വിരലുകളിൽ പ്രണയം
ഗ്രീഷ്മ ജ്വാലയായി
ചുട്ടുപൊള്ളിയതു പോലെ
അയാളവളുടെ വിരലുകൾ
അനിഷ്ടത്തോടെ
എടുത്തു മാറ്റുകയും
തിരിഞ്ഞു കിടക്കയും ചെയ്തു .
നാളെ ,പാർക്കിലും
കനകക്കുന്നിലും
മുറയൊട്ടും തെറ്റാതെ
സദാചാരലംഘകരായ
കമിതാക്കളെ തുരത്താൻ
ഞരമ്പുരോഗത്തിന്റെ
അസൂയകളിലേക്ക്
അയൾ പിന്നെ ഊളിയിട്ടു
വിരലുകളിലെ
ഗ്രീഷ്മജ്വാലയപ്പോഴും
കെട്ടു പോയില്ലായിരുന്നു
No comments:
Post a Comment