എന്നെ കാണാനില്ലെന്ന
ആവാലതിയാണു് നിനക്ക്
ഒരു തക്കത്തിനു് ഞാൻ
ഓടി മറഞ്ഞെന്നും
പറഞ്ഞു പറ്റിച്ചു ഒളിച്ചെന്നും
ആക്ഷേപം ചൊരിയുന്നു നീ
കാഴ്ചകൾ കാണാൻ
പ്രകൃതിയുടെ ഉയരങ്ങളിൽ
കൂടെ വന്നെങ്കിൽ
അതി ഗർത്തത്തിലേക്കു്
തള്ളിയിടുമായിരുന്നു
ഞാനെന്നു് നിന്റെ ആത്മഗതം
എന്നെ കാണാതായതിനെക്കുറിച്ചു്
എനിക്ക് മാത്രമുള്ള ചരിത്രപാഠം
എഴുതി വെയ്ക്കപ്പെട്ടതിങ്ങനെ
ഇറങ്ങുമ്പോളെത്രശാന്തമായിരുന്ന
നിന്റെ കടലിലാണു്എന്നെ കാണാതായതു് .
ഇടയ്ക്കിടെ കാണാതാവുന്നവർ
ReplyDeleteമനസ്സിലൊന്ന് തിരഞ്ഞ് നോക്കാൻ പറയൂ ……………
ReplyDeleteവായനക്കാരെ ഇല്ലാത്ത ഈ കാലത്ത് കമന്റ് അപ്രൂവലിന്റെ ആവശ്യമുണ്ടോ???
ReplyDeleteവൃഥാ ആരോപണം മാത്രം.
ReplyDeleteഒരോരോ ഭാവങ്ങളും,ധാരണകളും അല്ലേ എല്ലാം...
ReplyDeleteആശംസകള്‍