Sunday, July 7, 2013

വീടിനരികിലെ നദി



നദിക്കരയിലാണെന്റെ വീടു്
എത്ര മഹത്താണെന്റെ ജന്മം
വിശാലമായ ഒരു  നദിയുടെ
സമീപത്തു  ഞാൻ താമസിക്കുന്നു

പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ
ജലോപരിതലത്തിൽ തട്ടി
പ്രകാശ കിരണങ്ങൾ വീടിനു
നേരെ പ്രതിഫലിക്കുമ്പോൾ
നദിയിലെ മീനുകളെ കൊത്തി
പറന്നു പോകുന്ന കൊറ്റികളുടെ
വെളുത്ത തൂവലുകൾ പ്രകാശിക്കും

രാത്രിയിൽ തെളിഞ്ഞ സ്ഫടികം
പോലെ നദിയിലെ ജലം
ചന്ദ്രന്റെ രൂപം ആകർഷകമാക്കും
നദിയിലൂടെ പോകുന്ന വിനോദ
സഞ്ചാര നൗകയിലെ യാത്രികർ
വീടിനു മുമ്പിൽ നില്ക്കുന്ന എന്റെ
നേരെ കൈവീശി കാണിക്കുമെന്നും

നദിയുടെ കരയിലിരുന്നാണു ഞാൻ
സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നതും
കവികളെഴുതി തീർക്കുന്നതും
ഇതു എന്റെ വീടിനരികിലൂടെ
 ഒഴുകുന്നയൊരു നദിയാണു്  , ഞാൻ
സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും
ചെയ്യുന്ന എന്റെ പ്രിയപ്പെട്ട നദി

എന്നാൽ ചരിത്രവും സർക്കാരും
ഇപ്പോഴുമിതിനെ തോടെന്നു വിളിക്കുന്നു
കഷ്ടം അതു കൊണ്ടു് തന്നെ
ജനങ്ങൾ അതിലേക്കു ചപ്പും ചവറും
യഥേഷ്ടം വലിച്ചെറിയുന്നു
എന്നാണു് എന്റെ വീടിനരികിലൂടെ
സ്വപ്നങ്ങളെ സഫലീകരിച്ചുകൊണ്ടു്
ഒരു നദി സ്വച്ഛമായി  ഒഴുകുന്നതു്
സ്വപ്നങ്ങൾ നെയ്തും , കവിതകളെഴുതിയും
എന്നാണു്  ഞാൻ വീടിനരികിലൂടെ
ഒഴുകും നദിക്കരയിൽ ഇരിക്കുന്നതു് .



2 comments:

  1. നദിക്കരയില്‍ ഒരു വീട്

    റിസോര്‍ട്ടുകാരാരും കണ്ടില്ലേ??

    ReplyDelete
  2. ജനങ്ങൾ അതിലേക്കു ചപ്പും ചവറും
    യഥേഷ്ടം വലിച്ചെറിയുന്നു

    കുടിവെള്ളത്തിനായി സമരം ചെയ്യേണ്ടി വരുമ്പോഴും, ജനം, മിനിമം 'ടി' തെറ്റിൽ നിന്നെങ്കിലും പിന്മാറാത്തതല്പം കഷ്ടം തന്നെ.


    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete