Friday, August 2, 2013

മാഞ്ഞുപോയ സിന്ദൂരം



സിന്ദൂരം മാഞ്ഞു പോയൊരാ ദിനത്തിൻ
ആർദ്രമാം സ്മരണകൾ തേടി വന്നെത്തൂ
വീണ്ടുമൊരു കർക്കിട വാവിൻ തീരത്തു
കാത്തു മണല്പായയിലിരുന്നു ഞാൻ

വന്നെത്തുകില്ലെന്നറിയാമെങ്കിലും
മാനസം കൊതിപ്പതിന്നുമാ സാമീപ്യം
വേർപ്പെട്ടു പോയതു ജീവിതത്തിന്റെ
കൈവിടാതെ കൊതിച്ച പ്രാണനല്ലോ

മോഹങ്ങൾ , കൊച്ചു കൊച്ചു സങ്കല്പങ്ങൾ
തളിരണിഞ്ഞെന്നു കൊതിച്ച നാളുകൾ
കാർമേഘമെന്നും മൂടിയ നഭസ്സൊരു
തെളിർവാനമായി തീർന്ന ദിനങ്ങൾ
സംരക്ഷണത്തിൻ ദൃഢമാം കരത്തിൽ
കാലങ്ങളനസ്യൂതം താണ്ടും വേളയിൽ
നിർദ്ദയം മൃത്യു കവർന്നെടുത്തതെന്തേ
എൻ കൊച്ചു സൗഭാഗ്യ സന്തോഷങ്ങളെ

കഠിനചിത്തം വിധി വന്നെന്നുടെ
ജീവിതമെന്തിവ്വിധം , തല്ലിത്തകർത്തൂ
മാഞ്ഞു പോയി ഹാ! സിന്ദൂരം നെറ്റിയിൽ
മാലിൻ നിഴലെന്നെ ചുറ്റിലും പൊതിയൂ
കർക്കിടക വാവിൻ ദിനത്തിലർപ്പിക്കൂ
ഈ ബലി , ഞാൻ ജീവിച്ചു മരിക്കുന്നു
ഭാഗപത്രമായി വിധി നല്കിയൊരൂ -
ഷര ഭൂവിൽ വീണ്ടു കീറിയ പാതയിൽ
ദാഹിക്കുന്ന ദേഹിക്കു കുടിയ്ക്കുവാൻ
കാലമേ കണ്ണുനീർ പാനപാത്രം തരൂ .



4 comments:

  1. അഴലിന്‍റെ ആഴങ്ങളില്‍...,

    ReplyDelete
  2. ദു:ഖാര്‍ദ്രം....നന്നായി

    ReplyDelete
  3. അഴലിന്‍റെ ആഴങ്ങളില്‍...,

    ReplyDelete