Tuesday, September 21, 2010

ദേശീയ പ്രഹേളിക

                       ഇടവപ്പാതിയും തുലാവര്‍ഷവും പോലെ ഇക്കൊല്ലവും പതിവു
തെറ്റിക്കാതെ ദേശീയ ചലച്ചിത്ര അവാര്‍ഡു വിവാദ പേമാരി പെയ്തു.ശിവനു
അവാര്‍ഡു കിട്ടുമ്പോഴെക്കെ വിവാദപേമാരിയില്‍ അദ്ദേഹത്തെ നനയ്ക്കാറു
ള്ളതാണ്. ഇത്തവണ അതിനായി കാര്‍മേഘമായെത്തിയത് ഹരികുമാറാണ്.
ആരംഭകാലത്ത് സിനിമാ രംഗത്തെ വെല്ലുവിളികളുടെയും എതിര്‍പ്പുകളുടെയും
പ്രളയത്തെ അതിജീവിച്ച ശിവന് ഇതെല്ലാം ഒരു മൊന്ത വെള്ളത്തിനു സമാനം
മാത്രം.
           എന്നാല്‍ യഥാര്‍ത്ഥ വിവാദം അതല്ലല്ലോ. ഹരികുമാര്‍ അത് കണ്ടാതായി
പോലും ഭവിക്കുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് അമിതാബ് ബച്ചനു നല്കിയതാ
ണാ വിവാദത്തിന്റെ ഹേതു . ആകഥാപാത്രത്തിനു തന്നെ അവാര്‍ഡു നല്കണമെന്ന
ഉത്ക്കടമായ അഭിവാഞ്ജയെ തടയാനാകാത്തതിനാലാണ് അവാര്‍ഡു നല്കിപോയ
തെങ്കില്‍ ആ മുഖം മൂടിയ്ക്കോ അതല്ലെങ്കില്‍ അതു നിര്‍മ്മിച്ച ആളിനോ നല്കാമായിരുന്നു
മൂന്നും ഒരു പോലെ തന്നെയാണ്. മുഖംമൂടി വെച്ചുള്ള മികച്ച അഭിനയത്തിനു തന്നെ
നല്കിയേ തീരൂ എന്നുനിര്‍ബ്ബന്ധമായിരുന്നുവെങ്കില്‍ ഡല്‍ഹിയിലുള്ള നമ്മുടെ നേതാ
ക്കന്മാര്‍ക്കാര്‍ക്കെങ്കിലും നല്കമായിരുന്നു.അമിതാബ് ബച്ചന്‍ ഒരു കണക്കിന് ഭാഗ്യവാന്‍
തന്നെ . ഉത്തരേന്ത്യക്കാരുടെ അവിദഗ്ദ സിനിമാഭിരുചിയിലൂടെ വളര്‍ന്ന് ഗോസായിമാര്‍
ഏതു ശാന്താറാം, ഏതു ഗുരുദത്ത്, ഏത് സഞ്ജീവ് കുമാറെന്നു ചോദ്യമുന്നയിക്കുന്ന തല
ത്തിലെത്തിയത് ആ ഭാഗ്യത്തിന് അടിവരയിടുന്നു. അവിടെ അവാര്‍ഡു തമ്പുരാക്കന്മാരു
ടെ മുമ്പില്‍ സാക്ഷാല്‍ മമ്മൂട്ടി വെറുമൊരു കുട്ടി , വെറുമൊരു സ്രാങ്ക്.
                                      അഗ്നിപഥത്തിലെ സാധാരണയില്‍ താഴ്ന്ന അഭിനയത്തിന്
ബച്ചന്‍ അവാര്‍ഡു നേടിയപ്പോള്‍ ഇന്‍ഡ്യന്‍ സിനിമയുടെ ഗോപുരമുകളില്‍ നിന്നു
താഴെ വീണത് തിലകനല്ല , ഇന്‍ഡ്യന്‍ സിനിമയുടെ മൌലികതയാണ്. തിലകനു ദേ
ശീയ അവാര്‍ഡു കിട്ടുമെന്നു പ്രതീക്ഷ പുലര്‍ത്തി കാത്തിരിപ്പു തുടര്‍ന്നപ്പോഴോ പ്രായാ
ധിക്യത്തിന് അവാര്‍ഡു നല്കി തിലകനെ വീണ്ടും തഴഞ്ഞു.. എന്നാല്‍ മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടമെന്ന സിനിമയ്ക്കു ദൈര്‍ഘ്യമേറിയെന്നു പറഞ്ഞാണ് നെടുമുടി വേണുവിന്
അവാര്‍ഡു നിഷേധിച്ചത്. അരനാഴിക നേരത്തിലെ കുഞ്ഞേനച്ചനായ കൊട്ടാരക്കരയും
അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനായി ജീവിച്ച സത്യനും ദേശീയ പുരസ്ക്കാരം നി
ഷേധിക്കുകയായിരുന്നു.പി.ജെ.ആന്റണിക്കും ഗോപിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും
സുരേഷ് ഗോപിക്കും അവാര്‍ഡ് ലഭിച്ചത് അവാര്‍ഡു കമ്മിറ്റിയിലെ യഥാര്‍ത്ഥ പ്രതിഭ
കളുടെ തീക്ഷ്ണമായ പോരാട്ടത്തിനൊടുവിലാണ് (പലതും കാസ്റ്റിങ്ങ് വോട്ട് ). ഇപ്പോള്‍
നല്ലതു പോലെ മനസ്സിലായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു പ്രഹേളികയാണെന്ന്.

No comments:

Post a Comment