മയക്കു മരുന്നു ശൃംഖയിലെ ഒരു പ്രധാന കണ്ണിയെ കൗശലപൂർവ്വം
കൈയ്യാമം വെച്ച ചാരിതാർത്ഥ്യവുമായി ചാനലുകാരുടെ ചോദ്യങ്ങൾക്കു
വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ ആ, പോലീസുദ്യോഗസ്ഥൻ നല്കി.
നിരന്തരമായി രാഷ്ട്രീയക്കാരുടെയും സമുദായനേതാക്കളുടെയും
എങ്ങും തൊടാത്ത ഉത്തരങ്ങൾ വിടാതെ പുളിച്ചു തികട്ടി വരാറുള്ള
ചാനൽ ലേഖകർ അതി വിപുലമായ മയക്കു മരുന്നു വേട്ടയെ റേറ്റിംഗ്
കൂട്ടുന്നതിനുള്ള ചാകരയായി കണക്കാക്കി പോലീസുദ്യേഗസ്ഥനോടു
ചോദിച്ചു." ഇനി അടുത്ത നീക്കമെന്താണു്"? നാലുപാടും നിന്നുമുയർന്നതു
ഒരേ ചോദ്യം . പോലീസുദ്യോഗസ്ഥൻ മേശപ്പുറത്തിരിക്കുന്ന കറിയു
പ്പിന്റെ നിറമുള്ള ബ്രൗൺഷുഗറിന്റെ ചെറിയ പ്ലാറ്റിക്ക് കവറുകളിലൊ
രെണ്ണം കൈകളിലെടുത്തുതിരിച്ചു മറിച്ചു അല്പനേരം .യന്ത്രത്തോക്കു
കൾ ഏന്തിയ പട്ടാളക്കാരെ പോലെ കാമറമാൻമാർ ആ ദൃശ്യം നല്ലതു
പോലെ പകർത്തി.പോലീസുദ്യേഗസ്ഥൻ പറഞ്ഞു.
" അടുത്ത ഞങ്ങളുടെ നീക്കം പ്രതിയുടെ വീട് സെർച്ചു ചെയ്യുക
എന്നതാണു്. ഇപ്പോൾ ലഭിച്ചതിനെക്കാൾ പതിന്മടങ്ങു് ഡ്രഗ് അവി
ടെ നിന്നും കണ്ടെത്താൻ സാധിക്കും."
" അപ്പോൾ ഉടൻ തന്നെ പ്രതിയുടെ വീട്ടിലേക്കു പോകുന്നതായി
രിക്കും".ഒരു ലേഖികയുടെ മാലപ്പടക്കം പൊട്ടുന്നതു പോലെയുള്ള
ചോദ്യത്തിനു ഉദ്യോഗസ്ഥൻ നിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞു .
"റെയ്ഡിനുള്ള ഏർപ്പാടുകൾ ഏകദേശം പൂർത്തിയായി വരുന്നു".
തന്റെ ചുണ്ടിനു താഴെ എഴുന്നു നില്ക്കുന്ന മൈക്രോഫോണുകളുടെ
മുകൾ ഭാഗത്തു ചതുരാകൃതിയിൽ വലയം ചെയ്തിരിക്കുന്ന ആവര
ണത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചാനലുകളുടെ ലോഗോയി
ലേക്കു സംതൃപ്തിയോടെ നോക്കി പോലീസുദ്യോഗസ്ഥൻ അഭിമുഖം
അവസാനിപ്പിക്കുന്നതു് ടിവിയിലൂടെ കണ്ട പ്രതിയുടെ വീട്ടുകാർ പരി
ശോധനയിൽ കണ്ടെത്തിയ മയക്കു മരുന്നു പൊതികൾ പണിപ്പെട്ട്
നശിപ്പിച്ചു് ,സൈറൺ മുഴക്കി വരുന്ന ജീപ്പുകളുടെയും , ഒ ബി വാനു
കളുടെയും നീണ്ട നിര കാത്തിരുന്നു .
കൊള്ളാം . കഥ ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല അന്വേഷണമല്ലേ?
ReplyDeleteസത്യം!
ReplyDeleteഇഷ്ടപ്പെട്ടു കഥ
ആശംസകള്‍