Thursday, September 20, 2012

ചവറ്റു കുട്ടയുടെ ദു: ഖം

ചുവപ്പു നിറത്തിലുള്ള ആ , ചവറ്റുകുട്ട
പത്രാധിപരെ മേലാട്ടു കണ്ണയച്ചു നോക്കി
വിമ്മിട്ടപ്പെടുകയാണു് എത്രയോ കാലമായി
പത്രാധിപരുടെ ജന്മിത്വത്തിനു കീഴടങ്ങി
ഒരു കുടിയാനെ പോലെ താണു വണങ്ങി
ആ , തൃപ്പാദങ്ങൾക്കു ചുവട്ടിൽ കഴിയുന്നു .

സര്‍ഗ്ഗവാസനകളുടെ സംഗതികളൊക്കെ
തന്റെ കാല്‍കീഴിലെന്ന ഗര്‍വ്വോടെ മേശക്കു
കീഴിലെ ആ , ചുവന്ന ചവറ്റു കുട്ടയിലേക്കു
ലക്കോട്ടു പൊട്ടിച്ചു കവിതകളും , കഥകളും
പത്രാധിപർ ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു.

അച്ചടി മഷി പുരണ്ടാലമൂല്യമെന്നു
സഹൃദയ ലോകം വിധിയെഴുതുമായിരുന്ന
ഒട്ടനവധി കൃതികൾ തന്റെയുള്ളിൽ കിടന്നു്
അകാലചരമമടയുന്നതു് ചവറ്റു കുട്ട
അസഹനീയതയോടെ അറിഞ്ഞു

അപ്പോള്‍ , ജേണലിസ്റ്റുകൾ,
ഐപിയെസ് ഐയേഎസുകാർ ,
ഭിഷഗ്വരര്‍ , മന്ത്രി, മുൻ മന്ത്രിമാർ
എന്നിവരെഴുതിയ കടലാസുകളിൽ
നോക്കി ഉത്കൃഷ്ഠം ശ്രേഷ്ടം
എന്നൊക്കെ പിറുപിറു ത്തു
 ഫോണ്ടു മാര്‍ക്കു ചെയ്തു, പത്രാധിപര്‍
അച്ചടിക്കായി തിരഞ്ഞെടുക്കുകയായിരുന്നു .

No comments:

Post a Comment