നീ അഞ്ചു മുഴം
വർണ്ണ തുണികഷണം
ധരിക്കുന്നവരുടെ
സമയം കവർന്നെടുത്തു്
സദാ വിയർപ്പിൽ
കുളിപ്പിച്ചു് ,കുളിപ്പിച്ചു്
അസ്വസ്തയാക്കും
സമയ നഷ്ടമില്ലാതെ
ശര വേഗത്തിൽ
രണ്ടു കാലുറകളുടെ
പ്രവേശനത്താൽ
ഞാനോ, എല്ലാം ഭദ്രമാക്കും
ശേഷം ,
എനിക്കുള്ളതെല്ലാം
നിനക്കുണ്ടോ ?
നിനക്കില്ലാത്തതു പലതും
അപ്പോൾ
എനിക്കുണ്ടായിരിക്കും
നീ അഞ്ചു മുഴം
തുണികഷണം മാത്രം
അപ്പോഴും .
അയ്യോ, ഈ തര്‍ക്കത്തില്‍ ഇടപെടാന്‍ ആര്‍?
ReplyDeleteജീൻസ് ആദ്യം കണ്ടു പിടിചിരുന്നെങ്ങിൽ ഈ പ്രശ്നം വരില്ലായിരുന്നു
ReplyDeleteഅപ്പോൾ ദുര്യോധനന്മാർ എന്ത് ചെയ്യും എന്നാ പ്രശ്നം ജീന്സ്ന്റെ ബട്ടണ്‍ പോലെ അവശേഷിക്കുന്നു
ശുഭാശംസകൾ....
ReplyDelete