Wednesday, November 30, 2011

പേരില്ലാ പക്ഷി

പേരില്ലാ പക്ഷി

നീതിയുടെ തുലാസിലെ
തട്ടില്‍ നില്ക്കും
ഒരു പക്ഷിയുടെ മാനം
നിറകണ്ണുകളോടെ
വിറ പൂണ്ട കൈകള്‍
കൂപ്പി , യാചിക്കുന്നു
ഭീതിയുടെ നിഴലു
വിരിക്കും കപോത
മിഴികളിലന്ധകാരം ?

തളര്‍ന്നൊതുങ്ങിയ
ചിറകുകള്‍ താഴ്ത്തി
ഒരുപക്ഷിയാരുടെ
മനസ്സിന്‍ ചില്ലയില്‍
നിണം വാര്‍ത്തിരിക്കുന്നു ?

2 comments:

  1. മാനമില്ലാത്ത പക്ഷിക്ക് പേരുകള്‍ എന്തിനു

    ReplyDelete
  2. എനിക്കത്ര മനസ്സിലായില്ല മാഷെ.. എന്റെ കുഴപ്പം തന്നെ.

    ReplyDelete