ഏതു ശാന്താറാം, ഏതു ഗുരുദത്ത്, ഏത് സഞ്ജീവ് കുമാറെന്നു ചോദ്യമുന്നയിക്കുന്ന തല
ത്തിലെത്തിയത് ആ ഭാഗ്യത്തിന് അടിവരയിടുന്നു. അവിടെ അവാര്‍ഡു തമ്പുരാക്കന്മാരു
ടെ മുമ്പില്‍ സാക്ഷാല്‍ മമ്മൂട്ടി വെറുമൊരു കുട്ടി , വെറുമൊരു സ്രാങ്ക്.
                                      അഗ്നിപഥത്തിലെ സാധാരണയില്‍ താഴ്ന്ന അഭിനയത്തിന്
ബച്ചന്‍ അവാര്‍ഡു നേടിയപ്പോള്‍ ഇന്‍ഡ്യന്‍ സിനിമയുടെ ഗോപുരമുകളില്‍ നിന്നു
താഴെ വീണത് തിലകനല്ല , ഇന്‍ഡ്യന്‍ സിനിമയുടെ മൌലികതയാണ്. തിലകനു ദേ
ശീയ അവാര്‍ഡു കിട്ടുമെന്നു പ്രതീക്ഷ പുലര്‍ത്തി കാത്തിരിപ്പു തുടര്‍ന്നപ്പോഴോ പ്രായാ
ധിക്യത്തിന് അവാര്‍ഡു നല്കി തിലകനെ വീണ്ടും തഴഞ്ഞു.. എന്നാല്‍ മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടമെന്ന സിനിമയ്ക്കു ദൈര്‍ഘ്യമേറിയെന്നു പറഞ്ഞാണ് നെടുമുടി വേണുവിന്
അവാര്‍ഡു നിഷേധിച്ചത്. അരനാഴിക നേരത്തിലെ കുഞ്ഞേനച്ചനായ കൊട്ടാരക്കരയും
അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനായി ജീവിച്ച സത്യനും ദേശീയ പുരസ്ക്കാരം നി
ഷേധിക്കുകയായിരുന്നു.പി.ജെ.ആന്റണിക്കും ഗോപിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും
സുരേഷ് ഗോപിക്കും അവാര്‍ഡ് ലഭിച്ചത് അവാര്‍ഡു കമ്മിറ്റിയിലെ യഥാര്‍ത്ഥ പ്രതിഭ
കളുടെ തീക്ഷ്ണമായ പോരാട്ടത്തിനൊടുവിലാണ് (പലതും കാസ്റ്റിങ്ങ് വോട്ട് ). ഇപ്പോള്‍
നല്ലതു പോലെ മനസ്സിലായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു പ്രഹേളികയാണെന്ന്.

Sunday, September 12, 2010

സഹയാത്രികര്‍

                ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു.പുറം കാഴ്ചകള്‍
കണ്ട് യാത്ര ചെയ്താല്‍ മുഷിച്ചിലൊഴിവാക്കാമെന്നു കരുതി ബസ്സി
ന്റെ ജന്നലരികിലുള്ള സീറ്റിലാണ് ഞാനിരുന്നത്. എന്റെ തൊട്ടരു
കിലായി സാമാന്യത്തിലധികം ശരീരപുഷ്ഠിയുള്ള ഒരാളാണിരു
ന്നിരുന്നിരുന്നത്. പരസ്പരം ഏറുകണ്ണിട്ടു നോക്കുന്നത് ഞങ്ങള്‍ അല്പ
നേരം തുടര്‍ന്നു. പിന്നെ അയാള്‍ എന്നോടു ചോദിച്ചു എവിടേയ്ക്കാ?
മലപ്പുറത്തേയ്ക്കാ. ഞാന്‍ പറഞ്ഞു . അപ്പം ചങ്കുവെട്ടിയിലിറങ്ങും
അതേ.
ഞാനും അവിടേയ്ക്കാ. അയാള്‍ ഉത്സാഹപൂര്‍വ്വം എന്നെ നോക്കി
പറഞ്ഞു . ഒരേ ലക്ഷ്യ സ്ഥാനത്തേക്കു യാത്ര ചെയ്യുന്ന രണ്ടു പേര്‍
തമ്മില്‍ അടുക്കുകയെന്ന സ്വാഭാവിക സംഭവം അവിടെയുണ്ടായി.
ഒരേ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നില്ക്കന്നവരാണെന്നുള്ളത്
സഹയാത്രക്കാരനോടുള്ള എന്റെ മമത വര്‍ദ്ധപ്പിച്ചു. ഞങ്ങളിരുവ
രുടെയും ഇടയിലുള്ള ഹന്‍ഡ് റെസ്റ്റ് പൂര്‍ണ്ണമായും ഞാന്‍ അയാളുടെ
ഉപയോഗത്തിനായി വിട്ടു കൊടുത്തു. ഞങ്ങള്‍ രാഷ്ട്രീയമുള്‍പ്പെടെ
ഭൂമിക്കു കീഴിലുള്ള സകലതിനെയും കുറിച്ചു സമഭാവനയോടെ
ചര്‍ച്ച ചെയ്തു. പതുക്കെ പതുക്കെ അയാളുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു
വന്നു. പിന്നെ അതു കൂര്‍ക്കം വലിയായി രൂപാന്തരപ്പെട്ടു. പാവം ഉറ
ങ്ങട്ടെ ഞാന്‍ മനസ്സില്‍ പറഞ്ഞു . അയാളുടെ ശരീരം ഹാന്‍ഡ് റെസ്റ്റ്
പൂര്‍ണ്ണമായും സ്വന്തമാക്കി പിന്നെ എന്റെ ദേഹത്തേക്കു ചാഞ്ഞു .
സഹയാത്രികനല്ലേ ഞാന്‍ അസ്വസ്ഥനാകാതെ കൌതുകത്തോടെ
അയാളെ നോക്കിയിരുന്നു.അല്പ നേരത്തിനു ശേഷം അയാള്‍ നിവര്‍
ന്നിരുന്നു . അടുത്ത ക്ഷണം ഉല്ക്ക പതിക്കുന്നതു പോലെ അയാള്‍ എന്റെ
ദേഹത്തേക്കു ആഞ്ഞു പതിച്ചു. അയാളുടെ ശരീര ഭാരവും താങ്ങി ഞാന്‍
കുറെ സമയം കഴിച്ചു. നേരെയിരുന്നുറങ്ങുയെന്നു ഒന്നു രണ്ടു തവണ പറ
ഞ്ഞും നോക്കി. പക്ഷേ എന്തു ഫലം. സഹയാത്രികന്‍ ശല്യക്കാരനായി
മാറി കഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു . ശല്യ
ക്കാരനായ സഹയാത്രികനെ പോലെ അപകടകാരികള്‍ വെറെയില്ല.

                      എന്തോ അപ്പോള്‍ ഞാന്‍ ഇടതുപക്ഷ സഹയാത്രികരെക്കു
റിച്ചു പെട്ടെന്നോര്‍ത്തു പോയി. പേരിലെ സമാനതയാകാം കാരണം. കവി
കളും നോവലിസ്റ്റുകളും ചെറുകഥാ കൃത്തുക്കളുമായ എഴുത്തുകാര്‍ എത്ര വിന
യാന്വിതരായാണ് പാര്‍ട്ടി സഹയാത്രികരായി വര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ
വിശാലമായ വായനാസമ്പന്നരായ ബഹുജനടിത്തറയില്‍ തങ്ങളുടെ സര്‍ഗ്ഗ
മാളിക ഇക്കൂട്ടര്‍ പ്രസ്ഥാനത്തിന്റെ സംഘശേക്ഷി മുതലാക്കി പണിയും.പ്ര
സ്ഥാനമാകട്ടെ ഇവര്‍ക്ക് ഇല്ലാത്ത പ്രതിഭാ വിലാസം ചാര്‍ത്തികൊടുത്ത്
ഇവരെ ജനകീയ കവികളും സാഹിത്യകാരന്മാരുമാക്കി നമ്മെ കൊണ്ട് അം
ഗീകരിപ്പിക്കും. പിന്നെയാണ്  എഴുത്തുകാരും കവികളുമായ സഹയാത്രികര്‍
  ഈ സഹയാത്രികനെപ്പോലെ പാര്‍ട്ടിക്ക് ശല്യക്കാരാകുന്നത്. ചുവപ്പു കണ്ട
കാളകളെപോലെ പാര്‍ട്ടി വളര്‍ത്തിയതു കൊണ്ടു മാത്രം യഥാര്‍ത്ഥ കവികളെ
യും കഥയെഴുത്തുകാരെയും നോക്കു കുത്തികളാക്കി കേരളത്തിലെ ആനുകാലി
കങ്ങളിലും സാംസ്ക്കാരിക രംഗത്തും സ്വന്തം സാമ്രാജ്യം സ്ഥാപിച്ച സഹയാത്രി
കര്‍ പാര്‍ട്ടിയുടെയും പ്രത്യയശസ്ത്രത്തിന്റെയും നേരെ കൊമ്പു കുലുക്കി പാഞ്ഞടു
ക്കും.ഒടുവില്‍ഒരു പുറത്താക്കലിലോ നിരാകരണത്തിലോ സഹയാത്രികനുമായി
ട്ടുള്ള സഹവാസത്തിന് പ്രസ്ഥാനം ചുവപ്പു കൊടി കാട്ടും.
  എന്റെ സഹയാത്രികന്‍  വീണ്ടും വളരെ ശക്തിയായി എന്റെ ദേഹത്തു പതിച്ചു
. ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് അയാളെ മറു വശത്തേക്ക് ആഞ്ഞു തള്ളി.
അയാള്‍ ഉണര്‍ന്ന് അതിരൂക്ഷമായി എന്നെ നോക്കി. പിന്നെ അപ്പുറത്തെ വശ
ത്തേക്കു ചാഞ്ഞ് ഉറക്കം തുടര്‍ന്നു.




















                     











  

Monday, September 6, 2010

മാതൃത്വം


              


      മുറ്റത്തെയും പറമ്പിലെയും പുല്പടര്‍പ്പുകള്‍ വെട്ടി മാറ്റി
വൃത്തിയാക്കി വിയര്‍ത്തൊലിച്ച് പാരവശ്യത്തോടെ നില്ക്കു
ന്ന അവനെ ഡോക്ടര്‍ സൈന ഉറ്റു നോക്കി. അവരുടെ
, നോട്ടത്തില്‍ കൌതുകവും അനുതാപവും ഒരേ അളവില്‍
കൂടിച്ചേര്‍ന്നിരുന്നു. പ്ലസ് ടു വിനു പഠിക്കുന്ന മൂത്തമകന്‍ വിശാലി
ന്റെ പ്രായമേ ഈ കുട്ടിക്കും വരുകയുള്ളു. എന്നിട്ടും പണിതേടി
അലഞ്ഞു നടക്കുന്നു. ഡോക്ടര്‍ സൈന വല്ലാതെ അസ്വസ്ഥയാ
യി. പഠിക്കേണ്ടുന്ന പ്രായമാണെന്നും പണി തരില്ലെന്നും കണ്ട
മാത്രയില്‍ അവനോടവര്‍ പറഞ്ഞതാണ്. പറമ്പും മുറ്റവും വൃത്തി
യാക്കാന്‍ ഒരാളെ ആവശ്യപ്പെട്ടതിന് മോന്റെ പ്രായത്തിലുള്ള കു
ട്ടിയെ ഏര്‍പ്പാടാക്കിയതിന് ശങ്കര മാമക്ക് കണക്കിനു കൊടുക്ക
ണമെന്നും കരുതിയതാണ്. എന്നാല്‍ ദൈന്യത പടര്‍ന്നു കത്തു
ന്ന മുഖഭാവത്തോടെ എന്തെങ്കിലും തന്നാല്‍ മതിയെന്നു് ആ
പയ്യന്‍ യാചിച്ചപ്പോള്‍ ഡോക്ടര്‍ സൈനക്ക് സമ്മതം മൂളേണ്ടി
വന്നു. അപ്പോള്‍ മുതല്‍ തുടങ്ങിയ അസ്വസ്ഥതയാണ് ഇപ്പോള്‍
അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നത്. അവരവനോടു
പറഞ്ഞു.
          അകത്തേക്കു വാ, എന്തെങ്കിലും കഴിച്ചിട്ടു പോകാം.
അവന്‍ വിസമ്മത ഭാവത്തില്‍ തലയാട്ടി.  എന്നാല്‍ ഞാനി
ങ്ങോട്ടു കൊണ്ടു വരാമെന്നു പറഞ്ഞ് അവര്‍ അകത്തേക്കു
പോയി ചോറും കറികളും വിളമ്പിയ പാത്രവുമായി മടങ്ങി
വന്നു. പാത്രമവര്‍ സിറ്റൌട്ടിലെ കൈവരിപ്പുറത്തു വെച്ചു.
സാധാരയായി പണിക്കാര്‍ക്കു കൊടുക്കുന്ന കൂലി അവന്റെ
കൈകളിലേല്പിച്ചിട്ട് സ്നേഹപൂര്‍വ്വം അവനെ നിര്‍ബ്ബന്ധിച്ചു
വാ വന്നു കഴിക്ക്. അവന്‍ കൈവരിപ്പുറത്തിരുന്ന് ചോറു വിള
മ്പി വെച്ചിരിക്കുന്ന പ്ലേറ്റില്‍ മിഴി നട്ടിരുന്നു. കഴിക്കൂ മോനെ.
അവന്‍ ഞെട്ടലോടെ അവരെ ഒന്നു നോക്കി. പിന്നെ ഏങ്ങി
യേങ്ങി കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടിപോയി. പാത്രവുമെ
ടുത്തകത്തേക്കു പോയ ഡോക്ടര്‍ സൈനയും കരയുന്നുണ്ടായി
രുന്നു. ഏകദേശം പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്  എവിടെയോ
ഇരുന്ന് ഒരമ്മ തന്റെ മകനെ തോളത്തിട്ട് താരാട്ടു പാടി ഉറക്കിയ
ദൃശ്യം ഡോക്ടര്‍ സൈനയെ പിന്നെ ഒരുപാടു നാള്‍ മഥിച്ചു.

                         

Sunday, August 22, 2010

അനാമികക്ക് ഞാനെഴുതുന്നത്

                  ഇസ്ലാമിക ഭീകര വാദമെന്ന ഭോഷത്ത പ്രയോഗവും
                            ചില അനാവരണങ്ങളും

    മത തീവ്ര വാദവുമായി ബന്ധപ്പെടുത്തി ഇസ്ലാം മതത്തിനെതിരെ ആരോ
പണങ്ങള്‍ തങ്ങളുടെ ചിന്തയ്ക്കും ഭാവനക്കും താത്പര്യത്തിനുമനുസരിച്ച്
പലരും ഉന്നയിച്ചു വരുന്ന കാലമാണിതു് .മാദ്ധ്യമങ്ങൾ ഇസ്ലാമിക ഭീകര
വാദമെന്ന സംജ്ഞ തന്നെയുണ്ടാക്കിയിക്കുന്നു

. എന്നാല്‍ ഇസ്ലാം മതത്തിനെതിരെ പല കോണുകളിൽ നിന്നും നിരന്തരം
പൊതുവേ ഉയരുന്ന ആരോപണങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഉപരിപ്ലവ
ങ്ങളായ നിഗമനങ്ങളിലൂടെ നേരിടുകയല്ല വേണ്ടത്. അതിലുപരി വസ്തുതകളും
യാഥാര്‍ത്ഥ്യങ്ങളുംതുറന്ന് മുന്നില്‍ വെച്ച് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുകയാണ്
ചെയ്യേണ്ടത്. താലിബാനാണല്ലോ തീവ്രവാദ ആരോപണമെന്ന നീരാളിപ്പിടിത്ത
ത്തിന്റെ ഇപ്പോഴത്തെ ഹേതു.ഗാന്ധാരിയുടെ ജന്മദേശമാണല്ലോ ഇതിഹാകാലത്ത്
 ഗാന്ധാരമെന്നറിയപ്പെട്ടിരുന്നഇപ്പോഴത്തെ അഫ് ഗാനിസ്ഥാന്‍.
                                      1970 കള്‍ വരെ ഒരു പൊട്ടാസ് വെടി പോലും വെയ്ക്കാ
ത്തവരായിരുന്നു അഫ് ഗാനിലെ ശാന്ത ശീലരായയുവത്വം. സുന്ദരന്മാരുടെയും സുന്ദ
രിമാരുടെയും ഭൂപ്രദേശം . ലോകം ഇങ്ങനെയാണ് അഫ് ഗാനിസ്ഥാനെ വാഴ്ത്തിയിരു
ന്നത്. 1973 ല്‍ രാജഭരണം അവസാനിപ്പിക്കുന്നതിനോ പകരംഭരണ സംവിധാനത്തി
നോ അഫ് ഗാനിലെ മതം(ഇസ്ലാം)യാതൊരു വിധ ഇടപെടലും നടത്തിയില്ലായിരുന്നു.
ഗോത്രവര്‍ഗ്ഗക്കാര്‍(മ്ജാഹിദ്ദീന്‍) മാര്‍ക്സിസ്റ്റ് ഭരണത്തിനെതിരെ നടത്തിവന്ന വിശുദ്ധയു
ദ്ധത്തിലും മതത്തിന്റെ സാന്നിദ്ധ്യവും സഹകരണവുമില്ലായിരുന്നു. 1979ല്‍ സോവിയറ്റ്
പട്ടാളത്തിന്റെഅധിനിവേശത്തിനെതിരെ(വോഡ്കയുടെ ലഹരിയില്‍ ഒപ്പിട്ടുപോയതാ
ണെന്ന് ബ്രഷ് നെവ് പിന്നീട് കുറ്റമ്മതം നടത്തി)പോരാടാന്‍ അമേരിക്ക പുതിയ പോരാ
ളികളെ കണ്ടെത്താന്‍നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലസിദ്ധിയാണ് താലിബാന്‍ .
അങ്ങനെ അഫ് ഗാനിസ്ഥാനിലെ പാവപ്പെട്ടമതപഠന ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ വിറ
യാര്‍ന്ന കൈകളില്‍ അമേരിക്ക ആയുധം വച്ചു കൊടുത്തു.
( താലിബാന്‍ - മതപഠന വിദ്യാര്‍ത്ഥി).

                         ഇവിടെ ഒരു യാഥാര്‍ത്ഥ്യമുണ്ടു് താലിബാന്‍ രൂപികരിച്ചത് ഒരു ഇസ്ലാമുമ
ല്ലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യമാണ് ചില മതാന്ധർ  വെളിപ്പെടുത്താതെ മുള്ളിനെ മുള്ളു കൊണ്ടെന്നപോലെ അനവസരത്തില്‍ മതത്തെ മതം കൊണ്ടു നേരിടുന്നത്.
ഫലമോ ലോകത്ത് അവസാനമുണ്ടായ പരിഷ്ക്കൃതവും ശാസ്ത്രീയവുമായ ഒരു മതം ഭയാന
കമായ തെറ്റിദ്ധാരണകള്‍ക്ക് നിരന്തരം അകാരണമായി വിധേയമാകുന്നു. അമേരിക്കയുടെ അന്ധമായ സോവിയറ്റ് വിരോധത്തിന്റെ (കമ്മ്യൂണിസ്റ്റ് വിരോധമെന്നതിക്കാള്‍ചേരുന്നത്)
അമൂല്യ സൃഷ്ടിയാണ് താലിബാന്‍.

                                             അപ്പോള്‍ പാലസ്തിനോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.
പാലസ്തീനും ഇസ്രയേലും തമ്മിലുള്ള പോരാട്ടം ക്രിസ്തു വര്‍ഷത്തിനു മുമ്പേയുള്ളതാണ്. ക്രിസ്തുമതത്തിന് ശേഷമാണല്ലോ ഇസ്ലാം മതം ആവിര്‍ഭവിച്ചത്. അപ്പോഴെങ്ങനെ
യാണ് പാലസ്തിന്‍ ഇസ്രയേല്‍ യുദ്ധം യഹൂദ – മുസ്ലിം പോരാട്ടമാകുന്നത്. മാത്രമല്ല പല
സ്തിനികളില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ട്. യാസ്സര്‍ അരാഫത്ത് വിവാഹം കഴിച്ച
പെണ്‍ കുട്ടി ജമീമ ക്രിസ്ത്യാനിയായിരുന്നു.(വിവാഹത്തിനായി മതം പിന്നീട് മാറുകയാ
യിരുന്നു) ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന പാതകങ്ങള്‍ക്ക് ഇസ്ലാം മതം എന്തു പിഴച്ചു.

   അങ്ങനെയാണേല്‍ ബാബര്‍ ഭാരതത്തെ ആക്രമിച്ചുകീഴടക്കിയതോ . അഫാഗാനിസ്ഥാ
നിലെ ഒരു ഫര്‍ഗാനയില്‍ ജനിച്ച ബാബര്‍ തന്റെ പോരാട്ട വീര്യം കൈമുതലാക്കി ഇസ്ലാം
മതവിശ്വസിയായ ഇബ്രാഹിം ലോദി ഭരിച്ചിരുന്ന ഇന്‍ഡ്യയെയല്ലേ ആക്രമിച്ചത്. ഭര
തന്‍ ഭരിച്ചിരുന്ന ഭാരത വര്‍ഷവും ആര്‍ഷസംസ്ക്കാരവും ബാബര്‍ക്ക് അഞ്ജാതമാണ്.
ബാബറുടെ കണ്ണില്‍ അന്നത്തെ ഭാരതം ഇസ്ലാമായ ലോദിയുടെ ഇന്‍ഡ്യ. ബാബര്‍
ഇന്‍ഡ്യാ മഹാ രാജ്യത്തെ ആക്രമിച്ചതില്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തുന്നവരും അതില്‍
ഊറ്റം കൊള്ളുന്നവരും ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടിയിരിക്കുന്നു. ദൈവം നല്
കിയ ജീവന്‍ മനുഷ്യന് എടുക്കാനര്‍ഹതയില്ലായെന്നു ഖുര്‍ആന്‍ അനുശാസിക്കുന്നതു്
പിന്തുടരാൻ ഒരു യഥാർത്ഥ ഇസ്ലാം എപ്പോഴുംതയ്യാറാകുകയും വേണം .

Friday, August 20, 2010

ആണവ നിലയങ്ങളും പാരമ്പര്യേത ഊര്‍ജ്ജ സ്രോതസ്സുകളും

                        രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതി സന്ധിക്കുപരിഹാരം തേടി പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ സംസ്ഥാനങ്ങളെ പ്രപ്തമാക്കുന്നതിനുള്ള സഹായങ്ങളൊരുക്കുകയും ചെയ്തതാണ്. എന്നാല്‍ അദ്ദേഹത്തിനു ശേഷം പിന്നീടു വന്ന ഭരണാധികാരികളാരും തന്നെ ഈ വകുപ്പിനെ മനപൂര്‍വ്വമോ അല്ലാതെയോ ശ്രദ്ധിക്കാതി
രിക്കുകയും ഒടുവില്‍ പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് തന്നെ നിറുത്തലാക്കുകയും ചെയ്തു. 
                                         ഇപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധിക്കു ശാശ്വതമായ പരിഹാരം തേടി 
ആണവ നിലയങ്ങളെ ആശ്രയിക്കാനുള്ള ഭരണഘടനാപരമായ ഉദ്യമത്തിന്റെ പരിസമാപ്തി ഘട്ടത്തിലാണ്  ഇന്ന് നമ്മുടെ രാജ്യമെത്തിയിരിക്കുന്നത്. അതിനാലാണ് പഴയ(പാഴായ) കാര്യമോര്‍ത്തു പോയത്. ആണവസംബന്ധിയായ എന്തിനെയുംക്കുറിച്ചു അനുകൂലിക്കുന്നതിനെക്കുറിച്ചോഎതിര്‍ക്കുന്നതിനെക്കുറിച്ചോ അല്ല എന്റെ ആകുലത. 
ആണവ നിലയങ്ങള്‍ക്കു ശാസ്ത്രീയമായി നിഷ്ക്കര്‍ഷിക്കപ്പെട്ട ഒഴിഞ്ഞ(ISOLATED) പ്രദേശ
ങ്ങള്‍ ഈ ഇന്‍ഡ്യാ മഹാ രാജ്യത്തുണ്ടോ ? ഇതാണ്എന്നെ ആകുലപ്പെടുത്തുന്നത്. കൂടംകുളം ആണവ നിലയം തമിഴ് നാടിന് ഒഴിഞ്ഞ പ്രദേശത്താകുമ്പോള്‍ കൊച്ചു കേരളത്തിന് അതങ്ങനെയല്ലല്ലോ.