Tuesday, July 30, 2019

കാണ്മാനില്ല



എന്നെ കാണാനില്ലെന്ന
ആവാലതിയാണു് നിനക്ക്
ഒരു തക്കത്തിനു് ഞാൻ
ഓടി മറഞ്ഞെന്നും
പറഞ്ഞു പറ്റിച്ചു ഒളിച്ചെന്നും
ആക്ഷേപം ചൊരിയുന്നു , നീ

കാഴ്ചകൾ കാണാൻ
പ്രകൃതിയുടെ ഉയരങ്ങളിൽ
കൂടെ വന്നെങ്കിൽ
അതി ഗർത്തത്തിലേക്കു്
തള്ളിയിടുമായിരുന്നു
ഞാനെന്നു് നിന്റെ ആത്മഗതം
എന്നെ കാണാതായതിനെക്കുറിച്ചു്
എനിക്ക് മാത്രമുള്ള ചരിത്രപാഠം
എഴുതി വെയ്ക്കപ്പെട്ടതിങ്ങനെ
ഇറങ്ങുമ്പോളെത്ര ശാന്തമായിരുന്ന
നിന്റെ കടലിലാണു്
എന്നെ കാണാതായതു് .

No comments:

Post a Comment