Saturday, June 29, 2013

മഴയത്തു്



പെയ്യുന്നു മഴ പെയ്യട്ടെ മഴ
തണുത്ത മഴത്തുള്ളികളുടെ
കുളിരിൽ കുതിരാമിനി
ജല വിരലുകളുടെ നനുത്ത
സ്പർശനമേറ്റു നനയാം
മഴ തരുന്നഭിനിവേശം സഖി.

മഴയുടെ സുഖമ സംഗീതം
നുകർന്നും , മഴയുടെ ചടുല
നൃത്ത ചുവടുകളിൽ ലയിച്ചും
മറക്കാമിനിയോർമ്മകളിൽ
അനിഷ്ടമുതിരും പോയ കാല
ദു :ഖ പുരാണങ്ങളെ സഖീ

സഖീ ഈ മേഘ ജലധാര
നമ്മുടെ വിമൂക ശോകം
തുടക്കുവാനെത്തുമാകാശ
ധന്യ പുണ്യ തീർത്ഥമാണു
ഒന്നിച്ചു ചേർന്നു നനയാമിനി
ഉള്ളിലുണരട്ടെ ഭഗീരഥന്റെ
ആഹ്ലാദ സല്ലാപ ഗീതങ്ങൾ .

6 comments:

  1. ആഹ്ലാദസല്ലാപഗീതം മനോഹരം

    ReplyDelete
  2. കവിക്കും, സഖിക്കും ഇടയിലെ, മഴയില്‍ മറക്കാന്‍ പറയുന്ന അനിഷ്ടങ്ങള്‍ എന്താണ്?
    "ഭഗീരഥന്റെ ആഹ്ലാദം" എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
    കവിതയിലെ ആശയം അവ്യക്തമാണ്.
    വിശദീകരിക്കണം.

    ReplyDelete
  3. ഏകാന്തതയ്ക്ക് കൂട്ടായി മഴയും....

    ആശംസകള്‍.

    http://aswanyachu.blogspot.in/

    ReplyDelete
  4. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  5. നല്ല സുഖമുള്ള കവിത കുളിരിന്റെ ഒരു നോവും മഴയുടെ ഓര്മയും

    ReplyDelete