Saturday, December 3, 2011

ഉദയത്തിനു മുമ്പു്



നാളത്തെ ഉദയത്തിനു
മുമ്പു തന്നെ
ഭൂമിപ്പിളര്‍ന്നു ഞങ്ങള്‍
താഴ്ന്നു പോകുമോ ?
പൊട്ടിത്തകരും
അണക്കെട്ടിലെ
ആര്‍ത്തലക്കും
ജലപ്രവാഹത്തില്‍
ഞങ്ങള്‍ കാലത്തിനെ
കടന്നൊലിച്ചു പോകുമോ ?

സര്‍വ്വം നിശ്ശബ്ദം
സഹിക്കുകയായിരുന്ന
പ്രകൃതി പറയുകയല്ലേ
എല്ലാം,എല്ലാമെന്നും
മനുഷ്യാ! മതി മറന്നു
നീ, വരുത്തി വെച്ചതല്ലേ .
-----------------------

എവിടെയാ​ണു ഞാന്‍ 

എവിടെയാണു ഞാന്‍
എന്നു തിരഞ്ഞതെത്ര
സംവത്സരങ്ങളായി
ഒടുവിലറിയുമല്ലോ
എവിടെയെന്നാറടി
മണ്ണില്‍ മറയുമ്പോള്‍ .



















6 comments:

  1. കൊള്ളാം. ആകുലതകള്‍ നിറയുന്നു.
    പ്രകൃതി എങ്ങനെയിതിനു തീര്‍പ്പു കല്പ്പിക്കുമെന്നറിയില്ല..

    ReplyDelete
  2. നന്നായി ജെ എസ് പി ചേട്ടന്‍ . ആശംസകള്‍

    ReplyDelete
  3. വിലപിച്ചു ആത്മരോഷം തീര്‍ക്കാം നമുക്ക് ...വേറൊന്നും പറയാനില്ല ...

    ReplyDelete
  4. ആറടിയ്ക്കായൊരു സമ്പാദ്യം വേണ്ട
    വേറിട്ട മതാചാരങ്ങളും വേണ്ട
    ഉടയോൻ കുഴിച്ചോരു കുഴിയാണിത്‌
    ഉടലോടെ സ്വർഗ്ഗത്തെത്തിയ്കും വിദ്യയിത്‌

    ReplyDelete
  5. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ടെന്തിനല്ലേ ?

    ആശംസകള്‍

    ReplyDelete
  6. manassinte akulathakal nannayi panku vachu...... PINNE BLOGIL FILM AWARDS PARANJITTUNDU VILAPPETTA ABHIPRAYAM PARAYUMALLO........

    ReplyDelete