Saturday, April 16, 2016

ശ്രീരാമ പട്ടാഭിഷേകം ബാലെയും മത്സര കമ്പവും


തിരുവനന്തപുരം നഗരത്തിലെ പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
ഗുരു ഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം
ബാലെ രാമ രാവണ യുദ്ധ രംഗംത്തിലെത്തി.മൂന്നു മണിക്കൂർ പിന്നിട്ടി
രിക്കുന്നു ബാലെ .രാത്രി 10 മണി കഴിഞ്ഞു . ഏഴു മണി മുതൽ ബാലെ
കണ്ടു കൊണ്ടിരിക്കുന്ന ഒരാളു പോലും എഴുന്നേറ്റു പോകാത്ത കാഴ്ച
നടനഗ്രാമത്തിന്റെ സെക്രട്ടറിയെന്ന നിലയിൽ സാഭിമാനം ഞാൻ കണ്ടു.
കാവ്യത്മകമായ ഗാനത്തിലൂടെയാണു് സംഭഷണം മുഴുവൻ . അഭിനയം
കേരള നടനം നൃത്തരൂപത്തിലും. എന്നിട്ടും ക്ഷമയോടെ ബാലെ ആസ്വ
ദിക്കുന്ന നഗരവാസികളായ കാണികൾ തെല്ലു് എന്നെ വിസ്മയിപ്പിക്കു
കയും ചെയ്തു.
പെട്ടെന്നാണു് മഴ ചാറി തുടങ്ങിയതു്. രാവണൻ രാമസായകമേറ്റ് മോക്ഷ
ഗതി പ്രാപിച്ച രംഗം അവസാനിച്ചു് അവസാന രംഗത്തിനായി തിരശ്ശീല
വീണു . മനസ്സൊന്നു പിടഞ്ഞു. ഇത്രയും നേരം ആസ്വാദനത്തിന്റെ
പാരമ്യത്തിലെത്തിയ കാണികൾ അവസാനരംഗം തീരുന്നതു വരെ ഉ
ണ്ടാകില്ലേ ? ഒരു സർക്കാർ സ്ഥാപനം ബാലെ പോലെയുള്ള കലാ
രൂപം രംഗത്തവതരിപ്പിക്കുന്നതിന്റെ അസാധരണത്വവും, കടമ്പ
കളും ഈ ആസ്വാദക വൃന്ദത്തിന്റെ തത്പരതയിൽലഘൂകരിച്ച അവ
സ്ഥയിലാണു് മഴ പെയ്യുന്നതു്. കാണികൾ തലയിൽ കൈകൾ ചേർത്തു
പിടിക്കുന്നു. ചിലർ തലമുടിയിലെ മഴ വെള്ളം കൈകൊണ്ടു് തെറ്റി കളയു
ന്നു. എന്നാൽ ഒരാളു പോലും ഇരിപ്പിടത്തിൽ നിന്നും എഴുന്നേല്ക്കുന്നില്ല.
അവസാന രംഗം പട്ടാഭിഷേകം ആരംഭിച്ചു. ശ്രീരാമ ശിരസ്സിൽ വസിഷ്ട
മഹർഷി കിരീടം ചൂടി സീതാസമേതം ശ്രീരാമചന്ദ്രൻ സിംഹാസനത്തിൽ 
ഉപവിഷ്ടനായതോടെ ബാലെ പര്യവസാനിച്ചു. നിറഞ്ഞ കരഘാഷത്തി
നിടയിൽ മഴ കനിവോടെ പിൻവാങ്ങി.
വെള്ളനാട് ഭഗവതി ക്ഷേത്രത്തിൽ ആയിരത്തിയഞ്ഞൂറിലധികം
വരുന്ന ഭക്തജനങ്ങളാണു് ഈ ബാലെ കാണനെത്തിയതു്. മരുതംകുഴി
ദേവീ ക്ഷേത്രത്തിലും ആയിരത്തിനു മുകളിൽ ആളുകൾ ബാലെ കാണാ
നുണ്ടായിരുന്നു. ക്ഷേത്രത്തെ കലകളുടെ സംഗമ ഭൂമിയാക്കുന്നതിനു
പകരം ക്ഷേത്രാങ്കണത്തെ യുദ്ധവേദിക്കു സമാനമാക്കി വെടിക്കെട്ടു് നട
ത്തുന്നതു് എന്തിനെന്നു് ഈ അവസരത്തിൽ ഞാൻ ആലോചിച്ചു പോയി.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ മതപരമായ ചടങ്ങുകൾക്കും ഉപരിയായി
ഒരു നാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണു്. തങ്ങളുടെ കുറച്ചു
ദിവസങ്ങൾ ക്ഷേത്രങ്ങളിലെ ഉത്സവ പറമ്പുകളെസ്നേഹത്തിന്റെയും ,
സാഹോദര്യത്തിന്റെയും ഭൂമികയാക്കി മാറ്റുകയാണു് അതാതു നാട്ടുകാർ. ഭ
ക്തിയും , വിശ്വാസവും, സാഹോദര്യവും ഒരുമയും ഇടകലർന്ന നിഷ്ക്കളങ്ക
സംഗമഭൂമിയെ എന്തിനു് മരണത്തിന്റയെും , വേർപാടുകളുടെയും ശാപസ്ഥ
ലമാക്കി മാറ്റുന്നു. മത്സര കമ്പം മാരകമായ അപകടം തീർക്കുമ്പോൾ
ഇനിയും അതു വേണമോയെന്നു് മനസ്സിരുത്തി നമ്മൾ ആലോചിച്ചു
തീരുമാനിക്കേണ്ടതല്ലേ.
നമ്മുടെ ശസ്ത്രീയ കലാ രൂപങ്ങൾക്ക് ഇന്നും ജനങ്ങളുടെയിടയിൽ സ്വീകാ
ര്യതയുണ്ടെന്നതിനു് തെളിവാണല്ലോ പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ
ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം ബാലെ.
എട്ടു ലക്ഷം രൂപ മുടക്കി മത്സര കമ്പം നടത്തി പ്രാമാണികത്വം കാട്ടുന്നതി
നു പകരം ആകർഷകങ്ങളായ സുകുമാരകലകൾ ഇതിലും കുറഞ്ഞ ചിലവിൽ 
അവതരിപ്പിക്കാൻ അവസരം നല്കുകയല്ലേ വേണ്ടതു്. ആചാര പ്രകരം വെടി
ഒരു വഴിപാടു് മാത്രമാണു്. അതു മത്സരമാക്കി മാറ്റുന്നതു് തന്നെ ആചാര ലംഘന
മാണു് .

3 comments:

 1. അതെ.തീർച്ചയായും.


  നല്ല ചിന്തകൾ!!!!

  ReplyDelete
 2. അത്രയേ വേണ്ടൂ, പക്ഷെ ആര് കേൾക്കാൻ

  ReplyDelete
 3. തീര്‍ച്ചയായും,ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സംഘാടകര്‍ തയ്യാറാകണം.
  ശിവഗിരി തീര്‍ത്ഥാടനോത്സവത്തിന് ചെയ്യുന്നപോലെ.....
  ആശംസകള്‍

  ReplyDelete