Monday, November 5, 2012

വിശപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ



വിശപ്പിനെ ശമിപ്പിക്കുന്ന
ഉപാധി പല വിധത്തിലല്ലോ
കാരണം വിശപ്പ് നാനതരമാണു്
വിശപ്പിന്റെ കാരണവും വ്യത്യസ്തം

മനസ്സിന്റെ വിശപ്പിനു വേണ്ടതു
ഇണയുടെ പ്രണയം
ശരീരത്തിന്റെ വിശപ്പിനോ

അനുകൂലമായയേതു തനുവും

എന്നാൽ വയറിന്റെ വിശപ്പിനു
വാരിവലിച്ചെന്തും തിന്നാം
വിശിഷ്ടമെന്നു തോന്നുന്ന
ഭോജ്യങ്ങൾ നാവിൽ
ഊറി വരുന്ന രുചി നീരിൽ
കൊതിയുടെ കപ്പലോടിക്കും
വിശപ്പിന്റെ കള്ളക്കളിയാണു്

ഇന്നലെയാണു കൊതി
സഹിയ്ക്കാതെയതു കഴിച്ചതു്
പ്രണാനാണു പണയപ്പെടു
ത്തിയതെന്നു പിന്നീടറിഞ്ഞു
അനങ്ങാതെ കിടക്കുകയാണു്
ശരീരത്തിനും മനസ്സിനും
വിശപ്പു് അധീകരിക്കുന്നു
അനങ്ങാതെ കിടക്കാനാണു
ഭിഷഗ്വരന്റെ,  കല്പന .

4 comments:

  1. വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളം അശിച്ചാലും
    വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും

    ReplyDelete
  2. പാവം വിശപ്പിന്റെ പരാതികൾ ഇനി ഭിഷഗ്വരനു റഫർ ചെയ്യുക. ആശംസകൾ!

    ReplyDelete
  3. ഫോളോവേഴ്സ് ഗാഡ്ജറ്റ് മുകളിൽ വച്ചിരിക്കുന്നത് ലോഗിൻ സമയത്തെ പ്രതികൂലമായി ബാധിക്കും. വലതുവശത്ത് അല്പം കൂടി താഴോട്ട് വയ്ക്കുന്നതാകും കൂടുതൽ ഭംഗിയും ഉചിതവും എന്നാണ് എന്റെ പക്ഷം.

    ReplyDelete