Sunday, August 7, 2011

ഒരു പകല്‍കിനാവു്


                                      ഈ ബ്ലോഗിലെ നോവല്‍ പോക്കുവെയില്‍ എന്ന എന്റെ
                            ബ്ലോഗില്‍ ആദ്യ അദ്ധ്യായം മുതല്‍ വായിയ്ക്കാം.

                       എന്‍ ദിവാസ്വപ്നത്തിനുദ്യാനത്തിലിന്നൊ -
                       രുജ്ജ്വല വര്‍ണ്ണപുഷ്പം വിടര്‍ന്നു നില്പൂ
                       കണ്ടിട്ടില്ല ഞാനിതുവരേക്കുമിത്ര-
                       യഴകു വിതറിടുന്നാ വര്‍ണ്ണരാജി
                       ഏഴല്ലതിന്‍ നിറങ്ങളെഴുന്നൂറുമ -
                       ല്ലെന്നുടെ ചിന്തകള്‍ കണക്കുകള്‍ കൂട്ടി
                       രമിച്ചും ലയിച്ചും മനസ്സും,മതിയും
                       മനോരമ്യം നോക്കി മിഴിയെടുക്കാതെ

                      വിട്ടകന്നുവപ്പോളെന്നുമനുയാത്ര
                     ചെയ്തിടും ദുഷ്ടദുരന്ത പൈശാചികള്‍
                     കദനരസം നിറച്ചൊരാ ജീവിത
                     പാനപാത്രം കമഴ്ത്തി വിധിയെന്നുത്സാ-
                     ഹ, സല്ലാപ നൃത്തച്ചുവടുകള്‍ക്കിടെ,
                     ആമോദമോ , ഹിതമോടെ പിടികൂടി
                     എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തിലാ
                     സുന്ദരപുഷ്പം സുസ്മിതം തൂകി നില്പൂ

                    വസന്തസമാഗമ സുഖദകാല -
                   മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
                   താളമിട്ടു, കാമനകള്‍ ചിറകു വി-
                   തിര്‍ത്തു കെട്ടുപോയി സന്താപജ്വാലകള്‍
                   മുകമാമാകാശം മറച്ചൊരാ കാര്‍മേ -
                   ഘ നിരകളകന്നു തെളിവാര്‍ന്നു
                  നീലവാനം, വിരിയൂ മഴവില്ലുകള്‍
                  ഹര്‍ഷമോടെ വിരല്‍ത്തുമ്പാലൊരു മൃദു
                  സ്പര്‍ശത്തിനായി കൊതിച്ചെത്തിയരികെ
                  ഹാ! പകല്‍കിനാവതു പൊലിഞ്ഞു ;പൂവും
                  കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
                 കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
                 ന്തേ,  നിയതി തന്നുടെ തത്വശാസ്ത്രമേ !








5 comments:

  1. നിയതി തന്നുടെ തത്വശാസ്ത്രമേ ഉത്തരമെവിടെ....?

    ReplyDelete
  2. അങ്ങോട്ട് മുഴുവനായി പിടികിട്ടിയില്ല. :-)

    ReplyDelete
  3. കിനാവിങ്കല്‍ പോലും കനിവേകാത്തതെന്തേ ...

    (ക്ഷമിക്കണം,ചില തിരുത്തലുകൾ വേണമെന്ന് തോന്നുന്നു : ‘മാ’ണഞ്ഞതാകാമിന്ദ്രിയങ്ങളില്‍, വിരല്‍ത്തുമ്പാ‘ലെ‘രു), പകല്‍കി‘ന‘വതു , കനി‘വോക’ത്തതെ-)
    ന്തേ

    ReplyDelete
  4. ദിവാ സ്വപ്ന കവിത വിണ്ടും വീണ്ടും വായിച്ചു.
    അസ്സലായി

    ReplyDelete