Saturday, May 10, 2014

കുറ്റാന്വേഷണംമയക്കു മരുന്നു ശൃംഖയിലെ ഒരു പ്രധാന കണ്ണിയെ കൗശലപൂർവ്വം
കൈയ്യാമം വെച്ച ചാരിതാർത്ഥ്യവുമായി ചാനലുകാരുടെ ചോദ്യങ്ങൾക്കു
വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ ആ, പോലീസുദ്യോഗസ്ഥൻ നല്കി.

നിരന്തരമായി രാഷ്ട്രീയക്കാരുടെയും സമുദായനേതാക്കളുടെയും
എങ്ങും തൊടാത്ത ഉത്തരങ്ങൾ വിടാതെ പുളിച്ചു തികട്ടി വരാറുള്ള
ചാനൽ ലേഖകർ അതി വിപുലമായ മയക്കു മരുന്നു വേട്ടയെ റേറ്റിംഗ്
കൂട്ടുന്നതിനുള്ള ചാകരയായി കണക്കാക്കി പോലീസുദ്യേഗസ്ഥനോടു
ചോദിച്ചു." ഇനി അടുത്ത നീക്കമെന്താണു്"? നാലുപാടും നിന്നുമുയർന്നതു
ഒരേ ചോദ്യം . പോലീസുദ്യോഗസ്ഥൻ മേശപ്പുറത്തിരിക്കുന്ന കറിയു
പ്പിന്റെ നിറമുള്ള ബ്രൗൺഷുഗറിന്റെ ചെറിയ പ്ലാറ്റിക്ക് കവറുകളിലൊ
രെണ്ണം കൈകളിലെടുത്തുതിരിച്ചു മറിച്ചു അല്പനേരം .യന്ത്രത്തോക്കു
കൾ ഏന്തിയ പട്ടാളക്കാരെ പോലെ കാമറമാൻമാർ ആ ദൃശ്യം നല്ലതു
പോലെ പകർത്തി.പോലീസുദ്യേഗസ്ഥൻ പറഞ്ഞു.

" അടുത്ത ഞങ്ങളുടെ നീക്കം പ്രതിയുടെ വീട് സെർച്ചു ചെയ്യുക
എന്നതാണു്. ഇപ്പോൾ ലഭിച്ചതിനെക്കാൾ പതിന്മടങ്ങു് ഡ്രഗ് അവി
ടെ നിന്നും കണ്ടെത്താൻ സാധിക്കും."

" അപ്പോൾ ഉടൻ തന്നെ പ്രതിയുടെ വീട്ടിലേക്കു പോകുന്നതായി
രിക്കും".ഒരു ലേഖികയുടെ മാലപ്പടക്കം പൊട്ടുന്നതു പോലെയുള്ള
ചോദ്യത്തിനു ഉദ്യോഗസ്ഥൻ നിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞു .

"റെയ്ഡിനുള്ള ഏർപ്പാടുകൾ ഏകദേശം പൂർത്തിയായി വരുന്നു".

തന്റെ ചുണ്ടിനു താഴെ എഴുന്നു നില്ക്കുന്ന മൈക്രോഫോണുകളുടെ
മുകൾ ഭാഗത്തു ചതുരാകൃതിയിൽ വലയം ചെയ്തിരിക്കുന്ന ആവര
ണത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചാനലുകളുടെ ലോഗോയി
ലേക്കു സംതൃപ്തിയോടെ നോക്കി പോലീസുദ്യോഗസ്ഥൻ അഭിമുഖം
അവസാനിപ്പിക്കുന്നതു് ടിവിയിലൂടെ കണ്ട പ്രതിയുടെ വീട്ടുകാർ പരി
ശോധനയിൽ കണ്ടെത്തിയ മയക്കു മരുന്നു പൊതികൾ പണിപ്പെട്ട്
നശിപ്പിച്ചു് ,സൈറൺ മുഴക്കി വരുന്ന ജീപ്പുകളുടെയും , ഒ ബി വാനു
കളുടെയും നീണ്ട നിര കാത്തിരുന്നു .

Tuesday, March 11, 2014

വാദ്യവും ജാതിയുംതിമിലയുടെ തോലും ,
കൊട്ടുകാരന്റെ കൈവിരലുകളും
ജാതി നോക്കിയല്ല ദിവ്യമാം
വാദ്യ ഘോഷമുതിർത്തെന്നും
ദൈവ സന്നിധി ധന്യമാക്കുന്നതു് .
ദീപങ്ങൾക്കു പ്രാണനേകി
ശ്രീകോവിലിൻ തിരുനടകളെ
പ്രഭാപൂരിതമാക്കും വിളക്കെണ്ണയെ
ചക്കാലന്റെ മുദ്രച്ചാർത്തി
പരിത്യജിക്കാറുണ്ടോ നിങ്ങൾ ?
ചെറുമനും ചെറുമത്തിയും
വിയർപ്പു മണികളണിയിച്ച
കതിർക്കുല പാകമായി തീർന്ന
നെന്മണികൾ കൊണ്ടു തീർത്ത
പടച്ചോറു എത്രമാത്രം പത്ഥ്യം .
ശാലിയൻ നെയ്ത പട്ടുടുത്തു
ദൈവങ്ങൾ പ്രസാദിക്കുമ്പോൾ
ജാതിയുടെ അതിർവരമ്പുകൾ
ഛിന്നഭിന്നമാകുന്നതറിയുക
കൊട്ടട്ടെ തിമില , കലാകാരൻ
അതാണവന്റെ ജാതിയെന്നറിയൂ
കൊട്ടട്ടെ തിമില , കലാകാരൻ
അതാണു ദേവഹിതമെന്നറിയൂ .

Tuesday, January 14, 2014

ഒരു ന്യൂജനറേഷൻ നോളെഡ്ജ്ഒരു പ്രശസ്ത ചാനലിലെ മോഡലിംഗ് റിയാലിറ്റി ഷോ മത്സരാർ
ത്ഥികൾ പചകം ചെയ്യുന്നതിനുള്ള മത്സര റൗണ്ടിൽ പങ്കെടുക്കുന്നു.
പചകത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോകുന്നതു മത്സ
രത്തിന്റെ ഭാഗമാണു്.

ഒരു പെൺകുട്ടി ഫിഷ് കട് ലേറ്റ് വെയ്ക്കാൻ വേണ്ടി
മത്സ്യചന്തയിലെത്തുന്നു . കച്ചവടക്കാരനടുത്തെത്തി പെൺകുട്ടി
ചോദിക്കുന്നു . ഇതെന്തു മീനാണു്  ?

കച്ചവടക്കാരൻ പറഞ്ഞു ഇതു കണവ !  പെൺകുട്ടി ആവശ്യത്തിനു
കണവ വാങ്ങി തിരികെ പോയി . നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന
കടൽ വിഭവങ്ങളെ തരാതരം പോലെ തിരിച്ചറിയാൻ ഈ പെൺ
കുട്ടിക്കു കഴിഞ്ഞില്ല . അതു പോലെ കണവ ഒരു മീനല്ലെന്ന വസ്തു
തയും അറിയാതെ പോയി . ഒരു ഒറ്റപ്പെട്ട സംഭവമായി ഇതു കരുതാ
മെന്നു കരുതിയപ്പോളാണു് പിറ്റേ ദിവസം അടുത്ത മത്സരാർത്ഥിയുടെ
പ്രകടനം കാണാനിടയായതു്. ആ പെൺകുട്ടി മലക്കറി കടയിൽ
പോയി ചോദിച്ചതു് കശുവണ്ടിയും കിസ്മിസും കിട്ടുമോയെന്നു്.
ഇതൊരു പൊതു നിലവാരം തന്നെയാണു് . നമ്മുടെ പുതുതലമുറയുടെ
നിരീക്ഷണ പാടവവും , പഠ്യേതരമായിട്ടുള്ളവയെക്കുറിച്ചു് അറിയാനുള്ള
ജിജ്ഞാസയും അന്യം നിന്നു പോകുന്നു . ഒരു തരം സ്വർത്ഥ ലോക
ത്തേക്കുള്ള ഏകാന്തപ്രയാണമാണു് ഈ കുട്ടികൾ നടത്തുന്നതു്.
ആരും ഇതേക്കുറിച്ചു് വേവലാതിപ്പെടുന്നുമില്ല . എന്നാൽ തീർത്തും
അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണു് ഈ ഏകാന്ത
പ്രയാണമെന്നതു് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . തന്റേതാണു്
എല്ലാ ശരികളുമെന്ന ദുശ്ശാഷ്ഠ്യത്തോടെ ഈ ഇളം തലമുറയെ ഇങ്ങനെ
വിടാമോ?