Saturday, December 18, 2010

ആള്‍ക്കൂട്ടം


     പ്രധാനപാത നിവര്‍ത്തിയിട്ടിരിക്കുന്ന കറുത്ത വിരിപ്പു പോലെ നാലു റോഡുകള്‍ സന്ധിക്കുന്ന 
ജംഗ് ഷനും കടന്ന് മുന്നോട്ടു പോകുന്നു. ആ , ജംഗ് ഷനില്‍ നിന്നും ഏകദേശം പത്തടി മുന്നിലായി 
ഇടത്തോട്ടുള്ള ഇട റോഡില്‍ മൂന്നു പറമ്പുകള്‍  കഴിഞ്ഞ്  സ്ഥിതി ചെയ്യുന്ന വളരെ പഴക്കം തോന്നി
ക്കുന്ന ഓടുമേഞ്ഞ വീടിനു മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. എന്താണു കാര്യമെന്നു തിരക്കി ആകംക്ഷ
ഭരിതരായി എത്തിയവരോടു ഓടിപ്പാഞ്ഞെത്തിയതിന്റെ തളര്‍ച്ചയും കിതപ്പും ചോര്‍ന്നു പോകാ
ത്തതിന്റെ വൈഷമ്യത്തോടെപ്രാണവായു പണിപ്പെട്ടു ഉള്ളിലേക്കു വലിച്ചു കയറ്റിനിരന്തര ശ്രമത്തി
ലൂടെ വരുത്തിയ ഉത്സാഹത്തോടെ ആ ആള്‍ക്കൂട്ടത്തിലെ പലരും നവാഗതരോടു സൂക്ഷ്മനിരീക്ഷ
ണ പടവത്തോടെ തങ്ങളൊരു കണ്ടു പിടുത്തംനടത്തിയിരിക്കുന്നുവെന്ന മട്ടില്‍ പറഞ്ഞു
           "അകത്തൊരു പെണ്ണും ആണും. വരുത്തരാ".
           "മറ്റേ തരക്കാരുമാണ്. ഇതിവിടെ നടപ്പില്ല".
പൊട്ടിയൊഴുകുന്ന ധര്‍മ്മിക രോഷത്താല്‍ സര്‍വ്വാംഗം വിറ കൊണ്ട ഒരു മദ്ധ്യ വയസ്ക്കന്‍ ഉച്ചത്തില്‍
പറഞ്ഞു." ഇന്നിതവസാനിപ്പിക്കണം". ആള്‍ക്കൂട്ടത്തില്‍ അയാളെ പരിചയമുള്ള പലരും അതു കേട്ടു
അനവസരത്തിലാണെന്നു ബോദ്ധ്യമായിട്ടും അറിയാതെ മൂക്കത്തു വിരല്‍ വെച്ചു പോയി. ഭാര്യയും
അഞ്ചു പെണ്‍മക്കളുമുള്ള അയാളെ തെങ്കാശ്ശിയില്‍ വെച്ചു പതിനേഴു തികയാത്ത ഒരു പെണ്‍കുട്ടി
യ്ക്കൊപ്പം പോലീസുകാര്‍ പിടിച്ച സംഭവം ഓര്‍മ്മിക്കാന്‍ പാടില്ലാത്ത സന്ദര്‍ഭത്തിലും, സമയത്തിലും
അവര്‍ ഓര്‍ത്തുപോയി. ഇതിനിടയിലാണ് മുന്നിലോട്ടോ പിറകോട്ടോ, വശങ്ങളിലേയ്ക്കോ ഉടന്‍ 
മറിഞ്ഞു വീഴുമെന്ന അവസ്ഥയിലൊരാള്‍ എങ്ങിനെയെക്കേയോ നടന്നു നടന്നു ആള്‍ക്കൂട്ടത്തിനു
മുന്നിലെത്തി  അവ്യക്തതയോടെ വലിച്ചു നീട്ടി പറഞ്ഞു.
           "ഞങ്ങളൊക്കെ മാനം മര്യദയായിട്ടു ഇവിടെ, ഇവിടെ ജീവിക്കുന്നോരാ. ഇങ്ങനെയെക്കെയാ
ണു സംഭവ വികാസമെങ്കില്‍ നമുക്കു മനസ്സമാധാനം കിട്ടോ, കിട്ടോ ഇ....വി..ടെ". അവിടെ കൂട്ടത്തി
ലുണ്ടായിരുന്ന അയാളുടെ അയല്‍വാസികള്‍ അതു കേട്ടു സ്തംബ്ധരായി അല്പ സമയം നിന്നു പോയി.
സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിച്ച് വീടിനു ചുറ്റും നടന്നു വീട്ടുകാരെയും അയല്‍ക്കാരായവരെയും പാതി
രാവോളം പുലഭ്യം പറയുന്ന ആളാണു മാനത്തിനും മനസ്സമാധാനത്തിനും വേണ്ടി വിളിച്ചു കൂകുന്നത്.
ഇതിനിടയില്‍ പ്രമാണിമാരെ പോലെ ചിലര്‍ അടച്ചിരിക്കുന്നു വാതില്‍ തുറക്കാന്‍ ഉച്ചത്തില്‍ ആവ
ശ്യപ്പെട്ടു. കുറച്ചു ചെറുപ്പക്കാര്‍ അസഭ്യ വര്‍ഷങ്ങളുടെ അകമ്പടിയോടെ കതകില്‍ ആഞ്ഞാഞ്ഞിടി
ച്ചു കൊണ്ടാവശ്യപ്പെട്ടു. "തുറക്കെടാ കതക് , തുറക്കെടി കതക്". എന്നിട്ടും കതകു തുറന്നില്ല. പ്രമാ
ണിമാരിലൊരാള്‍ കതകു ചവിട്ടിപ്പൊളിക്കാന്‍ നിര്‍ദ്ദേശിച്ചു. അയാളുടെ ഷര്‍ട്ട് അലക്കാനെടുത്ത
പ്പോള്‍ കിട്ടിയ കാമുകിയുടെ സല്ലാപ ലീലകളുടെ അവിസ്മരണീയ രസാനുഭവ വിവരണം വായി
ച്ച ഭാര്യ ഏര്‍പ്പെടുത്തിയ ഊരു വിലക്കിലാണയാളിപ്പോള്‍. 
                              ചെറിയ പരിശ്രമത്തില്‍ തന്നെ ചെറുപ്പക്കാര്‍ ആ , വാതില്‍ തകര്‍ത്തു. ജന
ക്കൂട്ടം മലവെള്ളപ്പാച്ചില്‍ പോലെ വീടിനകത്തേക്കു ഇരമ്പി കയറി. സ്വപ്ന സദൃശ്യമായ ദൃശ്യം കാ
ണാനെത്തിയ പലരും നിരാശരായി. പൂര്‍ണ്ണ വസ്ത്രം ധരിച്ച ഒരു യുവാവും, യുവതിയും പേടിച്ചു വിറച്ചു
മുറിയുടെ കോണില്‍ തലക്കുമ്പിട്ടു നില്ക്കുന്നു. 
                               പിന്നെ അവിടെ നടന്നതു യുദ്ധസമാനമായ കൊടിയ മര്‍ദ്ദന മുറകളായി
രുന്നു. ഭാര്യയെ കുനിച്ചു നിറുത്തി കൈമുട്ടു കൊണ്ടു ഇടവേളയില്ലാതെ ഭേദ്യം ചെയ്യുന്നവര്‍ സംസ്ക്കാ
രത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും സംരക്ഷകരായി മാറി. ആ , യുവാവിനെയും യുവതിയെയും പൊ
തിരെ തല്ലി. വളരെ അടുത്തനാള്‍ പതിനാലു തികയാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതിനു കേസി
ല്‍പ്പെട്ട ആളിന്റെ ശക്തിയായ അടിയേറ്റ് യുവാവിന്റെ വായില്‍ നിന്നും ചുടു ചോര തെറിക്കുകയും
രണ്ടു പല്ലുകള്‍ അടര്‍ന്നു വീഴുകയും ചെയ്തു. കുളിമുറി ഒളിച്ചു നോട്ടത്തിനു പിടിക്കപ്പെട്ടു മരത്തില്‍
കെട്ടിയിട്ട് കുടഞ്ഞെറിയപ്പെട്ട പുളിയനെറുമ്പുകള്‍ ദേഹത്തു കടിച്ചു തൂങ്ങി കിടന്നതിന്റെ ദുരാനുഭ
വങ്ങളുള്ള ഒരൊന്നന്തരം ഞരമ്പു രോഗി ആ ഹതഭാഗ്യരുടെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.പലരുടെ
യും മുട്ടുകാല്‍ പതിച്ച് യുവാവും യുവതിയും വേദന കൊണ്ടു പുളഞ്ഞു പിടഞ്ഞു . അടിയും ഇടിയും
തൊഴിയുമേറ്റ് ഈഞ്ചപ്പരുവമായ യുവാവിനെയും യുവതിയെയും പോലീസെത്തി കൊണ്ടു പോയ
പ്പോള്‍ ആള്‍ക്കൂട്ടം അവിടെ നിന്നും പിന്‍വാങ്ങി. വിജയ ഭേരി മുഴക്കി പ്രധാന പാതയില്‍ പ്രവേ
ശിച്ച അവര്‍ പാതയ്ക്കരുകിലായി ചോരയില്‍ കുളിച്ചു കിടക്കുന്ന ചെറുപ്പക്കരനെയും തെട്ടരുകില്‍
ഒടിഞ്ഞു തകര്‍ന്നു കിടക്കുന്ന ബൈക്കും കണ്ട് ആക്സിഡന്റെന്നു പരസ്പരം പറഞ്ഞു കൊണ്ട്
മുന്നോട്ടു നടന്നു. അല്പ പ്രാണനായ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളപ്പോഴും പതിയെ മന്ത്രിച്ചു
വെള്ളം...വെള്ളം...

6 comments:

 1. നല്ലൊരു ചിത്രം. കറക്ട് ചിത്രം. നിറങ്ങളെല്ലാം പാകത്തിന്.

  ReplyDelete
 2. സൂപ്പര്‍, മുകില്‍ അഭിപ്രായത്തിനടിയില്‍ എന്റെ ഒരൊപ്പ് :)

  ReplyDelete
 3. ഇങ്ങനെയൊക്കെ തന്നെയാണ് മാഷെ നമ്മുടെ നാട് ..യേശു ക്രിസ്തു പറഞ്ഞത് പോലെ "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍
  കല്ലെറിയട്ടെ"

  ReplyDelete
 4. അവനവന്റെ കണ്ണിലെ കമ്പ് എടുക്കാതെ അന്യന്‍റെ കണ്ണിലെ കരട് എടുക്കുന്ന ആളുകളാ നമ്മള്‍!
  കളര്‍ഫുള്‍ സംഭവങ്ങള്‍ക്ക് മാത്രമേ ആള്‍ക്കൂട്ടം ഉണ്ടാവൂ ചേട്ടാ.. ആക്സിടന്ടൊക്കെ ഇപ്പൊ ആര്‍ക്കുവേണം!

  ReplyDelete
 5. valare shariyaya kaaryam..... aashamsakal....

  ReplyDelete
 6. നേരിൽ കാണും പോലെ വിവിരിച്ചിരിക്കുന്നു..ഇതാണ്‌ കാലം..ഇത് തന്നെയാണ്‌ ലോകവും...കൊള്ളാം..

  ReplyDelete