Friday, June 24, 2016

മാധവിക്കുട്ടിയുടെ എന്റെ കഥയും , മലയാളിയും
        മാധവിക്കുട്ടിയെന്നാൽ എന്റെ കഥയെന്ന കൃതിയെന്ന നിലയിലാണു് മലയാളികൾ ആ വിശ്വപ്രശസ്ത കവിയെ ഓർമ്മിക്കുന്നതു്.
മലയാളിക്ക് വേറിട്ട വായനനുഭവം നല്തിയ കൃതിയെന്ന നിലയിൽ ഇഷ്ടങ്ങളുടെ അസുലഭമായ പ്രശംസയാൽ മാധവിക്കുട്ടിയും എന്റെ കഥയും ആപാദചൂഢം ഒരിക്കൽ മൂടപ്പെട്ടു . അതിനു നിദാനമായതു് ആത്മകഥാംശമായ തുറന്ന എഴുത്തു തന്നെ . തന്റെ മുലകളോടു പ്രതിപത്തി കാട്ടാത്ത ഭർത്താവിന്റെ പ്രതിരോധ മനോഭാവത്തെ അതേ പോലെ മാധവിക്കുട്ടി എഴുതി വെച്ചു എന്റെ കഥയിൽ . ഒരത്യപൂർവ്വ ആസനം പഠിപ്പിക്കാനെത്തിയ സന്യാസി ശ്രേഷ്ടൻ പൂർണ്ണ നഗ്നയായി പഠിതാവു് മുന്നിലിരുന്നാലേ അതിനാകുകയുള്ളുയെന്നു് പറഞ്ഞപ്പോൾ താൻ അതിനു സന്നദ്ധയായിട്ടും സന്യാസി വന്നെത്താതിനെക്കുറിച്ചും മാധവിക്കുട്ടി എഴുതി. അക്കാലത്തു് ഇതൊക്കെ എഴുത്തു വിപ്ലവം എന്ന നിലയിൽ ആഘോഷിക്കപ്പെട്ടു . എന്നാൽ ഇംഗ്ലീഷിൽ മൈ സ്റേറാറി എന്ന പേരിൽ ഇതു് പ്രസിദ്ധീകരിച്ചതിനു ശേഷം എന്റെ കഥയിലെ പ്രതിപാദ്യം തന്റെ ഭാവനകളാണു് എന്നു് മാധവിക്കുട്ടി നിലപാടു സ്വീകരിച്ചപ്പോൾ ചോർന്നു പോയതു് കൃതിയുടെ ആത്മകാഥാംശം മാത്രമല്ല അതിന്റെ അന്തസ്സത്തയും കൂടിയാണു് . മാധവിക്കുട്ടിയെന്നാൽ എന്റെ കഥ അല്ലെങ്കിൽ അവരുടെ കഥകളും നേവലെറ്റുകളുമാണു് എന്നതു് മലയാളി വെച്ചു പുലർത്തുന്ന അർദ്ധ യാഥാർത്ഥ്യമാണു് . ഇംഗ്ലീഷ് സാഹിത്യത്തിനു് വിലമതിക്കാനാകാത്ത കവിതകൾ സംഭാവന ചെയ്ത വിശ്വ പ്രശസ്ത കവി തന്നെയാണു് കമലദാസ് എന്ന മാധവിക്കുട്ടി . അതിനാലാണു് അവരുടെ കവിതാ സമാഹാരം നോബൽ പുരസ്ക്കരത്തിനായി ശുപാർശ ചെയ്യപ്പെട്ടതും. looking glass എന്ന കവിതയുടെ ഒരു ഭാഗം
Getting a man to love you is easy
Only be honest about your wants as
Woman. Stand nude before the glass with him
So that he sees himself the stronger one
And believes it so, and you so much more
Softer, younger, lovelier. Admit your
Admiration. Notice the perfection
Of his limbs, his eyes reddening under
The shower, the shy walk across the bathroom floor,
Dropping towels, and the jerky way he
Urinates. All the fond details that make
Him male and your only man. Gift him all,
Gift him what makes you woman, the scent of
Long hair, the musk of sweat between the breasts,
The warm shock of menstrual blood, and all your
Endless female hungers. Oh yes, getting
A man to love is easy, but living
.......................................
......................................

വായിച്ചു നോക്കുക കൂടി പോലും ചെയ്തില്ലെങ്കിലും നെരൂദയെയും ഇതര കവികളെയും
ഇഷ്ടപ്പെട്ടതായി ഭാവിച്ചു് അടയാളപ്പെടുത്തി ബൗദ്ധിക പ്രസരണത്തിന്റെ സ്രോത
സ്സാണു് തങ്ങളെന്നു് സർഗ്ഗ തൻ പ്രമാണിത്തത്തിന്റെ വീരത്വം നെഗളിപ്പോടെ കാട്ടി
ആത്മരതിയിൽ മുഴുകുന്ന മലയാളി യൗവന വായനകൾ മാധവിക്കുട്ടി യുടെ കവിതകൾ
 കാണാതെ പോകുന്നതു് സ്വാഭാവികം. മലയാളിയുടെ  ഈ സാഹിത്യ ജാഢകളിൽ
വിഖ്യാത ഇംഗ്ലീഷു കവികളുടെ കൂട്ടത്തിൽ കാലം ചേർത്തു വെച്ച മാധവിക്കുട്ടി വെറും
എന്റെ കഥയുടെ എഴുത്തുകാരി മാത്രം . ഈ എന്റെ കഥയിൽ അഭിരമിച്ചാകാം ഒരു
വെളുവെളുത്ത, തുടുതുടുത്ത, ചൊകചൊകന്ന രാഷ്ട്രീയക്കാരൻ മാധവിക്കുട്ടിയെ തെറ്റി
ദ്ധരിപ്പിച്ചതു്. അവസാന നാളുകളിൽ ആ, അഗ്നിമുഖിക്കുള്ളിൽ പിടയുകയായിരുന്നു
ആമിയുടെ പ്രോമോപസാക നൈർമ്മല്യ മാനസം.

1 comment:

  1. വാസ്തവത്തില്‍ വാരികയില്‍ "എന്‍റെ കഥ" വായിച്ചുതുടങ്ങിയപ്പോഴാണ് കമലാദാസ് എന്ന മാധവിക്കുട്ടിയില്‍ എനിക്കല്പം നീരസം തോന്നിത്തുടങ്ങിയത്.
    ആശംസകള്‍

    ReplyDelete