പെയ്യുന്നു മഴ പെയ്യട്ടെ മഴ
തണുത്ത മഴത്തുള്ളികളുടെ
കുളിരിൽ കുതിരാമിനി
ജല വിരലുകളുടെ നനുത്ത
സ്പർശനമേറ്റു നനയാം
മഴ തരുന്നഭിനിവേശം സഖി.
മഴയുടെ സുഖമ സംഗീതം
നുകർന്നും , മഴയുടെ ചടുല
നൃത്ത ചുവടുകളിൽ ലയിച്ചും
മറക്കാമിനിയോർമ്മകളിൽ
അനിഷ്ടമുതിരും പോയ കാല
ദു :ഖ പുരാണങ്ങളെ സഖീ
സഖീ ഈ മേഘ ജലധാര
നമ്മുടെ വിമൂക ശോകം
തുടക്കുവാനെത്തുമാകാശ
ധന്യ പുണ്യ തീർത്ഥമാണു
ഒന്നിച്ചു ചേർന്നു നനയാമിനി
ഉള്ളിലുണരട്ടെ ഭഗീരഥന്റെ
ആഹ്ലാദ സല്ലാപ ഗീതങ്ങൾ .
ആഹ്ലാദസല്ലാപഗീതം മനോഹരം
ReplyDeleteകവിക്കും, സഖിക്കും ഇടയിലെ, മഴയില്‍ മറക്കാന്‍ പറയുന്ന അനിഷ്ടങ്ങള്‍ എന്താണ്?
ReplyDelete"ഭഗീരഥന്റെ ആഹ്ലാദം" എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
കവിതയിലെ ആശയം അവ്യക്തമാണ്.
വിശദീകരിക്കണം.
ഏകാന്തതയ്ക്ക് കൂട്ടായി മഴയും....
ReplyDeleteആശംസകള്‍.
http://aswanyachu.blogspot.in/
പെയ്യട്ടെ..മഴ പെയ്യട്ടെ..
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ.....
നല്ല സുഖമുള്ള കവിത കുളിരിന്റെ ഒരു നോവും മഴയുടെ ഓര്മയും
ReplyDelete