Monday, September 27, 2010

രിതേബന്‍ന്തലയിലെ മന്ത്രവാദിനി

                     ബൈക്ക് പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്കു ചെയ്തതിനു ശേഷം അയാള്‍ കടല്ക്കര
യിലേക്ക് കണ്ണോടിച്ചു. മണല്‍പരപ്പിലൂടെ അലക്ഷ്യമായി ശ്യാം നന്ദന്‍ ഉലാത്തുന്നത് തെല്ലൊ
രത്ഭുതത്തോടെ അയാള്‍ കണ്ടു. പറഞ്ഞുറപ്പിച്ചതു പോലെ കൃത്യസമയത്തു തന്നെ ശ്യാംനന്ദന്‍
എത്തിയിരിക്കുന്നു.സമയക്ലിപ്തത പാലിക്കുന്നതില്‍ എല്ലായെപ്പോഴും വിമുഖത കാട്ടാറുള്ള ശ്യാം
നന്ദനാണ് ആ പതിവ് ഇദംപ്രദമമായി തെറ്റിച്ചു കൊണ്ട് തന്നെയും കാത്ത് കടല്‍തീരത്തിലുലാ
ത്തുന്നത്. താന്‍ ഊഹിക്കുന്നതു പോലെ നന്ദനെ ബാധിച്ചിരിക്കുന്നത് അതീവ ഗൌരവ സ്വഭാ
മുള്ള ഏതേ പ്രശ്നം തന്നെയെന്നായാള്‍ക്കു ബോദ്ധ്യമായി. ഒരു മാജിക്ക്,മാജിക്കെന്നു കടല്ക്കരയു
ടെ പല ഭാഗത്തു നിന്നും ഉയര്‍ന്ന ആവശ്യത്തെ പതിവിനു വിപരീതമായി അവഗണിച്ചു കൊ
ണ്ട് അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കൂടി വളരെ വേഗം നടന്ന് ശ്യാം നന്ദനരികിലെത്തി. അ
യാളെ കണ്ടതിലുള്ള ആശ്വാസം ശ്യാംനന്ദന്റെ ചിരിയില്‍ പ്രകടമായി.അവരിരുവരും ആ മണ
ല്പരപ്പില്‍ ഇരുന്നു.കടലിരമ്പലിന്റെ അകമ്പടിയോടെ അയാള്‍  മുഖവുരയൊന്നും കൂടാതെ കാര്യ
ത്തിലേക്കു കടന്നു.  ദീര്‍ഘ നാളത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തി ഫ്ളാറ്റില്‍ ക
യറിയ പാടെ അയാളെ സ്വീകരിച്ചത് അനുപമയുടെ ഫോണ്‍ വിളിയായിരുന്നു.ആദ്യംവിങ്ങി 
വിങ്ങിയും , പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടും ശ്യാം നന്ദന്റെ വിചിത്രങ്ങളായ പെരുമാറ്റ രീതിക
ളെക്കുറിച്ച് അനുപമ അയാളോടു വിശദീകരിച്ചു . നന്ദന്റെ പെരുമാറ്റം അസാധരണത്വം നിറ
ഞ്ഞതും ഭയം ജനിപ്പിക്കുന്നതുമായി മാറികഴിഞ്ഞിരിക്കുകയാണെന്നും , രാത്രികളില്‍ തന്നെ
ഏകാകിയാക്കി സ്വീകരണ മുറിയിലെ സോഫയില്‍ ചുരുണ്ടു കൂടി കിടന്നാണ് ശ്യാം നന്ദന്‍ നേ
രം വെളുപ്പിക്കുന്നതെന്നും അനുപമ അയാളോടു ഫോണിലൂടെ ധരിപ്പിച്ചിരുന്നു. "നന്ദന്‍ തന്റെ ഭാ
ര്യ എന്നോടെല്ലാം പറഞ്ഞു കഴിഞ്ഞു . എയര്‍പോര്‍ട്ടിലെത്താതിരിക്കുവാന്‍ താന്‍ പറഞ്ഞ ദുര്‍ബ്ബ
ലമായ കാരണം തന്നെ എന്തോ പ്രശ്നത്തിന്റെ ഹേതുവാണെന്നു ഞാന്‍ കരുതിയതാണ്. അനു
പമയുടെ ആവലാതികള്‍ എന്റെ ഊഹത്തെ ശരി വെച്ചിരിക്കുന്നു. പറയൂ നന്ദന്‍ എന്താണ്  ത
ന്നെ ഗ്രസിച്ചിരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നം. അവരിരുവര്‍ക്കുമിടയിലെ നീണ്ട നേരത്തെ
മൂകത അവസാനിപ്പിച്ചു കൊണ്ട് ശ്യാം നന്ദന്‍ തീര്‍ത്തും ദുര്‍ബ്ബലമായ ശബ്ദത്തില്‍ താന്‍ ഇപ്പോള്‍
അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ഉറ്റച്ചങ്ങാതിയോടു യാതൊന്നും മറച്ചു വയ്ക്കാതെ
എല്ലാം തുറന്നു പറഞ്ഞു..
                                   തന്നെ കാണാനെത്തുന്നതോ , താന്‍ ക്ഷണിച്ചു വരുത്തുന്നതോ ആയിട്ടുള്ള
ആണുങ്ങളെ പെണ്ണാളന്മാരാക്കുന്ന രിതേബന്‍ന്തലയിലെ മന്ത്രവാദിനിയെക്കുറിച്ചു വായിച്ചറി
ഞ്ഞതു മുതല്‍  അവരെ കാണുവാനും അവരുടെ ആഭിചാര വൃത്തികള്‍ എന്നന്നേക്കും അവസാ
നിപ്പിക്കുന്നതിനുള്ള ജിജ്ഞാസ തന്നിലുടലെടുക്കുകയും ഒടുവില്‍ മന്ത്രവാദിനിയോടേറ്റു മുട്ടി പരാ
ജിനായി തീര്‍ന്ന കാര്യങ്ങള്‍ ശ്യാം നന്ദന്‍  അയാളോടു പറഞ്ഞു . അയാളെ അത്യന്തം അത്ഭുതപ്പെ
ടുത്തി കൊണ്ട് ശ്യാം നന്ദന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി . ഇരട്ടച്ചങ്കുള്ളവനെന്നു തങ്ങള്‍
മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാറുള്ള ധീരനും സാഹസികനും നദാ ഊര്‍ജ്ജസ്വലനുമാ
യ ശ്യാം നന്ദനാണ് ജുഗുപ്സാവഹമായ ഒരധമ പ്രവൃത്തിക്കിരയായി സ്വത്വം നഷ്ടപ്പെട്ടതു പോലെ
വിലപിക്കുന്നത്. അയാള്‍ അത്യന്തം സഹതാപത്തോടെ നന്ദനെ നോക്കി. ഒരു വനാന്തര യാത്ര
യ്ക്കിടയില്‍ ടെന്റിനുള്ളില്‍ മയക്കത്തിലാണ്ട തന്റെ നെഞ്ചിനു മുകളില്‍ ഫണം വിരിച്ചാടിയ രാജ 
സര്‍പ്പത്തെ കൈ കൊണ്ടു തട്ടി മാറ്റി പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റാനുപയോഗിക്കുന്ന കമ്പ് 
കൊണ്ട് തല്ലികൊന്ന ശ്യാം നന്ദനാണ് തന്റെ മുന്നിലിരുന്ന് വ്യസനിക്കുന്നത്.  ശ്യാം നന്ദന്റെ ചുമ
ലില്‍ തട്ടി കൊണ്ട് അയാള്‍ പറഞ്ഞു . 
                             " ഒട്ടും തന്നെ വിഷമിക്കേണ്ട നന്ദന്‍ . എല്ലാമെനിക്കു വിട്ടു തരൂ വളരെ പെട്ടെ
ന്നു തന്നെ തന്റെ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം ഞാന്‍ കണ്ടെത്തും" .

അയാള്‍ കടല വില്ക്കുകയായിരുന്ന ബാലനെ അരികിലേക്കു വിളിച്ചു ഒരു പൊതി കടല ആവശ്യ
പ്പെട്ടു .അവന്‍ കടലാസു കുമ്പിള്‍ കൂട്ടി കടല നിറയ്ക്കുന്നത് അയാള്‍ സാകൂതം വീക്ഷിക്കുന്നത് ശ്യാം
നന്ദന്‍ താത്പര്യത്തോടെ നോക്കിയിരുന്നു. ആ , ബാലന്‍  കടല നിറച്ച പൊതി അയാള്‍ക്കു നല്
കിയ ഉടന്‍ ശ്യാം നന്ദന്‍ അതിന്റെ വില നല്കാന്‍ തുനിഞ്ഞതും അയാള്‍ നന്ദനെ അരുതെന്നു വില
ക്കി കൊണ്ട് കടലപ്പൊതി കൈക്കുള്ളില്‍ വെച്ച് സാവധാനം കുലുക്കാന്‍ തുടങ്ങി .
"കളയും സാ.......... " പറഞ്ഞു പൂര്‍ത്തികരിക്കുന്നതിനു മുമ്പ്  ബാലന്‍ അന്ധാളിപ്പോടെ വിളിച്ചു
കൂവി . "ഹായ് പൊതി നിറയെ പൈസ" .
അഞ്ചു രൂപ നാണയത്തുട്ടുകള്‍ ആ , പൊതിക്കുള്ളില്‍ കുമിഞ്ഞു കൂടുന്നത്  ശ്യാം നന്ദന്‍ കണ്ടു.
"ഗ്രേറ്റ് ". നന്ദന്‍ അയാളെ അഭിനന്ദിച്ചു.നാണയത്തുട്ടുകളുടെ ആ കടലാസു പൊതി ബാലന്റെ
കൈകളില്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഏല്പിച്ചു കഴിഞ്ഞ് അയാള്‍ നന്ദനോടായി പറഞ്ഞു ."തന്റെ ആ
ത്മ വിശ്വാസത്തിനാണിത്.വരൂ നമുക്കു മടങ്ങാം".

                               പാര്‍ക്കിങ് ഏരിയയിലെത്തിയതും അയാള്‍ അല്പ നേരം നിശ്ചലനായി നി
ന്നു. പെട്ടെന്നയാള്‍ നാലു ചുറ്റും തിരിഞ്ഞ് ഉച്ചത്തില്‍ കൈകൊട്ടി. ബീച്ചിലെ സന്ദര്‍ശകരുടെ
അര്‍ദ്ധവൃത്തം അയാള്‍ക്കു ചുറ്റും രൂപപ്പെട്ടു. അയാള്‍ തന്റെ കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ചു കാ
ല്പാദങ്ങള്‍ ചേര്‍ത്തു വെച്ചു. നിര്‍ന്നിമേഷരായി നോക്കി നിന്ന ജനസഞ്ചയത്തെയും നന്ദനെയും
അത്ഭുതപ്പെടുത്തി കൊണ്ട് അയാളുടെ കാല്പാദങ്ങള്‍ മണല്പരപ്പില്‍ നിന്നുമുയര്‍ന്നു.അതു കണ്ട്
ചിലര്‍ കൂവിയാര്‍ത്തു കൊണ്ട്  ഓടി മാറി. ആര്‍പ്പു വിളികളോടെ ആള്‍ക്കൂട്ടം കൈകൊട്ടി അയാ
ളെ അഭിനന്ദിച്ചു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ശ്യാം നന്ദന്‍ അയാളെ നോക്കി. അനുപ
മക്കു കൊടുത്ത വാക്കു പാലിക്കണമെന്നു ശ്യാം നന്ദനോടു പറഞ്ഞു കൊണ്ട് അയാള്‍ ബൈക്കി
ല്‍ കയറി യാത്രയായി.
             
                                    രിതേബന്‍ന്തലയിലെ മന്ത്രവാദിനി എന്തെക്കെയാണ് എഴുതിയിരിക്കുന്ന
ത്. ആണുങ്ങളെ മാറിടമുള്ളവരാക്കുന്ന അനിതരസാധാരണമെന്നു സ്വയം പ്രഖ്യാപിക്കുന്ന സിദ്ധി
അവര്‍ സവിസ്താരം പ്രതിപാദിച്ചിരിക്കുന്നത് അയാള്‍ വായിച്ചു. പള്ളീലച്ഛനു മുമ്പില്‍ സാരിത്തലപ്പു
തലവഴി മൂടി സ്വപ്രേരിതമായ കുമ്പസാരമെന്ന നാട്യത്തില്‍ മദ്യപാനത്തിന്റെയും,ധൂമപാനത്തി
ന്റെയും , അതിലുപരി പയ്യന്മാരോടൊത്തുള്ള ഡേറ്റിങിനെക്കുറിച്ചും ; ഇടവിട്ട് ഗൈനക്കോളജസ്റ്റി 
നെ സന്ദര്‍സിക്കുന്നതിനെക്കുറിച്ചും ലജ്ജ തൊട്ടു തീണ്ടാതെയും, അറപ്പിനെ അലങ്കാരമാക്കിയും
മന്ത്രവാദിനി വിവരിച്ചിരിക്കുന്നതും , അതിനു ലഭിച്ചു കൊണ്ടിരിക്കുന്ന സൊസൈറ്റി ബാക്ക് അപ്പും
അയാളെ അത്ഭുതപ്പെടുത്തി. മൂക്കത്ത് വിരല്‍ വെച്ചു കൊണ്ടാണ് അയാള്‍ പിന്നീടുള്ള വായന തു
ടര്‍ന്നത്.  ടോപ്പ് ഊരിമാറ്റി മുഖം കുനിച്ചു നില്ക്കുന്ന ആണിനെ നോക്കി നീ പെണ്ണാളനെന്നു പറഞ്ഞ്
ചുവന്ന വൈന്‍ കുടിച്ചു പൂസ്സാകുന്നതിനെക്കുറിച്ചും  മന്ത്രവാദിനി എഴുതിയിരിക്കുന്നത് വള്ളിപുള്ളി
വിടാതെ അയാള്‍ വായിച്ചു തീര്‍ത്തു.എല്ലാം വായിച്ചു കഴിഞ്ഞ് അല്പ നേരത്തെ ആലോചനക്കു
ശേഷം അയാള്‍ മന്ത്രവാദിനിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു കൊണ്ട് അവരുമായി ചാറ്റിങ്ങിനു
തയ്യാറായി.  (തുടരും)


                                     

























Tuesday, September 21, 2010

ദേശീയ പ്രഹേളിക

                       ഇടവപ്പാതിയും തുലാവര്‍ഷവും പോലെ ഇക്കൊല്ലവും പതിവു
തെറ്റിക്കാതെ ദേശീയ ചലച്ചിത്ര അവാര്‍ഡു വിവാദ പേമാരി പെയ്തു.ശിവനു
അവാര്‍ഡു കിട്ടുമ്പോഴെക്കെ വിവാദപേമാരിയില്‍ അദ്ദേഹത്തെ നനയ്ക്കാറു
ള്ളതാണ്. ഇത്തവണ അതിനായി കാര്‍മേഘമായെത്തിയത് ഹരികുമാറാണ്.
ആരംഭകാലത്ത് സിനിമാ രംഗത്തെ വെല്ലുവിളികളുടെയും എതിര്‍പ്പുകളുടെയും
പ്രളയത്തെ അതിജീവിച്ച ശിവന് ഇതെല്ലാം ഒരു മൊന്ത വെള്ളത്തിനു സമാനം
മാത്രം.
           എന്നാല്‍ യഥാര്‍ത്ഥ വിവാദം അതല്ലല്ലോ. ഹരികുമാര്‍ അത് കണ്ടാതായി
പോലും ഭവിക്കുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് അമിതാബ് ബച്ചനു നല്കിയതാ
ണാ വിവാദത്തിന്റെ ഹേതു . ആകഥാപാത്രത്തിനു തന്നെ അവാര്‍ഡു നല്കണമെന്ന
ഉത്ക്കടമായ അഭിവാഞ്ജയെ തടയാനാകാത്തതിനാലാണ് അവാര്‍ഡു നല്കിപോയ
തെങ്കില്‍ ആ മുഖം മൂടിയ്ക്കോ അതല്ലെങ്കില്‍ അതു നിര്‍മ്മിച്ച ആളിനോ നല്കാമായിരുന്നു
മൂന്നും ഒരു പോലെ തന്നെയാണ്. മുഖംമൂടി വെച്ചുള്ള മികച്ച അഭിനയത്തിനു തന്നെ
നല്കിയേ തീരൂ എന്നുനിര്‍ബ്ബന്ധമായിരുന്നുവെങ്കില്‍ ഡല്‍ഹിയിലുള്ള നമ്മുടെ നേതാ
ക്കന്മാര്‍ക്കാര്‍ക്കെങ്കിലും നല്കമായിരുന്നു.അമിതാബ് ബച്ചന്‍ ഒരു കണക്കിന് ഭാഗ്യവാന്‍
തന്നെ . ഉത്തരേന്ത്യക്കാരുടെ അവിദഗ്ദ സിനിമാഭിരുചിയിലൂടെ വളര്‍ന്ന് ഗോസായിമാര്‍
ഏതു ശാന്താറാം, ഏതു ഗുരുദത്ത്, ഏത് സഞ്ജീവ് കുമാറെന്നു ചോദ്യമുന്നയിക്കുന്ന തല
ത്തിലെത്തിയത് ആ ഭാഗ്യത്തിന് അടിവരയിടുന്നു. അവിടെ അവാര്‍ഡു തമ്പുരാക്കന്മാരു
ടെ മുമ്പില്‍ സാക്ഷാല്‍ മമ്മൂട്ടി വെറുമൊരു കുട്ടി , വെറുമൊരു സ്രാങ്ക്.
                                      അഗ്നിപഥത്തിലെ സാധാരണയില്‍ താഴ്ന്ന അഭിനയത്തിന്
ബച്ചന്‍ അവാര്‍ഡു നേടിയപ്പോള്‍ ഇന്‍ഡ്യന്‍ സിനിമയുടെ ഗോപുരമുകളില്‍ നിന്നു
താഴെ വീണത് തിലകനല്ല , ഇന്‍ഡ്യന്‍ സിനിമയുടെ മൌലികതയാണ്. തിലകനു ദേ
ശീയ അവാര്‍ഡു കിട്ടുമെന്നു പ്രതീക്ഷ പുലര്‍ത്തി കാത്തിരിപ്പു തുടര്‍ന്നപ്പോഴോ പ്രായാ
ധിക്യത്തിന് അവാര്‍ഡു നല്കി തിലകനെ വീണ്ടും തഴഞ്ഞു.. എന്നാല്‍ മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടമെന്ന സിനിമയ്ക്കു ദൈര്‍ഘ്യമേറിയെന്നു പറഞ്ഞാണ് നെടുമുടി വേണുവിന്
അവാര്‍ഡു നിഷേധിച്ചത്. അരനാഴിക നേരത്തിലെ കുഞ്ഞേനച്ചനായ കൊട്ടാരക്കരയും
അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനായി ജീവിച്ച സത്യനും ദേശീയ പുരസ്ക്കാരം നി
ഷേധിക്കുകയായിരുന്നു.പി.ജെ.ആന്റണിക്കും ഗോപിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും
സുരേഷ് ഗോപിക്കും അവാര്‍ഡ് ലഭിച്ചത് അവാര്‍ഡു കമ്മിറ്റിയിലെ യഥാര്‍ത്ഥ പ്രതിഭ
കളുടെ തീക്ഷ്ണമായ പോരാട്ടത്തിനൊടുവിലാണ് (പലതും കാസ്റ്റിങ്ങ് വോട്ട് ). ഇപ്പോള്‍
നല്ലതു പോലെ മനസ്സിലായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു പ്രഹേളികയാണെന്ന്.

Sunday, September 12, 2010

സഹയാത്രികര്‍

                ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു.പുറം കാഴ്ചകള്‍
കണ്ട് യാത്ര ചെയ്താല്‍ മുഷിച്ചിലൊഴിവാക്കാമെന്നു കരുതി ബസ്സി
ന്റെ ജന്നലരികിലുള്ള സീറ്റിലാണ് ഞാനിരുന്നത്. എന്റെ തൊട്ടരു
കിലായി സാമാന്യത്തിലധികം ശരീരപുഷ്ഠിയുള്ള ഒരാളാണിരു
ന്നിരുന്നിരുന്നത്. പരസ്പരം ഏറുകണ്ണിട്ടു നോക്കുന്നത് ഞങ്ങള്‍ അല്പ
നേരം തുടര്‍ന്നു. പിന്നെ അയാള്‍ എന്നോടു ചോദിച്ചു എവിടേയ്ക്കാ?
മലപ്പുറത്തേയ്ക്കാ. ഞാന്‍ പറഞ്ഞു . അപ്പം ചങ്കുവെട്ടിയിലിറങ്ങും
അതേ.
ഞാനും അവിടേയ്ക്കാ. അയാള്‍ ഉത്സാഹപൂര്‍വ്വം എന്നെ നോക്കി
പറഞ്ഞു . ഒരേ ലക്ഷ്യ സ്ഥാനത്തേക്കു യാത്ര ചെയ്യുന്ന രണ്ടു പേര്‍
തമ്മില്‍ അടുക്കുകയെന്ന സ്വാഭാവിക സംഭവം അവിടെയുണ്ടായി.
ഒരേ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നില്ക്കന്നവരാണെന്നുള്ളത്
സഹയാത്രക്കാരനോടുള്ള എന്റെ മമത വര്‍ദ്ധപ്പിച്ചു. ഞങ്ങളിരുവ
രുടെയും ഇടയിലുള്ള ഹന്‍ഡ് റെസ്റ്റ് പൂര്‍ണ്ണമായും ഞാന്‍ അയാളുടെ
ഉപയോഗത്തിനായി വിട്ടു കൊടുത്തു. ഞങ്ങള്‍ രാഷ്ട്രീയമുള്‍പ്പെടെ
ഭൂമിക്കു കീഴിലുള്ള സകലതിനെയും കുറിച്ചു സമഭാവനയോടെ
ചര്‍ച്ച ചെയ്തു. പതുക്കെ പതുക്കെ അയാളുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു
വന്നു. പിന്നെ അതു കൂര്‍ക്കം വലിയായി രൂപാന്തരപ്പെട്ടു. പാവം ഉറ
ങ്ങട്ടെ ഞാന്‍ മനസ്സില്‍ പറഞ്ഞു . അയാളുടെ ശരീരം ഹാന്‍ഡ് റെസ്റ്റ്
പൂര്‍ണ്ണമായും സ്വന്തമാക്കി പിന്നെ എന്റെ ദേഹത്തേക്കു ചാഞ്ഞു .
സഹയാത്രികനല്ലേ ഞാന്‍ അസ്വസ്ഥനാകാതെ കൌതുകത്തോടെ
അയാളെ നോക്കിയിരുന്നു.അല്പ നേരത്തിനു ശേഷം അയാള്‍ നിവര്‍
ന്നിരുന്നു . അടുത്ത ക്ഷണം ഉല്ക്ക പതിക്കുന്നതു പോലെ അയാള്‍ എന്റെ
ദേഹത്തേക്കു ആഞ്ഞു പതിച്ചു. അയാളുടെ ശരീര ഭാരവും താങ്ങി ഞാന്‍
കുറെ സമയം കഴിച്ചു. നേരെയിരുന്നുറങ്ങുയെന്നു ഒന്നു രണ്ടു തവണ പറ
ഞ്ഞും നോക്കി. പക്ഷേ എന്തു ഫലം. സഹയാത്രികന്‍ ശല്യക്കാരനായി
മാറി കഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു . ശല്യ
ക്കാരനായ സഹയാത്രികനെ പോലെ അപകടകാരികള്‍ വെറെയില്ല.

                      എന്തോ അപ്പോള്‍ ഞാന്‍ ഇടതുപക്ഷ സഹയാത്രികരെക്കു
റിച്ചു പെട്ടെന്നോര്‍ത്തു പോയി. പേരിലെ സമാനതയാകാം കാരണം. കവി
കളും നോവലിസ്റ്റുകളും ചെറുകഥാ കൃത്തുക്കളുമായ എഴുത്തുകാര്‍ എത്ര വിന
യാന്വിതരായാണ് പാര്‍ട്ടി സഹയാത്രികരായി വര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ
വിശാലമായ വായനാസമ്പന്നരായ ബഹുജനടിത്തറയില്‍ തങ്ങളുടെ സര്‍ഗ്ഗ
മാളിക ഇക്കൂട്ടര്‍ പ്രസ്ഥാനത്തിന്റെ സംഘശേക്ഷി മുതലാക്കി പണിയും.പ്ര
സ്ഥാനമാകട്ടെ ഇവര്‍ക്ക് ഇല്ലാത്ത പ്രതിഭാ വിലാസം ചാര്‍ത്തികൊടുത്ത്
ഇവരെ ജനകീയ കവികളും സാഹിത്യകാരന്മാരുമാക്കി നമ്മെ കൊണ്ട് അം
ഗീകരിപ്പിക്കും. പിന്നെയാണ്  എഴുത്തുകാരും കവികളുമായ സഹയാത്രികര്‍
  ഈ സഹയാത്രികനെപ്പോലെ പാര്‍ട്ടിക്ക് ശല്യക്കാരാകുന്നത്. ചുവപ്പു കണ്ട
കാളകളെപോലെ പാര്‍ട്ടി വളര്‍ത്തിയതു കൊണ്ടു മാത്രം യഥാര്‍ത്ഥ കവികളെ
യും കഥയെഴുത്തുകാരെയും നോക്കു കുത്തികളാക്കി കേരളത്തിലെ ആനുകാലി
കങ്ങളിലും സാംസ്ക്കാരിക രംഗത്തും സ്വന്തം സാമ്രാജ്യം സ്ഥാപിച്ച സഹയാത്രി
കര്‍ പാര്‍ട്ടിയുടെയും പ്രത്യയശസ്ത്രത്തിന്റെയും നേരെ കൊമ്പു കുലുക്കി പാഞ്ഞടു
ക്കും.ഒടുവില്‍ഒരു പുറത്താക്കലിലോ നിരാകരണത്തിലോ സഹയാത്രികനുമായി
ട്ടുള്ള സഹവാസത്തിന് പ്രസ്ഥാനം ചുവപ്പു കൊടി കാട്ടും.
  എന്റെ സഹയാത്രികന്‍  വീണ്ടും വളരെ ശക്തിയായി എന്റെ ദേഹത്തു പതിച്ചു
. ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് അയാളെ മറു വശത്തേക്ക് ആഞ്ഞു തള്ളി.
അയാള്‍ ഉണര്‍ന്ന് അതിരൂക്ഷമായി എന്നെ നോക്കി. പിന്നെ അപ്പുറത്തെ വശ
ത്തേക്കു ചാഞ്ഞ് ഉറക്കം തുടര്‍ന്നു.




















                     











  

Monday, September 6, 2010

മാതൃത്വം


              


      മുറ്റത്തെയും പറമ്പിലെയും പുല്പടര്‍പ്പുകള്‍ വെട്ടി മാറ്റി
വൃത്തിയാക്കി വിയര്‍ത്തൊലിച്ച് പാരവശ്യത്തോടെ നില്ക്കു
ന്ന അവനെ ഡോക്ടര്‍ സൈന ഉറ്റു നോക്കി. അവരുടെ
, നോട്ടത്തില്‍ കൌതുകവും അനുതാപവും ഒരേ അളവില്‍
കൂടിച്ചേര്‍ന്നിരുന്നു. പ്ലസ് ടു വിനു പഠിക്കുന്ന മൂത്തമകന്‍ വിശാലി
ന്റെ പ്രായമേ ഈ കുട്ടിക്കും വരുകയുള്ളു. എന്നിട്ടും പണിതേടി
അലഞ്ഞു നടക്കുന്നു. ഡോക്ടര്‍ സൈന വല്ലാതെ അസ്വസ്ഥയാ
യി. പഠിക്കേണ്ടുന്ന പ്രായമാണെന്നും പണി തരില്ലെന്നും കണ്ട
മാത്രയില്‍ അവനോടവര്‍ പറഞ്ഞതാണ്. പറമ്പും മുറ്റവും വൃത്തി
യാക്കാന്‍ ഒരാളെ ആവശ്യപ്പെട്ടതിന് മോന്റെ പ്രായത്തിലുള്ള കു
ട്ടിയെ ഏര്‍പ്പാടാക്കിയതിന് ശങ്കര മാമക്ക് കണക്കിനു കൊടുക്ക
ണമെന്നും കരുതിയതാണ്. എന്നാല്‍ ദൈന്യത പടര്‍ന്നു കത്തു
ന്ന മുഖഭാവത്തോടെ എന്തെങ്കിലും തന്നാല്‍ മതിയെന്നു് ആ
പയ്യന്‍ യാചിച്ചപ്പോള്‍ ഡോക്ടര്‍ സൈനക്ക് സമ്മതം മൂളേണ്ടി
വന്നു. അപ്പോള്‍ മുതല്‍ തുടങ്ങിയ അസ്വസ്ഥതയാണ് ഇപ്പോള്‍
അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നത്. അവരവനോടു
പറഞ്ഞു.
          അകത്തേക്കു വാ, എന്തെങ്കിലും കഴിച്ചിട്ടു പോകാം.
അവന്‍ വിസമ്മത ഭാവത്തില്‍ തലയാട്ടി.  എന്നാല്‍ ഞാനി
ങ്ങോട്ടു കൊണ്ടു വരാമെന്നു പറഞ്ഞ് അവര്‍ അകത്തേക്കു
പോയി ചോറും കറികളും വിളമ്പിയ പാത്രവുമായി മടങ്ങി
വന്നു. പാത്രമവര്‍ സിറ്റൌട്ടിലെ കൈവരിപ്പുറത്തു വെച്ചു.
സാധാരയായി പണിക്കാര്‍ക്കു കൊടുക്കുന്ന കൂലി അവന്റെ
കൈകളിലേല്പിച്ചിട്ട് സ്നേഹപൂര്‍വ്വം അവനെ നിര്‍ബ്ബന്ധിച്ചു
വാ വന്നു കഴിക്ക്. അവന്‍ കൈവരിപ്പുറത്തിരുന്ന് ചോറു വിള
മ്പി വെച്ചിരിക്കുന്ന പ്ലേറ്റില്‍ മിഴി നട്ടിരുന്നു. കഴിക്കൂ മോനെ.
അവന്‍ ഞെട്ടലോടെ അവരെ ഒന്നു നോക്കി. പിന്നെ ഏങ്ങി
യേങ്ങി കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടിപോയി. പാത്രവുമെ
ടുത്തകത്തേക്കു പോയ ഡോക്ടര്‍ സൈനയും കരയുന്നുണ്ടായി
രുന്നു. ഏകദേശം പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്  എവിടെയോ
ഇരുന്ന് ഒരമ്മ തന്റെ മകനെ തോളത്തിട്ട് താരാട്ടു പാടി ഉറക്കിയ
ദൃശ്യം ഡോക്ടര്‍ സൈനയെ പിന്നെ ഒരുപാടു നാള്‍ മഥിച്ചു.