Monday, November 25, 2019

കനലുകൾ






തിരസ്ക്കരിക്കപ്പെട്ട
പുകപ്പടലങ്ങളിൽ
അവഗണനയുടെ
കനല്ക്കട്ടകളിലൂടെ
എപ്പോഴും നടക്കുന്നു,
നടക്കുന്നത് കാലുകളല്ല
മനസ്സു മാത്രമാണു്.

ഒരു നിലവിളിക്ക്
നാവില്ലാതെ,
ഒന്ന് കരയുവാനായി
കണ്ണില്ലാതെ,
കനലുകളിൽ,
മനസ്സ് നടക്കുന്നു
അവസാന സൂര്യോദയം തേടി.

Tuesday, July 30, 2019

കാണ്മാനില്ല



എന്നെ കാണാനില്ലെന്ന
ആവാലതിയാണു് നിനക്ക്
ഒരു തക്കത്തിനു് ഞാൻ
ഓടി മറഞ്ഞെന്നും
പറഞ്ഞു പറ്റിച്ചു ഒളിച്ചെന്നും
ആക്ഷേപം ചൊരിയുന്നു , നീ

കാഴ്ചകൾ കാണാൻ
പ്രകൃതിയുടെ ഉയരങ്ങളിൽ
കൂടെ വന്നെങ്കിൽ
അതി ഗർത്തത്തിലേക്കു്
തള്ളിയിടുമായിരുന്നു
ഞാനെന്നു് നിന്റെ ആത്മഗതം
എന്നെ കാണാതായതിനെക്കുറിച്ചു്
എനിക്ക് മാത്രമുള്ള ചരിത്രപാഠം
എഴുതി വെയ്ക്കപ്പെട്ടതിങ്ങനെ
ഇറങ്ങുമ്പോളെത്ര ശാന്തമായിരുന്ന
നിന്റെ കടലിലാണു്
എന്നെ കാണാതായതു് .