വളഞ്ഞ വടിയും കുത്തി അദ്ദേഹം
എന്നരികിലെത്തിയപ്പോള്
മഹിഷത്തെ പോലെ
ഗാഢ നിദ്രയിലായിരുന്ന
ഞാനുണര്‍ന്നു, ചുറ്റുമുയരുകയാണു
സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
കാതുകളിലാ മന്ത്രമധുര ശബ്ദം
സ്വര്‍ഗ്ഗ പക്ഷികളായി ചേക്കേറി
എന്റെ പേരിലൊരു ചെറു മാറ്റം
വെറും, മോഹന്‍ദാസ് കരംചന്ദ്
നോട്ടീസടിക്കുമ്പോള്
സദയം ഒന്നു ശ്രദ്ധിക്കുമല്ലോ
കൂട്ടിലടച്ച പക്ഷിയെപ്പോലെ
എന്റെ ചിന്തകള്‍ ചിറകിട്ടടിച്ചു
നാളെ, തന്നെയൂതി കെടുത്താന്‍
സൂര്യന് ആവശ്യപ്പെടുമോ?
അകന്നകന്നു പോകുന്നു
മുളവടി തറയില്‍ മുട്ടുന്ന ശബ്ദം
രാത്രിയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നു
ഈശ്വയള്ളാ തേരൊ നാം.....
ഗാന്ധി....എങ്ങിനെയെല്ലാം ആ പേരിനെ അപമാനിക്കുന്നു ഞങ്ങള്‍
ReplyDeleteഗാന്ധിയെന്ന പേര് കേട്ടാല്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ വേറെ കാര്യങ്ങള്‍ അല്ലെ. പേര് മാറ്റാന്‍ എങ്ങിനെ ആവശ്യപ്പെടാതിരിക്കും. ഭാവനയും വരികളും നന്നായി.
ReplyDelete