Monday, November 7, 2011

കൂര്‍ത്ത നഖങ്ങള്‍


അവള്‍ , സുരക്ഷക്കും
അനുയാത്രക്കും പിടിക്കാന്‍
കൊതിച്ച വിരലുകളില്‍
കഴുകന്റെ കൊക്കുകള്‍
പോലെ കൂര്‍ത്ത നഖങ്ങള്‍

അച്ഛനെ പോലെ കരുതിയ
ആളിനും കൂര്‍ത്ത നഖങ്ങള്‍
ചോര പുരണ്ട നാവില്‍
നിന്നും മകളെന്ന ശബ്ദത്തിന്റെ
പൊയ്മുഖമടര്‍ന്നു വീണു
ചെകുത്താനെപോലെ
ദൈവത്തെയും ഭേദ്യം ചെയ്യാന്‍
ഒരു പെണ്‍ കരത്തിനു പിന്നെ
ശിലയുടെ കരുത്തു ലഭിക്കുമോ ?

തണുത്തു വിറച്ചു നിലത്തു
കിടക്കുമവളുടെ
നെറ്റിത്തടത്തിലാരോ
കൂര്‍ത്ത നഖങ്ങളില്ലാത്ത
വിരലുകളാല്‍ തഴുകി
എന്നോ ഉപേക്ഷിച്ചു പോയ
സാന്ത്വനത്തിന്റെ
മൃദു ശബ്ദമുയരുന്നതു കേള്‍ക്കാം
തിരശ്ശീലയെന്നാല്‍ താഴുകയായി.




5 comments:

  1. സമകാലിക സംഭവങ്ങള്‍.... ആശംഷകള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അച്ഛനെ പോലെ ഉള്ള ആള്‍ കാണിച്ചാല്‍ എന്ത് പറയാന്‍ ..ഇപ്പൊ സ്വന്തം അച്ഛന്‍ കണികുന്നത് എങ്ങനെ ഓക്കേ തന്നെ അല്ലെ സ്വന്തം രക്തം ആണെന്ന ചിന്ത പോലും ഇല്ലാതെ

    ReplyDelete
  4. അവള്‍ , സുരക്ഷക്കും അനുയാത്രക്കും പിടിക്കാന്‍ കൊതിച്ച
    വിരലുകളില്‍ കഴുകന്റെ കൊക്കുകള്‍ പോലെ കൂര്‍ത്ത നഖങ്ങള്‍

    മനസ്സില്‍ കൊള്ളുന്ന വാക്കുകള്‍. ഒന്നാന്തരം ആയി ഈ എഴുത്ത്.

    ReplyDelete
  5. കാലികപ്രധാന്യമുള്ള ഈ വിഷയം വളരെ നന്നായി പറഞ്ഞു.

    ReplyDelete