Friday, November 20, 2015

ദൈവത്തിന്റെ മുറിവുകൾ


തെരുവിൽ ചാവേർ
പൊട്ടിത്തെറിച്ചപ്പേൾ
സ്വർഗ്ഗം കുലുങ്ങി
ദൈവത്തിനു
നല്ലതു പോലെ
പരുക്കും പറ്റി
മതങ്ങൾ നിർദ്ദയം
വെട്ടിപ്പരില്ക്കേല്പിച്ച
മുറിവിനോടൊപ്പം
ദൈവത്തിനു്
ഒരു സ്ഥിരം മുറിവു കൂടി
അവതാരമെടുക്കാനോ
പ്രവാചകനാകാനോ
കഴിയാനാകാത്ത
സന്ദിഗ്ദ്ധാവസ്ഥയിൽ
മതങ്ങളും,മനുഷ്യനും
നല്കിയ മുറിവും
പരിചരിച്ചു് ദൈവം,
നിസ്സഹായതയോടെ
കടലിനും ചെകുത്താനും
ഇടയിൽ പെട്ടതു പോലെ
ഭൂമിയിലേക്കു നോക്കി
തെരുവിൽ ഒരു ചാവേർ
പൊട്ടിത്തെറിക്കുന്നു.

Monday, October 5, 2015

അഞ്ചു വർഷവും കരിയിലയും


അഞ്ചു വർഷങ്ങൾ
അമ്പരപ്പിന്റെയും
സമ്മോഹനതയുടെയും
അതിരുകളില്ലാത്ത
മായിക പ്രപഞ്ചത്തിലേക്കു്
അന്നു് കടന്നു ചെന്നതു്
അഞ്ചു വർഷത്തിന്റെ
പ്രഥമ ദിനത്തിൽ
സ്വന്തമായിയൊരു
സൗരമണ്ഡലവും
ഗ്രഹങ്ങളും ഉപഗ്രഹങ്ങളും,
എല്ലാം ചുറ്റി കറങ്ങി
അഞ്ചു വർഷവും ചുറ്റിലും
വിട്ടു മാറാത്ത അമ്പരപ്പിൽ
ഇടയ്ക്കു സ്വയം നുള്ളി
സ്വപ്നമല്ലെന്ന ബോദ്ധ്യത്തിനായി
അധികാരത്തിന്റെ മത്തിനു
വീഞ്ഞിനെക്കാൾ
പതിന്മടങ്ങു ലഹരിയായിരുന്നു
ദിനരാത്രങ്ങളതിൽ
മുങ്ങി കിടന്നു നീന്തിത്തുടിച്ചു
കടന്നു പോയി അഞ്ചു വർഷം
വീണു തറപറ്റി കിടക്കുന്ന
കരിയില പോൽ ഇന്നു്
ചവിട്ടി കടന്നു പോകുന്നവർ
ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി
ചുറ്റും, ചുറ്റി കറങ്ങി കൊണ്ടിരുന്നവർ
മാളികമുകളിനെയും, മാറാപ്പിനെയും
പൂന്താനത്തെയും ഒർമ്മിപ്പിച്ചു്
ആ കരിയില ചവിട്ടുകളേല്ക്കാൻ
അങ്ങനെ കിടക്കുകയാണു് .

Saturday, September 5, 2015

കാത്തിരിപ്പിന്റെ അവസാനം


അജന്തയിലെയും
എല്ലോറയിലെയും ചുമരിലാണു്
ഇതിനു മുമ്പു് നിന്നെ ഞാൻ
കൺ കുളിർക്കെ കണ്ടതു്
നീ, തകർത്തു കളഞ്ഞ
സദാചാരത്തിന്റെ
ഛിന്നഭിന്നമായ ഫണം
ധൂമകേതുക്കളെ പോലെ,
ആസ്വാദ്യമായ
വിഷഗന്ധത്തിന്റെ സാന്ദ്രത
ജീവവായുവിനു പകരം
സൗരയുഥത്തിലെയേതോ
അന്യഗ്രഹത്തിലെ
ശയ്യാ ഗൃഹത്തിൽ നിന്റെ
കാത്തിരിപ്പിനു് ,
ഇതവസാനമാകുന്നു.

Saturday, April 25, 2015

സ്വവർഗ്ഗരതിക്കാർക്ക് നഷ്ടപ്പെടുന്ന ജീവിതത്തിന്റെ മധുരമനോജ്ഞ അനുഭവങ്ങൾ


സ്വവർഗ്ഗരതി കുറ്റകരമാണു് എന്ന സുപ്രീം കോടതി വിധി
സംബന്ധിച്ചു് എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ
ഉയർന്നു വരികയാണല്ലോ. ആണിനും പെണ്ണിനും വിവാഹം
കഴിച്ചു ജീവിക്കാമെങ്കിൽ പെണ്ണിനും, പെണ്ണിനും അല്ലെങ്കിൽ
ആണിനും ആണിനും വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാൻ
അവകാശമില്ലേ ? അതു നിയമ വിരുദ്ധമെന്നു് പറയുന്നതു്
മൗലികാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്മേലുമുള്ള
കൈയ്യേറ്റമാണെന്ന പൊതു നിലപാടിനെ അതേ പോലെ
അംഗീകരിക്കുമ്പോൾ തന്നെ സ്വവർഗ്ഗ പ്രേമികൾക്ക് ,അസു
ലഭവും അനിർവ്വചനീയവുമായ ജീവിതത്തിന്റെ മധുരമനോജ്ഞ
അനുഭവങ്ങൾ നഷ്ടപ്പെടുന്നതോർക്കുമ്പോൾ സ്വവർഗ്ഗ പ്രേമവും
സ്വവർഗ്ഗ രതിയും പരിത്യജിക്കപ്പേടേണ്ടതു തന്നെയെന്നാണു്
എന്റെ ഉറച്ച അഭിപ്രയാം .
ഒരു കരിവണ്ടു് മൂളിപ്പറന്നു് പൂവിനെ വട്ടമിട്ടു പറന്നടുക്കുമ്പോൾ
പൂവു് ഇതളുകൾ ചലിപ്പിച്ചു് വണ്ടിന്റെ സമാഗമത്തിനു കൊതിക്കു
ന്നതും വണ്ടു് പൂവിൽ നിന്നും തേൻ മുകരുന്നതും , നിർവൃതിയോടെ
വണ്ടു പാറിയകലുന്നതും വിടർന്ന കണ്ണുകളിലെ ആലസ്യത്തോടെ
പൂവു് നില്ക്കുന്നതും നാം കാണാറുള്ളതാണു് . ചുവട്ടിൽ ഒരു കരി
യില മറ്റൊന്നിനു മേൽ സ്പർശിച്ചു കിടക്കുന്നതും ചിലപ്പോഴെക്കെ
നമുക്കു കാണാനാകും. വണ്ടിന്റെയും പൂവിന്റെയും സ്ഥാനത്തു ആണി
നെയും പെണ്ണിനെയും , കരിയിലകളുടെ സ്ഥാനത്തു സ്വവർഗ്ഗ പ്രേ
മികളെയും സങ്കല്പിച്ചു നോക്കൂ , അനുഭവങ്ങളുടെ വ്യത്യാസം മന
സ്സിലാക്കാൻ കഴിയുമല്ലോ .
ഇഷ്ടം ആപേക്ഷികമാണെന്നു സമ്മതിക്കുമ്പോൾ തന്നെ
അതിനു ശാസ്ത്രിയമായ ചില നിബന്ധനകൾ ലിംഗപരമായി
നിലനില്ക്കുന്നു . കാന്തത്തിനോടു ചെമ്പും സ്വർണ്ണവും വെള്ളിയും
കാണിക്കാത്ത പ്രതിപത്തി ഇരുമ്പു കാട്ടുന്നതു പോലെ ഒരു പ്ര
പഞ്ച നിബന്ധന സ്ത്രീക്കും പുരുഷനുംശാസ്ത്രം തന്നെ കല്പിച്ചു
കൊടുത്തിട്ടുണ്ടു്. പരസ്പരം ഒന്നിച്ചു ചേരാനുള്ള അന്ത:ചോദന
ഇരുമ്പിനും കാന്തത്തിനുമെന്ന പോലെ സ്ത്രീക്കും പുരുഷനും
മാത്രമായിട്ടു നിർവ്വചിക്കപ്പെട്ടിരിക്കുകയാണു് . പുരുഷന്റെ കരം
സ്നേഹപൂർവ്വം സ്ത്രീയെ സ്പർശിക്കുമ്പോളോ സ്ത്രീയുടെ
കൈകൾ പുരുഷനെ സ്പർശിക്കുമ്പോളോ ഉണ്ടാകുന്ന വിദ്യുത്
തരംഗത്തിൽ നഢീ ഞരമ്പുകൾ ഉണർന്നു് ദേഹാസകലം ഉല
യുന്ന അനുഭൂതി പ്രവാഹത്തിന്റെ അനിർവ്വചനീയമായ ആ സുഖം
പെണ്ണും പെണ്ണും , ആണും ആണും തമ്മിൽ ഇതു പോലെ സ്പർ
ശിച്ചാൽ ഒരിക്കലും കരഗതമാകില്ല . അതു കരിയിലയുടെ പുറത്തു
കരിയില തൊട്ടുരുമ്മുന്നതു പോലെ ജഢ സമാനമായ സ്പർശ
നമായിരിക്കും.
സ്വവർഗ്ഗരതി തന്നെ വെറും സാങ്കല്പികം മാത്രമാണു് . പരമ്യ
ത്തിലെത്താത്ത യാന്ത്രിക ചലന പ്രക്രിയയിലൂടെ ഇക്കൂട്ടരുടെ
കപട വ്യക്തിത്വം ഈ പവങ്ങളെ ഇല്ലാത്ത സുഖത്തിന്റെ മരുപ്പച്ച
കാട്ടി പറ്റിച്ചു കൊണ്ടിരിക്കുന്നു . അതേ സമയം പ്രണയത്തിനും
വിരഹത്തിനും , പിണക്കത്തിനും , വഴക്കു കൂടലിനും ,തല്ലിനും
ഇടയിൽ ജീവിതത്തിന്റെ മധുരമനോജ്ഞ അനുഭവത്തിലൂടെ
സ്ത്രീയും പുരുഷനും തങ്ങളുടെ കർമ്മകാണ്ഡങ്ങൾ പിന്നിടുന്നു .
അതു കൊണ്ടു് സ്വവർഗ്ഗ പ്രണയത്തെ, രതിയെ നമ്മൾ ഏതു
സ്വാതന്ത്രത്തിന്റെ പേരിലായാലും പ്രോത്സാഹിപ്പിക്കരുതു് . ഇണ
യോടൊപ്പം നമ്മൾ അനുഭവിക്കുന്ന ആ വിവരണതീതമായ ,
അനുഭൂതികളിലേക്കു കൂപ്പു കുത്താൻ ഈ ദൗർഭാഗ്യ വ്യക്തിത്വങ്ങ
ളെ സജ്ജരാക്കാനാണു് നമ്മൾ ഉദ്യമിക്കേണ്ടതു്. ഇന്നത്തെ നിശ
അനുഭ്രതിദായകമാകട്ടെ.