Monday, September 6, 2010

മാതൃത്വം


              


      മുറ്റത്തെയും പറമ്പിലെയും പുല്പടര്‍പ്പുകള്‍ വെട്ടി മാറ്റി
വൃത്തിയാക്കി വിയര്‍ത്തൊലിച്ച് പാരവശ്യത്തോടെ നില്ക്കു
ന്ന അവനെ ഡോക്ടര്‍ സൈന ഉറ്റു നോക്കി. അവരുടെ
, നോട്ടത്തില്‍ കൌതുകവും അനുതാപവും ഒരേ അളവില്‍
കൂടിച്ചേര്‍ന്നിരുന്നു. പ്ലസ് ടു വിനു പഠിക്കുന്ന മൂത്തമകന്‍ വിശാലി
ന്റെ പ്രായമേ ഈ കുട്ടിക്കും വരുകയുള്ളു. എന്നിട്ടും പണിതേടി
അലഞ്ഞു നടക്കുന്നു. ഡോക്ടര്‍ സൈന വല്ലാതെ അസ്വസ്ഥയാ
യി. പഠിക്കേണ്ടുന്ന പ്രായമാണെന്നും പണി തരില്ലെന്നും കണ്ട
മാത്രയില്‍ അവനോടവര്‍ പറഞ്ഞതാണ്. പറമ്പും മുറ്റവും വൃത്തി
യാക്കാന്‍ ഒരാളെ ആവശ്യപ്പെട്ടതിന് മോന്റെ പ്രായത്തിലുള്ള കു
ട്ടിയെ ഏര്‍പ്പാടാക്കിയതിന് ശങ്കര മാമക്ക് കണക്കിനു കൊടുക്ക
ണമെന്നും കരുതിയതാണ്. എന്നാല്‍ ദൈന്യത പടര്‍ന്നു കത്തു
ന്ന മുഖഭാവത്തോടെ എന്തെങ്കിലും തന്നാല്‍ മതിയെന്നു് ആ
പയ്യന്‍ യാചിച്ചപ്പോള്‍ ഡോക്ടര്‍ സൈനക്ക് സമ്മതം മൂളേണ്ടി
വന്നു. അപ്പോള്‍ മുതല്‍ തുടങ്ങിയ അസ്വസ്ഥതയാണ് ഇപ്പോള്‍
അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നത്. അവരവനോടു
പറഞ്ഞു.
          അകത്തേക്കു വാ, എന്തെങ്കിലും കഴിച്ചിട്ടു പോകാം.
അവന്‍ വിസമ്മത ഭാവത്തില്‍ തലയാട്ടി.  എന്നാല്‍ ഞാനി
ങ്ങോട്ടു കൊണ്ടു വരാമെന്നു പറഞ്ഞ് അവര്‍ അകത്തേക്കു
പോയി ചോറും കറികളും വിളമ്പിയ പാത്രവുമായി മടങ്ങി
വന്നു. പാത്രമവര്‍ സിറ്റൌട്ടിലെ കൈവരിപ്പുറത്തു വെച്ചു.
സാധാരയായി പണിക്കാര്‍ക്കു കൊടുക്കുന്ന കൂലി അവന്റെ
കൈകളിലേല്പിച്ചിട്ട് സ്നേഹപൂര്‍വ്വം അവനെ നിര്‍ബ്ബന്ധിച്ചു
വാ വന്നു കഴിക്ക്. അവന്‍ കൈവരിപ്പുറത്തിരുന്ന് ചോറു വിള
മ്പി വെച്ചിരിക്കുന്ന പ്ലേറ്റില്‍ മിഴി നട്ടിരുന്നു. കഴിക്കൂ മോനെ.
അവന്‍ ഞെട്ടലോടെ അവരെ ഒന്നു നോക്കി. പിന്നെ ഏങ്ങി
യേങ്ങി കരഞ്ഞു കൊണ്ട് പുറത്തേയ്ക്കോടിപോയി. പാത്രവുമെ
ടുത്തകത്തേക്കു പോയ ഡോക്ടര്‍ സൈനയും കരയുന്നുണ്ടായി
രുന്നു. ഏകദേശം പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്  എവിടെയോ
ഇരുന്ന് ഒരമ്മ തന്റെ മകനെ തോളത്തിട്ട് താരാട്ടു പാടി ഉറക്കിയ
ദൃശ്യം ഡോക്ടര്‍ സൈനയെ പിന്നെ ഒരുപാടു നാള്‍ മഥിച്ചു.

                         

1 comment:

  1. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete