ഒരു പ്രശസ്ത ചാനലിലെ മോഡലിംഗ് റിയാലിറ്റി ഷോ മത്സരാർ
ത്ഥികൾ പചകം ചെയ്യുന്നതിനുള്ള മത്സര റൗണ്ടിൽ പങ്കെടുക്കുന്നു.
പചകത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോകുന്നതു മത്സ
രത്തിന്റെ ഭാഗമാണു്.
ഒരു പെൺകുട്ടി ഫിഷ് കട് ലേറ്റ് വെയ്ക്കാൻ വേണ്ടി
മത്സ്യചന്തയിലെത്തുന്നു . കച്ചവടക്കാരനടുത്തെത്തി പെൺകുട്ടി
ചോദിക്കുന്നു . ഇതെന്തു മീനാണു് ?
കച്ചവടക്കാരൻ പറഞ്ഞു ഇതു കണവ ! പെൺകുട്ടി ആവശ്യത്തിനു
കണവ വാങ്ങി തിരികെ പോയി . നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന
കടൽ വിഭവങ്ങളെ തരാതരം പോലെ തിരിച്ചറിയാൻ ഈ പെൺ
കുട്ടിക്കു കഴിഞ്ഞില്ല . അതു പോലെ കണവ ഒരു മീനല്ലെന്ന വസ്തു
തയും അറിയാതെ പോയി . ഒരു ഒറ്റപ്പെട്ട സംഭവമായി ഇതു കരുതാ
മെന്നു കരുതിയപ്പോളാണു് പിറ്റേ ദിവസം അടുത്ത മത്സരാർത്ഥിയുടെ
പ്രകടനം കാണാനിടയായതു്. ആ പെൺകുട്ടി മലക്കറി കടയിൽ
പോയി ചോദിച്ചതു് കശുവണ്ടിയും കിസ്മിസും കിട്ടുമോയെന്നു്.
ഇതൊരു പൊതു നിലവാരം തന്നെയാണു് . നമ്മുടെ പുതുതലമുറയുടെ
നിരീക്ഷണ പാടവവും , പഠ്യേതരമായിട്ടുള്ളവയെക്കുറിച്ചു് അറിയാനുള്ള
ജിജ്ഞാസയും അന്യം നിന്നു പോകുന്നു . ഒരു തരം സ്വർത്ഥ ലോക
ത്തേക്കുള്ള ഏകാന്തപ്രയാണമാണു് ഈ കുട്ടികൾ നടത്തുന്നതു്.
ആരും ഇതേക്കുറിച്ചു് വേവലാതിപ്പെടുന്നുമില്ല . എന്നാൽ തീർത്തും
അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണു് ഈ ഏകാന്ത
പ്രയാണമെന്നതു് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . തന്റേതാണു്
എല്ലാ ശരികളുമെന്ന ദുശ്ശാഷ്ഠ്യത്തോടെ ഈ ഇളം തലമുറയെ ഇങ്ങനെ
വിടാമോ?
എന്നാല്‍ ഫേസ് ബുക്കും വാട്സ് അപ്പും അറിയാം! അതുമതി
ReplyDeleteഈ കണവ എന്നത് എന്താണെന്ന് കൂടി പറയൂ ..:)
ReplyDeleteമലബാറിൽ കൂന്തൽ എന്നു പറയും
ReplyDelete