Friday, November 20, 2015

ദൈവത്തിന്റെ മുറിവുകൾ


തെരുവിൽ ചാവേർ
പൊട്ടിത്തെറിച്ചപ്പേൾ
സ്വർഗ്ഗം കുലുങ്ങി
ദൈവത്തിനു
നല്ലതു പോലെ
പരുക്കും പറ്റി
മതങ്ങൾ നിർദ്ദയം
വെട്ടിപ്പരില്ക്കേല്പിച്ച
മുറിവിനോടൊപ്പം
ദൈവത്തിനു്
ഒരു സ്ഥിരം മുറിവു കൂടി
അവതാരമെടുക്കാനോ
പ്രവാചകനാകാനോ
കഴിയാനാകാത്ത
സന്ദിഗ്ദ്ധാവസ്ഥയിൽ
മതങ്ങളും,മനുഷ്യനും
നല്കിയ മുറിവും
പരിചരിച്ചു് ദൈവം,
നിസ്സഹായതയോടെ
കടലിനും ചെകുത്താനും
ഇടയിൽ പെട്ടതു പോലെ
ഭൂമിയിലേക്കു നോക്കി
തെരുവിൽ ഒരു ചാവേർ
പൊട്ടിത്തെറിക്കുന്നു.

2 comments:

  1. സംഹാരരൂപിയായി അവതാരമെടുക്കാന്‍ തോന്നിക്കാണും!
    ആശംസകള്‍

    ReplyDelete
  2. ഇടയിൽ പെട്ടതു പോലെ
    ഭൂമിയിലേക്കു നോക്കി
    തെരുവിൽ ഒരു ചാവേർ
    പൊട്ടിത്തെറിക്കുന്നു.

    ReplyDelete