Thursday, December 16, 2010

ബൂലോകത്തിന്റെ അഭിമാന ശബ്ദമാണു മൈന

 

                   ഈ മാസം 14ന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ ഭാഷ ശില്പ ശാല
ബ്ലോഗെഴുത്തിനെ അക്കാദമി അംഗീകരിച്ചതിന്റെ  സൂചകം തന്നെയാണു് . അവിടെ സൈബര്‍ സാഹിത്യത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ആധികാരികമായി തന്നെ ശില്പ ശാല ഉദ്ഘാടനം
ചെയ്ത ഡോക്ടര്‍ ഇക് ബാല്‍ വിശദീകരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാള്‍ വഴികളിലൂടെ കടന്നു എഴു
ത്തിന്റെ ഇന്നത്തെ സാങ്കേതികതയിലൂടെ നെറ്റിലെ മലയാളം വായനയിലെത്തിയ ശില്പ ശാല ഉച്ച
തിരിഞ്ഞ് ടിവി സുനിതയുടെ കമ്പ്യൂട്ടര്‍ മലയാളത്തില്‍തുടങ്ങി സൈബര്‍ സ്പേസ് കൊണ്ടു വന്ന ഭാവു
കത്വ പരിണാമം മലയാളത്തിലെന്ന സെമിനാറിലെത്തിയപ്പോഴും ബ്ലോഗെഴുത്തിനു് ഇന്നുണ്ടായിരി
ക്കുന്ന സാഹിത്യ പരവും വൈജ്ഞാനികപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളു
ണ്ടായില്ല. അഷ്ടമൂര്‍ത്തിയും അതിനു തുനിയാത്തതു കഷ്ടമായിപ്പോയിയെന്നു ഞാന്‍ അസ്വസ്ഥതയോ
ടെ ആകുലപ്പെട്ടു. അവസാനമായി സുന്ദരിയും സുശീലയും കുലീനയുമായ മൈന ഉമൈബന്‍ സംസാ
രിക്കാനെഴുന്നേറ്റു. എന്തു പറയും അവര്‍? ഞാന്‍ സ്വയം ചോദിച്ചു. വേദിയില്‍ ഒരു തരം വൈവിധ്യ ചി
ന്തോപാസനകളോടെയാണ് അവരിരുന്നത്. മൈന സംസാരിച്ചു തുടങ്ങി. ഉറച്ചതും ഹൃദ്യവുമായ
ശബ്ദത്തില്‍ ബൂ ലോകത്തെ മാഹാത്മ്യങ്ങള്‍ അവരവതരിപ്പിച്ചു. മാസികകളും ആഴ്ച പ്പതിപ്പുകളും പോ
ലെ ബ്ലോഗെഴുത്തുകള്‍ നല്കുന്ന സാഹിത്യ വൈജ്ഞാനിക സംഭാവനകള്‍ മൈമുന അവിടെ സാഭി
മാനം താനൊരു ബ്ലോഗറാണെന്നു ഉച്ചൈസ്തരം വിളിച്ചു പറഞ്ഞു കൊണ്ട് ഒരോന്നായി എടുത്തെടു
ത്തു കാട്ടി. എല്ലാ മതങ്ങളില്‍ നിന്നും ബൂലോകത്തിലെത്തുന്ന തെറ്റായ ചില പ്രവണതകളും ചൂണ്ടി
കാട്ടാനും അതിനിടയില്‍  മൈന മറന്നില്ല.

                  സെമിനാറിനു സമാപനം കുറിച്ചു കൊണ്ട് അശോകന്‍ ചരുവില്‍ സൈബര്‍ സാഹി
ത്യത്തിന്റെ വളര്‍ച്ചക്കു വേണ്ടുന്ന പുതുപരിപാടികള്‍ അക്കാദമി നടപ്പാക്കുമെന്നു പ്രാഖ്യാപിച്ചപ്പോളു
യര്‍ന്ന കരഘോഷത്തിലും ബൂലോകത്തില്‍ പോക്കു വെയിലും അഗ്നിജ്വാലയുമായി പുറമ്പോക്കു വാസിയായി കഴിയുന്ന ഞാന്‍ ബ്ലോഗറെന്ന നിലയില്‍ മൈന പകര്‍ന്നു തന്ന അഭിമാന ബോധ
ത്തോടെ  ശിരസ്സുയര്‍ത്തിപ്പിടിച്ചിച്ച്  ഇരിപ്പിടത്തിലിരിക്കുകയായിരുന്നു.

1 comment:

  1. സന്തോഷം.
    അപ്പോ നമ്മളോക്കെ ആരോ ആണ് ല്ലേ?

    ReplyDelete