Friday, November 11, 2016

വാസവദത്തയും ആയിരം രൂപയും


വാസവ ദത്ത അഴിഞ്ഞുലഞ്ഞ തലമുടി വിടർത്തി
മുന്നിലേക്കിട്ടു ചതഞ്ഞ മുല്ലപ്പൂക്കൾ നീണ്ടു മെല്ലിച്ച
വിരലുകൾ കൊണ്ടു തട്ടിക്കളഞ്ഞു് പിന്നിക്കെട്ടി.
ഫാനിന്റെ കാറ്റേറ്റു തറയിലലഞ്ഞു നീങ്ങിയ ഉടലാവ
രണങ്ങൾ ധരിച്ചു.അപ്പോഴേക്കും അയാൾ ഉടുത്തൊ
രുങ്ങി .നിമിഷങ്ങൾക്കു മുമ്പു് അസാധരണമായ
അലങ്കാര ഭാഷകൾ കൊണ്ടു് താൻ പ്രകീർത്തിച്ച
വാസവ ദത്തയുടെ തനു സവിശേഷതകളെ താത്
പര്യരഹിമായ കടക്ഷത്തോടെ നോക്കി അയാൾ
ആയിരം രൂപയുടെ ഒരു നോട്ടു് പാഴ്സിൽ നിന്നെ
ടുത്തു അവൾക്കു നേരെ നീട്ടി .

ഇതൊന്നും വേണ്ട പതിവു് ഇരുന്നൂറു മതി
വാസവദത്ത അയാളോടു പറഞ്ഞു. അയാൾ നിർ
ബ്ബന്ധം തുടർന്നപ്പോൾ ആയിരം രൂപ വാസവ ദത്ത
വാങ്ങി.
ഒരു പുത്തനുടുപ്പു് വേണമെന്ന മോളുടെ ആഗ്രഹം സാധി
ക്കാമെന്നു് ആയിരം രൂപ കയ്യിലെടുത്തു് തിരിച്ചും മറിച്ചും
നോക്കി വാസവദത്ത തീരുമാനിച്ചു
വീട്ടിലെത്തിയ പാടെ പുത്തനുടുപ്പിന്റെ കാര്യം വാസവദത്ത
മകളോടു പറഞ്ഞു . മകൾ അതു കേട്ടു് ആവർത്തിച്ചു തുള്ളി
ച്ചാടി .
ഒറ്റ മുറിയിൽ ഇരുനൂറു രൂപകൾ കൂട്ടി വെച്ചു വാങ്ങിച്ച ഏക
ആഢംബര വസ്തുവായ ടിവിയിൽ , ആയിരം രൂപ അർദ്ധ
രാത്രി മുതൽ നിരോധിച്ച പ്രഖ്യാപനം വാർത്തയ്ക്കിടയിൽ
കേട്ടപ്പോൾ വാസവ ദത്ത ഒന്നു ഞെട്ടി . ആയിരം രൂപ
ബാങ്കിൽ മാറുന്നിനു് ഉറവിടം വെളിപ്പെടുത്തണമെന്ന നിബ
ന്ധനയാണു് അവളെ ഏറെ വിഷമിപ്പിച്ചതു്. വാസവ ദത്ത
മകളെ നോക്കി . അവൾ പുസ്തകം തുറന്നു വെച്ചു് സ്വപ്നം
കാണുകയാണു്. അതു് നാളെ വാങ്ങാൻ പോകുന്ന പുത്തനു
ടുപ്പിനെക്കുറിച്ചാണെന്നു് വാസവദത്ത വേദനയോടെ
ഉറപ്പിച്ചു.