Friday, December 23, 2011

പുല്ക്കൂടു്

പകിട്ടാര്‍ന്ന , മുഖകണ്ണാടി
പോലെയെല്ലാവിധ
പ്രതി ബിംബങ്ങളെയും
സൂക്ഷ്മമായി വരച്ചു കാട്ടും
ഇറ്റാലിയന്‍ മാര്‍ബിള്‍
പാകിയ, മനോഭിരാമമായ
ഡ്രായിംഗ്  റൂമിലെ
മിന്നിത്തിളങ്ങുന്ന തറയില്‍
വൈക്കോലും, ഉണക്കപുല്ലും
ഇടയ്ക്കിടെ ഉതിര്‍ന്നു വീഴുന്നു,
അവള്‍ പതിവു പോലെ
പൂല്‍ക്കൂടൊരുക്കൂകയാണു് .

പുത്തനിരു നിലമാളികയുടെ
വെണ്ണക്കല്‍ തറയില്‍
വീണു ചിതറി കിടക്കുന്ന
വൃത്തി കേടുകളായതൊക്കെ
 മമ്മിയുടെ ,
കോണ്‍ടാക്ട്  ലെന്‍സുള്ള
 ആധുനിക കണ്ണുകള്‍ക്ക്

ശകാര വര്‍ഷങ്ങളുടെ
ആഞ്ജകളേറ്റു വാങ്ങി
കാര്‍ പോര്‍ച്ചിനരികില്‍
അവള്‍ വീണ്ടും , പുല്ക്കൂടു്
കെട്ടിത്തുടങ്ങുമ്പോള്‍
കൂറ്റന്‍ ഗേറ്റിനു വെളിയില്‍
കരാള്‍ സംഘത്തിന്റെ
പാട്ടു മുഴങ്ങിത്തുടങ്ങി
മേരി ഹാഡ് ഏ
ബോയ് ചൈല്‍ഡ് ,
ബോണ്‍ ഓണ്‍
ക്രിസ്മസ് ഡേ...............

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍



3 comments:

  1. ക്രിസ്തുമസ് പുതുവത്സരാശംസകള്‍...............

    ReplyDelete
  2. മാനുഷ്യ രക്ഷയ്ക്കായി, ദൈവമായിരുന്നവൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചതിന്റെ ഒ‍ാർമ്മപുതുക്കുന്ന ഈ ദിനത്തിൽ എന്റെ ഹൃദയ്ംനിറഞ്ഞ ക്രിസ്തുമസ്സ്‌ ആശംസ്സകൾ.

    ReplyDelete
  3. ക്രിസ്തുമസ് ആശംസ പറഞ്ഞായിരുന്നോ ഞാന്‍, മെയിലയക്കണമെന്ന് കരുതി അതും മറന്ന് പോയി..

    ഇനിയിപ്പോ ക്രിസ്തുമസും നവവത്സരാശംസകളും നേരുന്നു...

    ReplyDelete