Saturday, July 13, 2013

മരത്തിന്റെ മരണം

 പടർന്നു കയറിയ വള്ളിച്ചെടി
തായ്ത്തടിയിൽ പറ്റിപ്പിടിച്ചു വേദനിച്ചതു്
അല്പ മാത്രയിൽ മാമരത്തോടൊപ്പം
തന്റെ അവസാനമടുത്തെന്ന തിരിച്ചറിവില്ലല്ല
മഴുവിന്റെ മൂർച്ച മരത്തിന്റെയാത്മാവു്
ഭേദിക്കുമ്പോൾ വേരുകളുടെ പിടച്ചിൽ
വള്ളിച്ചെടിക്കു അനുഭവേദ്യമായതിനാലാണു്

ശിഖരങ്ങളിൽ കൂടു കൂട്ടിയ പറവകൾ
നൗകയോടൊപ്പം മുങ്ങിത്താഴുന്ന നാവികരായി
വള്ളിച്ചെടി മരത്തോടു കൂടുതൽ ചേർന്നു
മരം വീഴുന്നതിനു മുമ്പു കടയ്ക്കൽ വന്നു നിന്ന
വൃക്ഷ സ്നേഹി മരത്തിന്റെ കൊമ്പിന്മേൽ
ചുവപ്പു നിറത്തിലുള്ള കായ്കനികളായി
നോട്ടു പുസ്തകത്തിൽ സാഹിത്യകാരന്മാർ
നാളെകളിൽ മരത്തിന്റെ മരണകഥയെഴുതും
എന്നാലൊരിക്കലും , വിമാനപകടം നടന്നാൽ
വിമാനങ്ങൾ തീയിട്ട കഥയെഴുതാനാകില്ല .

3 comments:

  1. അവസാനവരികള്‍ ഒരു ഏച്ചുകെട്ടലായി തോന്നിയത് എന്തോ??!!

    ReplyDelete
  2. ഒരു മരം മറിഞ്ഞു വീണു ഒരാൾ മരിച്ചപ്പോൾ
    റേഡരികിലെ മരങ്ങളെല്ലാം വെട്ടി വീഴ്ത്താൻ
    തീരുമാനമായി . ഒരു വിമാനം തകർന്നു നൂറിലധികെ
    പേർ മരിച്ചതിനു വിമാനങ്ങൾ കത്തിച്ചു കളയാൻ
    തീരുമാനിക്കുമോ ?

    ReplyDelete
  3. നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete