ഒരു ദിവസം കാതിനിമ്പമായി കേട്ടു ഞാൻ
മരങ്ങളുടെ കടയ്ക്കൽ ഒരിക്കലുമിനി മഴു
കൊണ്ടു വെട്ടി മരങ്ങളെ വീഴ്ത്തില്ലെന്ന
പ്രതിജ്ഞയുടെ മുഴക്കങ്ങൾ വളരെ വ്യക്തമായി
അതു കൊണ്ടാകാം പറവകളന്നു കൂടുതൽ
ഉച്ചത്തിൽ ശബ്ജിച്ചും , ചിറകടിച്ചും ചില്ലകളിൽ
പറന്നിറങ്ങി ഇലകളെ ചുംബിക്കുന്നതു്
ആകാശത്തു നിന്നും നോക്കിയാൽ പച്ചപ്പരവതാനി
വിരിച്ച പോലെ നിരന്നു നിരന്നു ചേർന്നു നില്ക്കും
വൃക്ഷക്കൂട്ടങ്ങളിനി കാലങ്ങളെയതിജീവിക്കും
പറവകൾ അതിനാൽ സന്തോഷിക്കട്ടെ
ഒരു വരം പോലെ മഴ മേഘങ്ങളും വന്നെത്തുന്നു
വരണ്ടു വീണ്ടു കീറിയ മണ്ണിൽ പുതു മഴയിനി
പെയ്തിറങ്ങും ; മരങ്ങൾ സ്നാനത്തിനു തയ്യാറായി
ഇലകളും ചില്ലകളുമതു പ്രകടിപ്പിക്കുന്നു
അപ്പോൾ മുറിവേറ്റു പിടഞ്ഞു വീണ മരങ്ങളുടെ
നിശബ്ദ നിലവിളികൾ ഓർത്തു പോകയായി ഞാൻ
വിരലിലെണ്ണവുന്നവരുടെ കൂട്ടമായി മരങ്ങളുടെ
പ്രാണനായി യാചിച്ച കൊച്ചു വിലാപങ്ങൾ
ജീവൻ നിലനിറുത്തുന്നതിനു പറവകൾ ഫലങ്ങൾ
ചുണ്ടു കൊണ്ടടർത്തി ശ്രദ്ധപൂർവ്വം ഇടുമായിരുന്നു
എപ്പോഴോ കൊടുങ്കാറ്റു പോലെ വന്നുയവർ
വായ്ത്തല വെട്ടിത്തിളങ്ങുന്ന മഴു മരങ്ങളെ
വെട്ടി മുറിവേല്പിക്കുമ്പോൾ ആകാവുന്ന പോലെ
ഓരോ മരത്തെ ചുറ്റിപ്പിടിച്ചു നിന്നതാണു
ആഞ്ഞു പതിച്ച മരത്തോടൊപ്പം വീഴുമ്പോൾ
അടർന്നു മാറാതെ മരത്തിന്റ വേദനയിൽ വേദനിച്ചു
ഉണാരാനുള്ള വ്യഗ്രത കണ്ണുകളെ ഗ്രസിക്കുന്നു
വേണമെനിക്കുറക്കം നിദ്രയുടെ പടവിലിരുന്നാൽ
മരങ്ങൾ വെട്ടി വീഴ്ത്തില്ലെന്ന പ്രതിജ്ഞ
കേൾക്കാം , പറവകൾ ചില്ലകളിൽ പറന്നിറങ്ങി
ഇലകളെ മാറി, മാറി ചുംബിക്കുന്നതും കാണാം .
വായന അടയാളപ്പെടുത്തുന്നു
ReplyDeleteമരങ്ങളും മനുഷ്യരും സൌഹൃദത്തിലും പരസ്പരബഹുമാനത്തിലും ജീവിച്ചിരുന്നു ഒരു കാലം
ReplyDeleteഒരു പുതിയ ഭൂമിയിലേക്കുള്ള സ്വപ്‌നങ്ങള്‍....
ReplyDeleteകവിത ഇഷ്ടമായി.
എല്ലാവരും അങ്ങനെ ഒരു പ്രതിജ്ഞ എടുക്കട്ടെ.
ReplyDeleteകവിത നന്നായി, മാഷേ...
നല്ല വരികൾ
ReplyDeleteശുഭാശംസകൾ.....
മരങ്ങള്‍ മുറിക്കാതെ മനുഷ്യന്റെ കാര്യങ്ങള്‍ എങ്ങനെ നടക്കും. ഒന്നുമുറിക്കുമ്പോള്‍ മൂന്നെണ്ണം വെച്ചു പിടിപ്പിക്കണം. അതിനാരും മിനക്കെടുന്നില്ല.
ReplyDelete