Friday, October 8, 2010

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - ഭാഗം -2

                                പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് പൂച്ച വീട്ടിലെത്തിയാല്‍ കാണാനാകുമെന്ന്
മന്ത്രവാദിനി എഴുതി. അതിനൊടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരുന്നു. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ലെന്ന്. ധനുരാശിയില്‍ പിറന്ന് സകല ആണുങ്ങളെയും പെണ്ണാളന്മാരാക്കുകയെ
ന്ന ജന്മ ദൌത്യം ആസ്വദിച്ചു നിര്‍വ്വഹിക്കുകയാണെന്നും ചാറ്റിങ്ങിനിടെ മന്ത്രവാദിനി അയാളോടു
വ്യക്തമാക്കി.കറണ്ടടിപ്പിക്കുന്ന പയ്യന്മാരെയാണ് താന്‍ തേടുന്നതെന്നും , ടോപ്പിന്റെ ബട്ടണ്‍ ഊരാന്‍ തുടങ്ങുമ്പോള്‍   ചമ്മലോടെ തലകുനിക്കുന്ന ജെണ്ടറേതെന്നറിയാത്തവരാണ് താങ്കളുടെ വര്‍ഗ്ഗക്കാ
രെന്നും മന്ത്രവാദിനി എഴുതി.
                                  "  നന്ദന്‍ ഞാനവരെ കാണാന്‍ പോകുകയാണ്." അതു കേട്ടപാടെ ശ്യാം നന്ദന്‍
അയാളെ വിലക്കി. "നോ, വേണ്ട അതപകടമാണ്. ഷീ ഈസ്  ഏ വിച്ച് . റിയലി  ഷീ ഈസ് ഏ
വിച്ച്." 
                            "  നന്ദന്‍ എന്തായിത്. നോക്കൂ ആ ബസ്സിലേക്ക് ."
തന്റെ കാറിന്റെ അരികിലൂടെ കടന്നു പോകുന്ന ബസ്സിലേക്ക് നന്ദന്‍ കണ്ണോടിച്ചു. ബസ്സിന്റെ പുറത്ത്
അനുപമ എന്നെഴുതിയിരിക്കുന്നത് ശ്യാംനന്ദന്‍  അത്യധികം അത്ഭുതത്തോടെ വായിച്ചു.ആത്മവിശ്വാ
സത്തോടെ പിന്നെ അയാള്‍ക്കു വിജയാശംസകള്‍ നേര്‍ന്നു.

                       കറുത്ത പെയിന്റടിച്ച വലിയ ഗേറ്റിനു മുമ്പില്‍ അയാള്‍ തന്റെ ഹമ്മര്‍ നിറുത്തി. ഗേറ്റില്‍
വെളുത്ത നിറത്തില്‍ പൂച്ചയുടെ ചിത്രം വരച്ചു വച്ചിരിക്കുന്നത്  അയാള്‍ ശ്രദ്ധാപൂര്‍വ്വം നോക്കി.പെട്ടെ
ന്ന് ഗേറ്റ് ആരവത്തോടെ തുറക്കപ്പെട്ടു.  അയാള്‍ ഹമ്മര്‍ അകത്തേക്ക് ഓടിച്ചു കയറ്റി പോര്‍ട്ടിക്കോ
യില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഫാബിയോക്കു പിന്നിലായി നിറുത്തി. അയാള്‍ സിറ്റൌട്ടില്‍ കയറിയ
പ്പോള്‍ തന്നെ ഭീമാകാരമായ വാതില്‍ തുറന്ന് പുറത്തേക്കു വന്ന മന്ത്രവാദിനി   സഗൌരവം അയാ
ളോടു പറഞ്ഞു.
                   "ഹൌ ആര്‍ യൂ !"
                 " ഹൌ ആര്‍ യൂ !". അയാള്‍ തിരികെ പറഞ്ഞു . ആകാര സൌഷ്ടം നിഴല്‍ പരത്തുന്ന പര്‍
പ്പിള്‍ നിറത്തിലുള്ള ഗൌണ്‍ ധരിച്ച സുന്ദരിയും ചെറുപ്പക്കാരിയുമായ മന്ത്രവാദിനിയെ അയാള്‍ സസൂ
ക്ഷ്മം നോക്കി.
                   " അകത്തേക്കു വരൂ" . മന്ത്രവാദിനി അയാളെ സ്വീകരണ മുറിയിലേക്കാനയിച്ചു. ഏതോ
പുസ്തകത്തില്‍ വായിച്ച പ്രേതഭവനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന സ്വീകരണ മുറിയിലെ തുകല്‍
കൊണ്ടു പൊതിഞ്ഞ സോഫയില്‍ അയാള്‍ ഇരുന്നു. അയാള്‍ക്കഭിമുഖമുള്ള സോഫയില്‍ മന്ത്രവാ
ദിനിയും ഇരുന്നു.മുന്നിലുള്ള ടീപ്പോയുടെ പുറത്തിരിക്കുന്ന വൈന്‍ കുപ്പിയിലും ഗ്ലാസ്സിലുമായി കണ്ണോ
ടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
                                  "  ഡ്രിംഗ്സില്‍ നല്ല താത്പര്യമാണെന്നു വായിച്ചു. ചുവന്ന വൈന്‍ കുടിച്ചു
പിമ്പിരിയാകുന്നതിനെക്കുറിച്ച് എഴുതിയിതിക്കുകയാണല്ലോ".
                                  " എന്താ ടോണിലൊരു സംശയധ്വനി"." എഴുത്തിലും കുടിക്കുന്നതിലും ഞാനേ
വെള്ളം ചേര്‍ക്കാറെയില്ല . അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കെക്കെ കുടിക്കാനറിയാമോ എടുത്ത് തൊ
ണ്ടയ്ക്കകത്തേക്കു കമിഴ്ത്തുകയല്ലേ ചെയ്യുന്നത്."
അത് നല്ലതു പോലെ ആസ്വദിച്ചു തലയാട്ടി അയാള്‍ പറഞ്ഞു.
                                "  ശരിയാണ്. എന്നാലും ഈ ചുവന്ന വൈനൊക്കെ അന്തിക്കള്ളു പോലെയുള്ള
വെറൈറ്റിയാണ്. ബെജുലോസ് അല്ലെങ്കില്‍ ക്ലാന്‍സി ടേസ്റ്റു ചെയ്തിട്ടുണ്ടോ ?"
                                " ഇപ്പം ഇന്ദ്രജാലം വിട്ട് ബെവറിജിന്റെ ഏര്‍പ്പാടിലാണോ?"
                               "  അതല്ല കൊക്കു കഴുത്തു നീട്ടിയിരിക്കുന്നതു പോലെ എഴുത്തിനിടയില്‍ വൈന്‍
ബോട്ടിലെഴുന്നെള്ളിച്ചു വച്ചിരിക്കുന്നത്  കണ്ട് ചോദിച്ചതാണ്."
                               മന്ത്രവാദിനിയുടെ കണ്ണുകള്‍ കൂര്‍ത്തു. ചുവന്ന അധരങ്ങള്‍ വിറ കൊണ്ടു.
                           "  എന്താ ഇതെല്ലാം ആണുങ്ങളുടെ മാത്രം കുത്തകയാണോ?"
                            " അല്ലേയല്ലാ. എങ്കിലും പ്രൂഫ് കൂടിയ കരീബിയന്‍ ഡ്രിംഗ്സ് ഭവതി കഴിച്ചു കാണത്തില്ല ഒറ്റ സിപ്പില്‍ തന്നെ മലര്‍ന്നടിച്ചു വീഴും."
                               നോണ്‍സെന്‍സ്. മന്ത്രവാദിനി ക്രൂദ്ധയായി അയാളെ നോക്കി.
                                                                                                                -  തുടരും -

2 comments:

  1. assalayi onnaam bhagavum, randam bhagavum..... adutha bhagathinayi kathirikkunnu..... aashamsakal...........

    ReplyDelete
  2. അക്ഷരത്തെറ്റ്..ഹ് മ്ം .

    ഇതും അസ്സലായീന്നെ :)

    " എന്താ ടോണിലൊരു സംശയധ്വനി"." എഴുത്തിലും കുടിക്കുന്നതിലും ഞാനേ
    വെള്ളം ചേര്‍ക്കാറെയില്ല . അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കെക്കെ കുടിക്കാനറിയാമോ എടുത്ത് തൊ
    ണ്ടയ്ക്കകത്തേക്കു കമിഴ്ത്തുകയല്ലേ ചെയ്യുന്നത്."
    അത് നല്ലതു പോലെ ആസ്വദിച്ചു തലയാട്ടി അയാള്‍ പറഞ്ഞു.
    " ശരിയാണ്. എന്നാലും ഈ ചുവന്ന വൈനൊക്കെ അന്തിക്കള്ളു പോലെയുള്ള
    വെറൈറ്റിയാണ്. ബെജുലോസ് അല്ലെങ്കില്‍ ക്ലാന്‍സി ടേസ്റ്റു ചെയ്തിട്ടുണ്ടോ ?"
    " ഇപ്പം ഇന്ദ്രജാലം വിട്ട് ബെവറിജിന്റെ ഏര്‍പ്പാടിലാണോ?"

    നര്‍മ്മം ഒളിഞ്ഞും തെളിഞ്ഞും..

    ReplyDelete