അവൾക്ക് മൂന്നു കൂട്ടുകാരുണ്ടു്
തെളിച്ചു പറഞ്ഞാൽ
അവൾ മൂന്നു പേരെ പ്രണയം
കൊണ്ടു വീർപ്പു മുട്ടിച്ചു
കടുത്ത പ്രണയം ഭ്രാന്തു
പിടിപ്പിക്കുമ്പോൾ
കാമിതാക്കൾ അവളെ
സെൽ ഫോണിൽ വിളിക്കും,
ഓരോരുത്തരും വിളിക്കുന്ന
സമയസന്ദർഭങ്ങൾ
അവൾക്കു സുപരിചിതം
ഫോൺ സല്ലാപം
യാമങ്ങൾ പിന്നിടുമ്പോൾ
പുലർകാല കോഴിയുടെ
കണ്ഠനാദം ഉറങ്ങാതെ
തന്നെ അവളെന്നും കേൾക്കും
"നോക്കെടിയെനിക്കു
മൂന്നു പേരാ" ,
ഇഷ്ട തോഴികളെ
അസൂയപ്പെടുത്തി
അവൾ തന്റെ പ്രണയത്തെ
മറവില്ലാതെ വെളിപ്പെടുത്തും
"വരുന്നോ സിനിമക്കു
എന്റെ കുട്ടാ "
മൂന്നു പേരും അവളോടു
ചോദിച്ചതു ഒരേ ചോദ്യം
"പിന്നെന്തടാ "മൂന്നു
പോരോടും അവൾ
പറഞ്ഞതും ഒരേ ഉത്തരം
ഒരു സുഹൃത്തുമായി
സിനിമക്കു പോയ
ദൗർഭാഗ്യവതിയുടെ
ദുരന്തം പത്രത്തലക്കെട്ടായ
അന്നു സന്ധ്യക്കു
ആദ്യം വാക്കു നല്തിയ
കാമിതാവിനോടൊപ്പം
വൈകുന്നേരം
സിനിമ കാണാൻ
അവൾ ഉത്സാഹിച്ചിറങ്ങി
എവിടെയാണെന്നു
അമ്മയുടെ പതിവു ചോദ്യം
കമ്പൈൻഡ് സ്റ്റഡിക്കെന്നു
പതിവു മറുപടിയും ......
അതാണ് കംബൈന്‍ഡ് സ്റ്റഡി
ReplyDeleteഹ ഹ ഹാ...
ReplyDeleteജീവിത പരീക്ഷയിൽ ആന മുട്ട കിട്ടാനുള്ള കംബയിൻ സ്റ്റഡി...
ReplyDeleteകവിത നന്നായി
ശുഭാശംസകൾ......