നിലാവു പെയ്യുന്ന രാത്രി .വഴിയിൽ ആളനക്കമില്ല.
ട്രെയിൻ ലേറ്റായതിനാലാണു് പാതിരാത്രി ഒറ്റക്ക്
അയാൾക്കു വീട്ടിലേക്കു നടന്നു പോകേണ്ടി വന്നതു്
വിജനമായ പാതയിലൂടെ നടക്കുമ്പോൾ അല്പാല്പം
മടുപ്പ് തോന്നുന്നുണ്ടു് . താണു കേണപേക്ഷിച്ചിട്ടും
ഇങ്ങോട്ടേക്കു ഓട്ടോക്കാരാരും വരാൻ തയ്യാറായില്ല
കാലും മേലും നല്ലതു പോലെ കഴച്ചു തുടങ്ങിയപ്പോൾ
അയാൾ റെയിൽവേസ്റ്റേഷനു മുമ്പിലെ ഓട്ടോക്കാരെ
കണക്കിനു ശപിച്ചു . ക്ഷീണം തീർക്കാൻ പെട്ടി വഴി
യരികിൽ വെച്ചു് അയാൾ അല്പ സമയം നിന്നു. മുന്നിൽ
ഒരു നിഴൽ രൂപം തെളിഞ്ഞു വരുന്നു.വെള്ള സാരിയുടുത്ത
സുന്ദരി മുന്നിൽ നില്ക്കുന്നു .അയാളുടെ കണ്ണുകൾ അവ
ളുടെ കാല്പദങ്ങളെ ഉഴിഞ്ഞു . ഭ്രമിയിൽ നിന്നും ഉയർന്നു
നില്ക്കയാണു് പാദങ്ങൾ . ചോദിക്കുന്നതിനു മുമ്പ് തന്നെ
അയാൾ പറഞ്ഞു
"എന്റെ കൈയ്യിൽ ചുണ്ണാമ്പില്ല .പേനാക്കത്തിയു
മില്ല . വേറെ എന്തു വേണം".
"ഒന്നും വേണ്ട . ആദ്യമായിട്ടാണു് എന്നോടു് ഒരാൾ ഇങ്ങനെ
പെരുമാറുന്നതു് . എന്തെല്ലാം കള്ള കഥകളാണു് പണ്ടു കാലം
മുതൽ പറഞ്ഞു പരത്തുന്നതു് ". അത്രയും പറഞ്ഞു് യക്ഷി
കരയാൻ തുടങ്ങി . യക്ഷിയെ ആശ്വസിപ്പിച്ചു കൊണ്ടു് അയാൾ
പറഞ്ഞു. "ആദ്യമായിട്ടാണു് ഒരു പെണ്ണു് എന്നോടു് ഈ വിധത്തിൽ
പെരുമാറുന്നതു്. സ്ത്രീപീഡനങ്ങളുടെ പേരിൽ പെണ്ണുങ്ങൾ
ഞങ്ങൾ ആണുങ്ങളുടെ അടുത്തു വരാറേയില്ല. പടച്ചട്ട പോലുള്ള
വസ്ത്രങ്ങളാണു് അവർ ധരിക്കാറുള്ളതു് . സ്വവർഗ്ഗ വിവാഹം
നിയമവിധേയമായതിനാൽ അവർ അവരുടെതായ ലോകത്തി
ലാണു് . കേട്ടിട്ടില്ലേ ആമസോൺ ചരിത്രം ,അതു പോലെ".
യക്ഷിക്കു അയാളുടെ പരിദേവനങ്ങൾ കേട്ട് സങ്കടം വന്നു.
"വരുന്നോ എന്റെ കൂടെ?.യക്ഷി അയാളെ ക്ഷണിച്ചു ".പിന്നെ
യക്ഷിയുടെ കൂടെ അയാൾ ഏതോ ലോകത്തേക്ക് പോയി .
ഹഹ
ReplyDeleteഅങ്ങനെയും വന്നേക്കാം
ചുണ്ണാമ്പും കത്തിയും ഒക്കെ പണ്ട് ഇപ്പൊ മൊബൈൽ ചോദിക്കും സംസുന്ന്ഗ് നോക്കിയാ സോണിയ 8mp ക്യാമറ ഉള്ളത് ഒരു sms അല്ലെങ്കിൽ ഒരു മിസ്സ് കാൾ കൊടുക്കാനാണെന്ന് പറയും
ReplyDeleteയക്ഷികള്‍ വെള്ള യൂണിഫോം ഇട്ടു തുടങ്ങിയത് എന്ന് മുതലാണോ?
ReplyDeletenyc
ReplyDelete